നിയമസഭ പാസാക്കുന്ന ബില്ലില്‍ ഗവര്‍ണറെപ്പോലെ രാഷ്ട്രപതിക്കും മൂന്നു മാസ സമയപരിധി ബാധകമെന്നും വീറ്റോ അധികാരമില്ലെന്നും സുപ്രീംകോടതി

നിയമസഭ പാസാക്കുന്ന ബില്ലില്‍ ഗവര്‍ണറെപ്പോലെ രാഷ്ട്രപതിക്കും മൂന്നു മാസ സമയപരിധി ബാധകമെന്നും വീറ്റോ അധികാരമില്ലെന്നും സുപ്രീംകോടതി . സുപ്രീംകോടതി അമിതാധികാരം പ്രയോഗിച്ചെന്ന് കേരള ഗവര്‍ണര്‍ ആര്‍.വി. ആര്‍ലേക്കറുടെ വിമര്‍ശനം.
ഇതിനിടെ, രാഷ്ട്രപതിയുടെ പക്കലുള്ള 10 ബില്ലുകള്‍ പാസായതായി സുപ്രീംകോടതി പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ ഇവയെ നിയമമാക്കി വിജ്ഞാപനമിറക്കി തമിഴ്‌നാട്. ഗവര്‍ണര്‍ -സര്‍ക്കാര്‍ അധികാരപ്പോരില്‍ ഇന്നലത്തെ നീക്കങ്ങള്‍ തീര്‍ത്തും അസാധാരണമായിരുന്നു.
ഭരണഘടനാ ദേദഗതി പാര്‍ലമെന്റിന്റെ അധികാരമാണ്. ബില്ലുകളില്‍ സുപ്രീംകോടതി ഇതാണ് പ്രയോഗിച്ചതെന്നും വിധി ഭരണഘടനാ ബെഞ്ചിന്റേത് പോലുമല്ലെന്നും ഒരു ദേശീയ ദിനപത്രത്തോട് ഗവര്‍ണര്‍ ആര്‍ലേക്കര്‍ പറഞ്ഞു. ബില്ലില്‍ ഗവര്‍ണര്‍ക്ക് ഭരണഘടന സമയപരിധി നിശ്ചയിച്ചിട്ടില്ല. സുപ്രീംകോടതി സമയപരിധി നിശ്ചയിക്കുമ്പോള്‍ അത് ഭരണഘടനാ ഭേദഗതിയാവും. കോടതി ഭേദഗതി വരുത്തിയാല്‍ നിയമസഭയുടെയും പാര്‍ലമെന്റിന്റെയും ആവശ്യമെന്താണ്. രണ്ട് ജഡ്ജിമാര്‍ ചേര്‍ന്ന് ഇങ്ങനെ തീരുമാനിക്കുന്നത് അതിരുകടന്ന നടപടിയാണെന്നും അദ്ദേഹം പറഞ്ഞു
https://www.facebook.com/Malayalivartha