വീണ്ടും രാജ്യത്തെ നടുക്കി മഹാരാഷ്ട്രയില്‍ നിന്നുള്ള കൊടുംക്രൂരതയുടെ വാര്‍ത്ത..പത്ത് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി മൃതദേഹം മാലിന്യക്കുഴിയില്‍ തള്ളി..

വീണ്ടും രാജ്യത്തെ നടുക്കി മഹാരാഷ്ട്രയില്‍ നിന്നുള്ള കൊടുംക്രൂരതയുടെ വാര്‍ത്ത. പത്ത് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി മൃതദേഹം മാലിന്യക്കുഴിയില്‍ തള്ളി. കേസില്‍ അയല്‍ക്കാരനായ യുവാവ് അറസ്റ്റിലായി. തിങ്കളാഴ്ചയാണ് ക്രൂരമായ കൊലപാതകം നടന്നത്. മുംബൈ സ്വദേശിയായ 20കാരനാണ് പൊലീസിന്റെ പിടിയിലായത്.ആസിഫ് മൻസൂരി എന്നാണ് അവന്റെ പേര്. വൈകിട്ട് വീടിന് മുന്നിൽ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പ്രതി തന്റെ വീട്ടിലേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തിയ ശേഷം
അർദ്ധനഗ്നമായ മൃതദേഹം കെട്ടിടത്തിന്റെ മാലിന്യക്കുഴിയിൽ തള്ളി എന്നാണ് പൊലീസ് പറയുന്നത്.മുംബ്രയിലെ സാമ്രാട്ട് നഗറിലുള്ള ഫ്ലാറ്റിലാണ് കൊലപാതകം നടന്നത്. പെൺകുട്ടിയെ പീഡിപ്പിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. ശേഷം മൃതദേഹം ബാത്ത്റൂമിന്റെ ജനൽ വഴി പുറത്തേക്ക് തള്ളി. ആറാം നിലയിൽ നിന്നാണ് പുറത്തേക്കിട്ടത്.കുഞ്ഞിനെ കാണാനില്ലാതെ തിരച്ചിൽ നടത്തിയപ്പോഴൊന്നും എവിടേക്കാണ് പോയതെന്ന് ആദ്യം കണ്ടെത്തിയിരുന്നില്ല പിന്നീട് വൈകിട്ട് ഏഴരയോടെ ഒരാൾ ചിപ്‌സും ചോക്ലേറ്റും നൽകി അടുത്തുള്ള അപ്പാർട്ട്‌മെന്റിലേക്ക് കൊണ്ടുപോകുന്നത് കണ്ടുവെന്ന് പെൺകുട്ടിയുടെ സുഹൃത്തായ
11കാരനാണ് കുട്ടിയുടെ അമ്മയോട് പറഞ്ഞത്. കുട്ടിയെ കുറച്ചുനാളായി ഇയാൾ നിരീക്ഷിക്കുന്നുണ്ടായിരുന്നുവെന്നും ആൺകുട്ടി പറഞ്ഞു.സമയം 9.45 ആയിട്ടും കുട്ടിയെ കണ്ടെത്താനായില്ല. ഈ സമയം സമീപത്തെ അപ്പാർട്ട്‌മെന്റിലെ മാലിന്യക്കുഴിയിലേക്ക് എന്തോ വീഴുന്ന വലിയ ശബ്‌ദം കേട്ടു. ഇതോടെ അവിടുത്തെ താമസക്കാർ നടത്തിയ പരിശോധനയിലാണ് അർദ്ധനഗ്നമായ നിലയിൽ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
https://www.facebook.com/Malayalivartha