'പര്‍പ്പിള്‍ ഓഫീസര്‍മാരുടെ' ഇന്ത്യയിലെ ആദ്യ ബാച്ച് പരിശീലനം പൂര്‍ത്തിയാക്കി...

'പര്‍പ്പിള്‍ ഓഫീസര്‍മാരുടെ' ഇന്ത്യയിലെ ആദ്യ ബാച്ച് പരിശീലനം പൂര്‍ത്തിയാക്കിയിരിക്കുകയാണ്.് തമിഴ്ട്ടിലെ നീലഗിരി ജില്ലയിലെ വെല്ലിംഗ്ടണിലുള്ള ഡിഫന്‍സ് സര്‍വീസസ് സ്റ്റാഫ് കോളേജില്‍ നിന്ന് നാല്‍പ്പതുപേരാണ് പരിശീലനം പൂര്‍ത്തിയാക്കി ഇറങ്ങിയത്.
അമേരിക്ക, ദക്ഷിണ കൊറിയ, യുകെ, ഓസ്ട്രേലിയ എന്നിവിടങ്ങളില്‍ നിന്നുള്ള നാല് ഓഫീസര്‍മാരും ഇതിന്റെ ഭാഗമായി.
കരസേന, നാവികസേന, വ്യോമസേന എന്നിവയില്‍ സംയുക്തമായി പരിശീലനം നേടിയ സൈനിക ഉദ്യോഗസ്ഥരാണ് പര്‍പ്പിള്‍ ഓഫീസര്‍മാര്‍. 'പര്‍പ്പിള്‍ ഓഫീസര്‍മാരുടെ' ആദ്യ ബാച്ചില്‍ 40 ഓഫീസര്‍മാര്‍ ഉള്‍പ്പെടുന്നു. ആര്‍മിയില്‍ നിന്ന് ഇരുപതും നാവികസേനയില്‍ നിന്നും വ്യോമസേനയില്‍ നിന്നും 10 വീതവും ഉദ്യോഗസ്ഥരാണ് ഇതിലുള്‍പ്പെടുന്നത്.പ്രത്യേക പരിശീലനം ലഭിച്ച 40 ഉദ്യോഗസ്ഥര്‍ ഡല്‍ഹിയിലെ സംയുക്ത ആന്‍ഡമാന്‍ നിക്കോബാര്‍ കമാന്‍ഡ്, ഇന്റഗ്രേറ്റഡ് ഡിഫന്‍സ് സ്റ്റാഫ് (ഐഡിഎസ്) എന്നിവയുള്‍പ്പെടെയുള്ള പ്രധാന പ്രതിരോധ സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ചിരുന്നു.
കൂടാതെ മാരിടൈം കണ്‍ട്രോള്‍ സെന്ററിലും എത്തി, സംയുക്ത പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ലോജിസ്റ്റിക്‌സ്, ഇന്റലിജന്‍സ്, സൈബര്‍ സുരക്ഷ എന്നിവയെക്കുറിച്ചും മനസിലാക്കി. പരിശീലനം കിട്ടിയെങ്കിലും സംയോജിത സംവിധാനത്തിന്റെ അഭാവം കാരണം ഉദ്യോഗസ്ഥര്‍ പഴയ ജോലികളില്‍ തുടരുന്നതാണ്.
"
https://www.facebook.com/Malayalivartha