മേയ് ഒന്ന് മുതല്‍ ഉപഗ്രഹ അധിഷ്ഠിത ടോള്‍ സംവിധാനം...

ഇനി ടോള്‍ പ്ലാസയില്‍ വാഹനങ്ങള്‍ നിര്‍ത്തേണ്ടതില്ല. മേയ് ഒന്ന് മുതല്‍ ഉപഗ്രഹ അധിഷ്ഠിത ടോള്‍ സംവിധാനം ആരംഭിക്കുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു. സുഗമമായ യാത്രയ്ക്കും ഹൈവേകളിലെ തിരക്ക് കുറയ്ക്കുന്നതിനുമായാണ് പുതിയ സംവിധാനം ഒരുക്കിയിട്ടുള്ളത്.
രാജ്യത്തെ റോഡ് അടിസ്ഥാന സൗകര്യങ്ങള്‍ നവീകരിക്കുന്നതിനും ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനുമുള്ള സര്‍ക്കാരിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ നയമെന്ന് നിതിന്‍ ഗഡ്കരി . പുതിയ സംവിധാനത്തിലൂടെ വാഹനങ്ങള്‍ ഉപഗ്രഹങ്ങള്‍ വഴി ട്രാക്ക് ചെയ്യപ്പെടും. വാഹനങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള ബാങ്ക് അക്കൗണ്ടില്‍ നിന്ന് നേരിട്ട് ടോള്‍ കുറയ്ക്കപ്പെടുമെന്നും അദ്ദേഹം അറിയിച്ചു. ഇന്ധനം ലാഭിക്കുക എന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ടെന്ന് വ്യക്തമാക്കി നിതിന്‍ ഗഡ്കരി .
"
https://www.facebook.com/Malayalivartha