ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ ഗവര്‍ണര്‍മാര്‍ക്കും രാഷ്ട്രപതിക്കും സമയക്രമം നിര്‍ദേശിച്ച സുപ്രീംകോടതി വിധിക്കെതിരേ കേന്ദ്ര ആഭ്യന്തരമന്ത്രാലയം

ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ ഗവര്‍ണര്‍മാര്‍ക്കും രാഷ്ട്രപതിക്കും സമയക്രമം നിര്‍ദേശിച്ച സുപ്രീംകോടതിവിധിക്കെതിരേ കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുനഃപരിശോധനാ ഹര്‍ജി നല്‍കിയേക്കുമെന്ന് സൂചന
പരിരക്ഷയുണ്ട്. തങ്ങളുടെ തീരുമാനങ്ങള്‍ സംബന്ധിച്ച് കോടതിയില്‍ മറുപടി നല്‍കാന്‍ അവര്‍ക്ക് ബാധ്യതയില്ല. എന്നിരിക്കേ സുപ്രീംകോടതി സമയക്രമം നിശ്ചയിച്ചത് ഭരണഘടനാവിരുദ്ധമാണെന്ന വാദമാകും കേന്ദ്രം ഉയര്‍ത്തുക. ഇത്രയും വലിയ ഭരണഘടനാ വ്യാഖ്യാനം നടത്തേണ്ടത് രണ്ടംഗ ബെഞ്ചായിരുന്നില്ലെന്ന വാദങ്ങളും ഉയരുന്നുണ്ട്. അതിനാല്‍ വിഷയം ഭരണഘടനാബെഞ്ചിന് വിടണമെന്ന വാദവും കേന്ദ്രം ഉയര്‍ത്തിയേക്കാവുന്നതാണ്.
വിധിപറഞ്ഞ ബെഞ്ച് തന്നെയാണ് പുനഃപരിശോധനാ ഹര്‍ജിയും പരിഗണിക്കുക. സാധാരണയായി ജഡ്ജിമാര്‍ അവരുടെ ചേംബറില്‍ തന്നെ പരിശോധിക്കുകയാണ് പതിവ്. അതേസമയം, പുനഃപരിശോധനാ ഹര്‍ജി തുറന്ന കോടതിയില്‍ പരിഗണിച്ച് വാദംകേള്‍ക്കണമെന്ന ആവശ്യവും ഉന്നയിക്കാറുണ്ട്. ചില സാഹചര്യങ്ങളില്‍ അതനുവദിക്കുകയും ചെയ്യുന്നതാണ്. പുനഃപരിശോധനാ ഹര്‍ജി നല്‍കുന്നെങ്കില്‍ തുറന്ന കോടതിയില്‍ കേള്‍ക്കാനുള്ള അപേക്ഷയും കേന്ദ്രം നല്‍കാനാണ് സാധ്യതയേറെയുള്ളത്.
"
https://www.facebook.com/Malayalivartha