സലാലയില്‍ ട്രക്ക് മറിഞ്ഞ് ഉത്തര്‍പ്രദേശ് സ്വദേശിക്ക് ദാരുണാന്ത്യം

സലാലയില്‍ ട്രക്ക് മറിഞ്ഞ് ഉത്തര്‍പ്രദേശ് സ്വദേശിക്ക് ദാരുണാന്ത്യം. ജിതന്‍പൂരിലെ മുഹമ്മദ് നിയാസ് (59) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം സാദയിലെ ഒമാന്‍ ഓയില്‍ പമ്പിന് സമീപം യാബിലാശിന് അടുത്താണ് അപകടം നടന്നത്. ഭാര്യ: നജ്മ ഖാത്തൂന്‍.
സലാലയിലെ പ്രമുഖ സ്വകാര്യ കമ്പനിയുടെ ട്രക്കാണ് അപകടത്തില്‍പെട്ടത്. സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമനടപടികള്‍ക്ക് ശേഷം നാട്ടിലേക്ക് കൊണ്ട് പോകും.
https://www.facebook.com/Malayalivartha