പാണ്ടിക്കാട് വാഹനങ്ങള്‍ കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്...

പാണ്ടിക്കാട് വാഹനങ്ങള്‍ കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരം. ചൊവ്വാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു അപകടം നടന്നത്. ലോറി ട്രാവലര്‍ വാനിലിലും, കാറിലും, നിര്‍ത്തിയിട്ട ഓട്ടോറിക്ഷയിലും ഇടിച്ച് 18 പേര്‍ക്ക് പരുക്കേറ്റു.
മേലാറ്റൂര്‍ ഭാഗത്ത് നിന്ന് മഞ്ചേരി ഭാഗത്തേക്ക് പോകുകയായിരുന്ന ലോറി നിലമ്പൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന ട്രാവലറില്‍ ഇടിച്ചു. ഇടിയുടെ ആഘാതത്തില്‍ ലോറി നിര്‍ത്തിയിട്ട ഓട്ടോറിക്ഷ ഇടിച്ച് തകര്‍ത്ത് കടയിലേക്ക് പാഞ്ഞു കയറി.
ട്രാവലര്‍ വാന്‍ കാറില്‍ ഇടിക്കുകയും ചെയ്തു. ലോറിക്കടിയില്‍ പെട്ട ഓട്ടോറിക്ഷയില്‍ ഡ്രൈവര്‍ ഏറെ നേരം കുടുങ്ങി കിടക്കുകയായിരുന്നു. പിന്നീട് മഞ്ചേരിയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സ് ഓട്ടോറിക്ഷ വെട്ടി പൊളിച്ചാണ് മുടിക്കോട് സ്വദേശിയായ ഓട്ടോ ഡ്രൈവറെ പുറത്തെടുത്തത്. ഇയാളെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. കൊടുങ്ങല്ലൂര്‍ സ്വദേശികള്‍ സഞ്ചരിച്ച ട്രാവലര്‍ വാനിലെ യാത്രക്കാരെയും പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നാട്ടുകാര്‍, പാണ്ടിക്കാട് പോലീസ്, ട്രോമ കെയര്‍, പോലീസ് വളണ്ടിയര്‍മാര്‍, സിവില്‍ ഡിഫന്‍സ് ഫോഴ്‌സ് എന്നിവര്‍ ചേര്‍ന്നാണ് രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്.
"
https://www.facebook.com/Malayalivartha