തഹാവൂർ റാണയുമായി നിൽക്കുന്ന ചിത്രം..അമേരിക്കയിൽ നിന്ന് ഇന്ത്യയിലെത്തിച്ചു.. തത്ക്കാലം ദേശീയ അന്വേഷണ ഏജന്‍സിയുടെ കസ്റ്റഡിയിലായിരിക്കും.. വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ട്..

നരേന്ദ്ര മോദി സര്‍ക്കാര്‍ 2019 മുതല്‍ നടത്തുന്ന നിയമ, നയതന്ത്ര തലയുദ്ധങ്ങളുടെ വിജയമാണ് തഹാവൂര്‍ റാണക്കേസിലെ വിജയം. കഴിഞ്ഞ ദിവസം എൻ ഐ എ ഉദ്യോഗസ്ഥർ തഹാവൂർ റാണയുമായി നിൽക്കുന്ന ചിത്രം പുറത്തു വിട്ടിട്ടുണ്ട് . അതിൽ മുഖം കാണിക്കുന്നില്ല പുറം തിരിഞ്ഞു നിൽക്കുന്ന ചിത്രമാണ് പുറത്തു വിട്ടിരിക്കുന്നത് . മുംബൈ ഭീകരാക്രമണക്കേസ് പ്രതി തഹാവൂർ റാണ(64)യെ അതി സുരക്ഷാവലയത്തിൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അമേരിക്കയിൽനിന്ന് ഇന്ത്യയിലെത്തിച്ചു.
17 വർഷം നീണ്ട നിയമവ്യവഹാരങ്ങൾക്കും നയതന്ത്രനീക്കങ്ങൾക്കുമൊടുവിൽ വ്യാഴാഴ്ച വൈകീട്ടാണ് യുഎസിൽനിന്ന് പ്രത്യേകവിമാനത്തിൽ റാണയെ ഡൽഹിയിലെത്തിച്ചത്. കേന്ദ്രസർക്കാരിന്റെ വിവിധ ഏജൻസികളടങ്ങുന്ന സംഘം കുറച്ചുദിവസമായി യുഎസിലുണ്ടായിരുന്നു. തഹാവൂര്‍ റാണ തത്ക്കാലം ദേശീയ അന്വേഷണ ഏജന്‍സിയുടെ കസ്റ്റഡിയിലായിരിക്കും. ഇയാളെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ട്. ഇയാളെ ഭാരതത്തിന് കൈമാറിയ ശേഷമുള്ള നടപടികള്‍ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും മറ്റും നിരീക്ഷിച്ചുവരികയാണ്. ലോസ് എയ്ഞ്ചല്‍സിലെ മെട്രോ പോളിറ്റന്‍ ഡിറ്റന്‍ഷന്‍ സെന്ററിലായിരുന്ന ഇയാളെ ഭാരതത്തിന് കൈമാറി.
റാണയെ രാജ്യത്തെത്തിച്ചത് വ്യാഴാഴ്ച വൈകീട്ട് എൻഐഎ സ്ഥിരീകരിച്ചു. ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ഉടൻ നിയമ നടപടിക്രമങ്ങൾ പൂർത്തിയാക്കിഅറസ്റ്റ് രേഖപ്പെടുത്തി.പട്യാല ഹൗസ് കോടതിയിലെ പ്രത്യേക എൻഐഎ ജഡ്ജി ചന്ദേർ ജിത് സിങ്ങാണ് റാണയെ 18 ദിവസത്തേക്കാണ് എൻഐഎ കസ്റ്റഡിയിൽ വിട്ടത്. രാത്രി പത്തരയോടെയാണ് ഇയാളെ പട്യാല ഹൗസ് കോടതിക്ക് മുന്നിൽ ഹാജരാക്കിയത്, തുടർന്ന് എൻഐഎ ആസ്ഥാനത്തേക്കു കൊണ്ടുപോയി. ഡൽഹി സംസ്ഥാന ലീഗൽ സർവീസസ് അതോറിറ്റി ഏർപ്പെടുത്തിയ അഭിഭാഷകൻ പിയുഷ് സച്ച്ദേവ റാണയ്‌ക്കു വേണ്ടി കോടതിയിൽ ഹാജരായിരുന്നു.
മണിക്കൂറുകള്‍ നീണ്ട വാദംകേള്‍ക്കലിന് ശേഷം വെള്ളിയാഴ്ച പുലര്‍ച്ചയോടെയാണ് കോടതി റാണയെ കസ്റ്റഡിയില്‍ വിട്ടുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. 20 ദിവസത്തെ കസ്റ്റഡി ആയിരുന്നു എന്‍ഐഎ ആവശ്യപ്പെട്ടിരുന്നത്.എൻഐഎ ഡയറക്ടറർ ജനറലിന്റെ നേതൃത്വത്തിൽ 12 അംഗ സംഘമായിരിക്കും ചോദ്യംചെയ്യുന്നത്.റാണയുമായി എന്‍ഐഎ മുംബൈ, ആഗ്ര, ഹാപ്പൂര്‍, കൊച്ചി, അഹമ്മദാബാദ് നഗരങ്ങളില്‍ തെളിവെടുപ്പ് നടത്തും. 2008ലെ ഭീകരാക്രമണത്തിനു മുന്‍പ് ഈ നഗരങ്ങളില്‍ എല്ലാം റാണ തന്റെ ഭാര്യയ്‌ക്കൊപ്പം സന്ദര്‍ശനം നടത്തിയിട്ടുണ്ട്. പാക് ഭീകരരെ മുംബൈയില്‍ എത്തിച്ചതും അവര്‍ക്ക് മാര്‍ഗനിര്‍ദേശം നല്കിയതും ആരൊക്കെ,
അവര്‍ക്ക് പാക് സൈന്യം, ചാര സംഘടന എന്നിവയുമായുള്ള ബന്ധം ഭാരതം തൂക്കിക്കൊന്ന മുഖ്യപ്രമതി അജ്മല്‍ കസബുമായുള്ള ബന്ധം എന്നിവയെല്ലാം ഏജന്‍സി ഇയാളോട് തിരക്കും.യുഎസ് ഡിപ്പാർട്ട്‌മെന്റ് ഓഫ് ജസ്റ്റിസ്, യുഎസ് സ്കൈമാർഷൽ എന്നീ അമേരിക്കൻ ഏജൻസികളുടെ സഹായത്തോടെയാണ് റാണയെ എത്തിച്ചതെന്ന് എൻഐഎ അറിയിച്ചു. ഇന്റലിജൻസ് ഏജൻസികൾക്കൊപ്പം നാഷണൽ സെക്യൂരിറ്റി ഗാർഡു(എൻഎസ്ജി)മുണ്ടായിരുന്നു. കനേഡിയൻ പൗരത്വമുള്ള പാക് വംശജനായ റാണയെ വിട്ടുകിട്ടാൻ 2020-ലാണ് ഇന്ത്യ ഔദ്യോഗികനീക്കം നടത്തിയത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉടമ്പടിപ്രകാരമായിരുന്നു ആവശ്യമുന്നയിച്ചത്. അതിനെതിരേ റാണ നിയമവഴി തേടിയെങ്കിലും യുഎസ് സുപ്രീംകോടതി ഇന്ത്യയിലേക്ക് കടത്തുന്നത്ശരിവെക്കുകയായിരുന്നു.
https://www.facebook.com/Malayalivartha