ഭർത്താവിനെ കാമുകനൊപ്പം ചേർന്ന് കൊലപ്പെടുത്തിയ പ്രതി ...ഇന്നത്തെ പരിശോധനയിലാണ് ഇവർ ഗർഭിണിയാണെന്ന് കണ്ടെത്തിയത്..കഴിഞ്ഞ മാസമാണ് യുവാവിന്റെ കൊലപാതകം വെളിച്ചത്തുവന്നത്..

കാമുകനുമായി ചേർന്ന് ഭർത്താവിനെ അതിക്രൂരമായി ഭാര്യ കൊലപ്പെടുത്തിയ വാർത്ത നമ്മൾ കണ്ടതാണ് , ഇപ്പോഴിതാ മർച്ചൻ്റ് നേവിക്കാരനായ ഭർത്താവിനെ കാമനൊപ്പം ചേർന്ന് കൊലപ്പെടുത്തിയ യുവതി ഗർഭിണി. സൂറത്തിൽ സൗരഭ് രജപുത്തെന്ന യുവാവിനെയാണ് മുസ്കാൻ റസ്തോഗി കാമുകൻ സാഹിൽ ശുക്ലയും ചേർന്ന് കൊലപ്പെടുത്തി 16 കഷ്ണങ്ങളാക്കി ഡ്രമ്മിലിട്ട് സിമൻ്റ് നിറച്ചത്. ഇന്നത്തെ പരിശോധനയിലാണ് ഇവർ ഗർഭിണിയാണെന്ന് കണ്ടെത്തിയത്. ജില്ല ആശുപത്രിയിലെ ഡോക്ടർമാർ ജയിലിലെത്തിയാണ് യുവതിയെ പരിശോധിച്ചത്.
അധികൃതരുടെ അപേക്ഷയുടെ അടിസ്ഥാനത്തിലായിരുന്നു ഇത്.സിഎംഒ അശോക് കതാരിയ യുവതി ഗർഭിണിയാണെന്ന് സ്ഥിരീകരിച്ചു. കഴിഞ്ഞ മാസമാണ് യുവാവിന്റെ കൊലപാതകം വെളിച്ചത്തുവന്നത്. 2016-ലാണ് മുസ്കാനും സൗരഭും പ്രണയിച്ച് വിവാഹിതരാകുന്നത്. മൂന്നു വർഷമായി മകൾക്കൊപ്പം ഇവർ ഒരു വാടക വീട്ടിലാണ് താമസിച്ചിരുന്നത്. സൗരഭ് ലണ്ടനിലെ ബേക്കറി ജോലി ചെയ്യുമ്പോഴാണ് മുസ്കാനും സാഹിലുമായി അവിഹിത ബന്ധം ആരംഭിക്കുന്നത്.പൊലീസ് റിപ്പോർട്ട് വ്യക്തമാക്കുന്നത്: മുറിയിൽ ഉറങ്ങിക്കിടന്ന സൗരഭിന്റെ നെഞ്ചിൽ കത്തിക്കുത്തിയിറക്കുന്നത് ഭാര്യയായ റസ്തോഗിയായിരുന്നു.
മരണം ഉറപ്പാക്കിയ ശേഷം മൃതദേഹം ശുക്ല ശുചിമുറിയിൽ എത്തിച്ച് 16 കഷ്ണമാക്കി. മുസ്കാനാണ് എല്ലാ സഹായവും നൽകിയത്. ശേഷം ശരീരാവശിഷ്ടങ്ങൾ ഡ്രമ്മിലാക്കി സിമന്റിട്ടു. കഞ്ചാവിന് അടിമയായിരുന്നു കാമുകൻ യുവതിയെയും അടിമയാക്കി.ഇതോടെ അവിഹിത ബന്ധം ദൃഢമായി. അയൽക്കാരെയും കുടുംബക്കാരെയും തെറ്റിദ്ധരിപ്പിക്കാൻ ഇവർ ഷിംല-മണാലിയിലേക്ക് 12 ദിവസത്തെ ടൂർ പോയി. വീഡിയോയും ഫോട്ടോകളും ഇൻസ്റ്റഗ്രാമിൽ പങ്കിട്ടു, അവധിയാഘോഷത്തിലാണെന്ന് കാണിക്കാനായിരുന്നു ഇത്. 18നാണ് കൊലപാതകം വെളിച്ചത്തുവരുന്നത്.
https://www.facebook.com/Malayalivartha