മുംബൈ ഭീകരാക്രമണത്തിലെ ഗൂഢാലോചനയുടെ നേര്‍ചിത്രം അതിന്റെ സൂത്രധാരന്‍ തഹാവൂര്‍ റാണയില്‍ നിന്ന് അറിയാനായി ചോദ്യം ചെയ്യല്‍ തുടരുന്നു....

യു.എസില്‍ നിന്ന് വ്യാഴാഴ്ച എത്തിച്ച റാണയെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) ആസ്ഥാനത്ത് പ്രത്യേക സെല്ലില്‍ പാര്‍പ്പിച്ചാണ് ചോദ്യം ചെയ്യുന്നത്.
എന്‍.ഐ.എ ആസ്ഥാനം സ്ഥിതിചെയ്യുന്ന സി.ജി.ഒ കോംപ്‌ളക്‌സും പരിസരവും കനത്ത സുരക്ഷാ വലയത്തിലാണുള്ളത്. ഇന്നലെ രാവിലെ 11 മണിക്കാണ് ആദ്യ റൗണ്ട് ചോദ്യം ചെയ്യല്‍ തുടങ്ങിയത്.
26/11 മുംബയ് ആക്രമണം ആസൂത്രണം ചെയ്തതില്‍ റാണയുടെ പങ്ക്, ഭീകര സംഘടന ലഷ്‌കര്‍-ഇ-തയ്ബ, പാകിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സി ഐ.എസ്.ഐ എന്നിവയുമായുള്ള ബന്ധം തുടങ്ങിയവയുമായി ബന്ധപ്പെട്ടാണ് ആദ്യഘട്ടത്തിലെ ചോദ്യംചെയ്യല്‍. റാണയുടെ ജീവിതത്തിന്റെ സമഗ്ര വിവരം, പാകിസ്ഥാനിലെ ബന്ധങ്ങള്‍, ധനസഹായത്തിന്റെ ഉറവിടം എന്നിവയിലേക്ക് വെളിച്ചം വീശുന്ന ചോദ്യാവലികള്‍ തയ്യാറാക്കിയിട്ടുണ്ട്.
ഇന്നലെ പുലര്‍ച്ചെ പാട്യാലാ കോടതിയിലെ ജഡ്ജി ചന്ദര്‍ ജിത് സിംഗിന്റെ അദ്ധ്യക്ഷതയിലുള്ള പ്രത്യേക എന്‍.ഐ.എ ബെഞ്ചാണ് റാണയെ 18 ദിവസത്തേക്ക് എന്‍.ഐ.എയുടെ കസ്റ്റഡിയില്‍ വിട്ടത്.
റാണയ്ക്ക് വേണ്ടി ഡല്‍ഹി ലീഗല്‍ സര്‍വീസസ് അതോറിറ്റി വഴി ഏര്‍പ്പാടാക്കിയ അഭിഭാഷകന്‍ പിയൂഷ് സച്ച്‌ദേവ ഹാജരായി. രഹസ്യാന്വേഷണ ഏജന്‍സികള്‍ അടക്കം എട്ട് ഏജന്‍സികളും അദ്ദേഹത്തെ ചോദ്യം ചെയ്യാനായി അനുമതി തേടിയിരിക്കുകയാണ്.
"
https://www.facebook.com/Malayalivartha