പ്രജാപിത ബ്രഹ്മകുമാരീസ് ഈശ്വരീയ വിശ്വവിദ്യാലയ അധ്യക്ഷ രാജയോഗിണി ദാദി രത്തന്‍മോഹിനി അന്തരിച്ചു

പ്രജാപിത ബ്രഹ്മകുമാരീസ് ഈശ്വരീയ വിശ്വവിദ്യാലയ അധ്യക്ഷ രാജയോഗിണി ദാദി രത്തന്‍മോഹിനി(101) അന്തരിച്ചു. അഹമ്മദാബാദിലെ ആശുപത്രിയില്‍ ചൊവ്വാഴ്ചയായിരുന്നു അന്ത്യം സംഭവിച്ചത്. വ്യാഴാഴ്ചയാണ് സംസ്‌കാരച്ചടങ്ങുകള്‍ നടക്കുക.
നിര്യാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും രാജസ്ഥാന്‍ ഗവര്‍ണര്‍ ഹരിഭാവു ബാഗ്ഡേയും മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മയും അനുശോചിച്ചു.
ബ്രഹ്മകുമാരീസിന്റെ രണ്ടാമത്തെ മേധാവിയാണ് രത്തന്‍മോഹിനി. ലക്ഷ്മിയെന്നാണ് യഥാര്‍ഥ പേര്.
1954-ല്‍ ജപ്പാനില്‍ നടന്ന ലോക സമാധാന സമ്മേളനത്തില്‍ ബ്രഹ്മകുമാരീസിനെ പ്രതിനിധാനം ചെയ്ത് പങ്കെടുത്തത് രത്തന്‍മോഹിനിയാണ്. വിജ്ഞാനത്തിന്റെയും അനുകമ്പയുടെയും പ്രകാശഗോപുരമായിരുന്ന ദാദി രത്തന്‍മോഹിനിയുടെ ജീവിതം എക്കാലവും ഓര്‍മ്മിക്കപ്പെടുമെന്ന് പ്രധാനമന്ത്രി എക്‌സില്‍ കുറിക്കുകയും ചെയ്തു.
"
https://www.facebook.com/Malayalivartha