വാരാണസിയില്‍ 3,880 കോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി...

വാരാണസിയില്‍ 3,880 കോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കാശിയില്‍ വരുന്നവരെല്ലാം അടിസ്ഥാനസൗകര്യങ്ങളെയും മറ്റു സൗകര്യങ്ങളെയും പ്രശംസിക്കുന്നുവെന്നും 10 വര്‍ഷത്തിനിടെ ബനാറസിന്റെ വികസനത്തിനു പുതിയ ഗതിവേഗം കൈവന്നുവെന്നും അദ്ദേഹം പറഞ്ഞു.
പദ്ധതികളില്‍ ഗംഗാ നദിയിലെ സാംനെ ഘട്ട്,ശാസ്ത്രി ഘട്ട് എന്നിവയുടെ പുനര്‍വികസനവും ഉള്‍പ്പെടുന്നു. ബനാറസ് നഗരത്തെയും സാരാനാഥിനെയും ബന്ധിപ്പിക്കുന്ന പുതിയ പാലത്തിന്റെ നിര്‍മ്മാണവും അദ്ദേഹം പ്രഖ്യാപിച്ചു. ഇതുവഴി മറ്റ് ജില്ലകളില്‍ നിന്നും നഗരത്തില്‍ പ്രവേശിക്കാതെ സാരാനാഥിലെത്താവുന്നതാണ്.
തബല,പെയിന്റിംഗ്,തണ്ടായി,തിരംഗ ബര്‍ഫി എന്നിവയുള്‍പ്പെടെ വിവിധ പ്രാദേശിക ഇനങ്ങള്‍ക്കും ഉത്പന്നങ്ങള്‍ക്കും പ്രധാനമന്ത്രി ഭൗമ സൂചികാ (ജി.ഐ) സര്‍ട്ടിഫിക്കറ്റുകള്‍ സമ്മാനിച്ചു. ബനാസ് ഡയറിയുമായി ബന്ധപ്പെട്ട ഉത്തര്‍പ്രദേശിലെ പാല്‍ വിതരണക്കാര്‍ക്ക് 105 കോടിയിലധികം രൂപയുടെ ബോണസും അദ്ദേഹം കൈമാറി
വാരാണസിയിലെ കണക്റ്റിവിറ്റി മെച്ചപ്പെടുത്താന്‍ വിവിധ റോഡ് പദ്ധതികള്‍ അദ്ദേഹം ഉദ്ഘാടനം ചെയ്തു. വാരാണസി റിംഗ് റോഡിനും സാരനാഥിനും ഇടയിലുള്ള പാലം,ഭിഖാരിപൂര്‍,മണ്ടുവാഡി ക്രോസിംഗുകളിലെ മേല്‍പ്പാലങ്ങള്‍,വാരാണസി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള ദേശീയ പാതാ 31-ല്‍ 980 കോടിയിലധികം രൂപയുടെ അണ്ടര്‍പാസ് ടണല്‍ എന്നിവയ്ക്കും അദ്ദേഹം തറക്കല്ലിടുകയും ചെയ്തു.
കഴിഞ്ഞ ദശകത്തില്‍ വാരാണസിയിലും പരിസര പ്രദേശങ്ങളിലും ഗതാഗത മേഖലയില്‍ ഏകദേശം 45,000 കോടിയുടെ നിക്ഷേപം നടത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍,മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കുകയും ചെയ്തു.
"
https://www.facebook.com/Malayalivartha