ശൈഖ് ഹംദാന്റെ സന്ദർശനത്തിന് തുടക്കം ; ജയ്ശങ്കറുമായി കൂടിക്കാഴ്ച്ച നടത്തി

ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആദ്യമായി ഇന്ത്യയിലെത്തിയ ആവേശത്തിലാണ് പ്രവാസികൾ.
ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഈ ഒരു കൂടിക്കാഴ്ച്ചയിൽ ശക്തമാകാനുള്ള കാരണമായി മാറുമെന്നത് തന്നെയാണ് ഈ പ്രതീക്ഷയുടെ കാരണം. നിലവിൽ ഇന്ത്യയിലെത്തിയ അദ്ദേഹം ഡൽഹിയിൽ വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി കൂടിക്കാഴ്ച നടത്തി കഴിഞ്ഞു എന്നാണ് വിവരം.
വളർച്ച , നവീകരണം പ്രോത്സാഹിപ്പിക്കുന്നതിനും, സുപ്രധാന മേഖലകളിലുടനീളം സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനുമായി പ്രധാന അന്താരാഷ്ട്ര പങ്കാളികളുമായി തന്ത്രപരമായ സഖ്യങ്ങൾ കെട്ടിപ്പടുക്കുന്നതിനുള്ള യുഎഇ നേതൃത്വത്തിന്റെ പ്രതിബദ്ധത എന്നിവയെല്ലാമാണ് ഈ സന്ദർശനത്തിലൂടെ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഉദ്ദേശിക്കുന്നതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
പ്രധാമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ച്ചയും ഏറെ സുപ്രാധാനപ്പെട്ടതാണ്. ഉഭയകക്ഷി സഹകരണം വർദ്ധിപ്പിക്കുന്നതിനും പ്രധാന തന്ത്രപരമായ മേഖലകളിലെ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുമുള്ള അവസരങ്ങൾ പര്യവേക്ഷണം ചെയ്യുന്നതിനായി ചർച്ചകൾ ആണ് പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച്ചയിൽ ഉണ്ടാകാൻ സാധ്യത.
എന്തായാലും ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശേഷം ആദ്യമയി ചരിത്രപരമായ ഔദ്യോഗിക സന്ദർശനത്തിനായി ഇന്ത്യയിലെത്തിയിരിക്കുകയാണ് ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. ഷെയ്ഖ് ഹംദാനും ഒപ്പമുള്ള സംഘത്തെയും ഇന്ത്യയുടെ പെട്രോളിയം, പ്രകൃതിവാതക, ടൂറിസം മന്ത്രി സുരേഷ് ഗോപിയാണ് സ്വീകരിച്ചത്.
https://www.facebook.com/Malayalivartha