സങ്കടക്കാഴ്ചയായി... ഫ്‌ലൈ ഓവറിന് മുകളില്‍ നിര്‍ത്തിയിരുന്ന സ്‌കൂട്ടറിന് പിന്നിലേക്ക് കാര്‍ ഇടിച്ചു കയറി യുവാവിന് ദാരുണാന്ത്യം

ഫ്‌ലൈ ഓവറില്‍ നിന്ന് താഴേക്ക്... വാഹനാപകടത്തെ തുടര്‍ന്ന് ഫ്‌ലൈ ഓവറില്‍ നിന്ന് താഴേക്ക് തെറിച്ചുവീണ് യുവാവിന് ദാരുണാന്ത്യം. ഇന്നലെ വൈകുന്നേരം 7.45ഓടെ പീരാഗാര്‍ഹി ഫ്‌ലൈ ഓവറിലാണ് അപകടം സംഭവിച്ചത്. . ഫ്‌ലൈ ഓവറിന് മുകളില്‍ നിര്‍ത്തിയിരുന്ന സ്‌കൂട്ടറിന് പിന്നിലേക്ക് കാര്‍ ഇടിച്ചുകയറി. ഡല്‍ഹി പാലം സ്വദേശിയായ അന്‍ഷ് (23) ആണ് മരിച്ചത്.
അന്‍ഷും സുഹൃത്തുക്കളായ അഭിമന്യു (21), അലോക് (22) എന്നിവരും ഡല്‍ഹി ടെക്‌നിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍ വെച്ചു നടന്ന ക്രിക്കറ്റ് മാച്ചില്‍ പങ്കെടുത്ത ശേഷം സ്‌കൂട്ടറില്‍ മടങ്ങുകയായിരുന്നു. ആ സമയത്ത് അഭിമന്യുവിന്റെ ഫോണില്‍ വീട്ടില്‍ നിന്നുള്ള ഒരു വീഡിയോ കോള്‍ വന്നു. സംസാരിക്കാന്‍ വേണ്ടി നവജീവന്‍ ആശുപത്രിക്ക് സമീപത്തെ ഫ്‌ലൈ ഓവറിന് മുകളില്‍ തന്നെ ഇവര്‍ വാഹനം നിര്‍ത്തുകയായിരുന്നു. അഭിമന്യു ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കെ പിന്നില്‍ നിന്നെത്തിയ ഒരു കാര്‍ ഇവരുടെ സ്‌കൂട്ടറിലേക്ക് ഇടിച്ചുകയറി.
ഇടിയുടെ ആഘാതത്താല്‍ അന്‍ഷ് ഫ്‌ലൈ ഓവറില്‍ നിന്ന് താഴേക്ക് തെറിച്ചുവീഴുകയായിരുന്നു. അദ്ദേഹത്തെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണമടഞ്ഞിരുന്നു. ഒപ്പമുണ്ടായിരുന്ന അഭിമന്യുവിനും അലോകിനും അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
"
https://www.facebook.com/Malayalivartha