ഐപിഎല്‍ വാതുവയ്പില്‍ 5 പേര്‍ ഡല്‍ഹി പൊലീസിന്റെ പിടിയില്‍

പഞ്ചാബ് ഹൈദരാബാദ് ഐപിഎല്‍ വാതുവയ്പുമായി ബന്ധപ്പെട്ട് 5 പേരെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. പഞ്ചാബ് -ഹൈദരാബാദ് മത്സരവുമായി ബന്ധപ്പെട്ട് വാതുവയ്പ് നടത്തിയ സംഘത്തിലെ പ്രധാന സൂത്രധാരന്‍ യുദ്ധ്വീര്‍ ഉള്‍പ്പെടെയുള്ളവരാണു പൊലീസിന്റെ പിടിയിലായത്. വികാസ് ഗിര്‍സ, സുകേഷ്, മോഹിത് ഷാക്യ, മന്ദീപ് ഗിര്‍സ എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവര്‍. 30 ലക്ഷം രൂപയും 10 മൊബൈല്‍ ഫോണുകളും ലാപ്‌ടോപ്പും എല്‍ഇഡി ടിവിയും ഇവരില്‍നിന്ന് പിടികൂടിയിട്ടുണ്ട്.
പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ വികാസ് പുരിയില്‍ നിന്നാണു ഇവരെ പിടികൂടിയത്. ഗുജറാത്ത് - ലക്‌നൗ മത്സരവുമായി ബന്ധപ്പെട്ടും വാതുവെയ്പ് നടത്തിയതായാണു വിവരം. അറസ്റ്റിലായവരെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്.
https://www.facebook.com/Malayalivartha