ജമ്മു കാശ്മീരിലെ റമ്പാന്‍ ജില്ലയില്‍ മണ്ണിടിച്ചലിനെ തുടര്‍ന്നുണ്ടായ ഗതാഗതതടസ്സം നീക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങി...

ജമ്മു കാശ്മീരിലെ റമ്പാന്‍ ജില്ലയില്‍ മണ്ണിടിച്ചലിനെ തുടര്‍ന്നുണ്ടായ ഗതാഗതതടസ്സം നീക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. ജമ്മു ശ്രീനഗര്‍ ദേശീയപാതയില്‍ ഗതാഗതം പുനസ്ഥാപിക്കുന്നതിനായി സൈന്യത്തിന്റെ നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്. ഗതാഗതം പുനസ്ഥാപിക്കാന്‍ 48 മണിക്കൂര്‍ എടുക്കുമെന്ന്് അധികൃതര്‍ .
റമ്പാന്‍ ജില്ലയില്‍ മിന്നല്‍ പ്രളയത്തിലുണ്ടായ മണ്ണിടിച്ചിലില്‍ മൂന്നു പേരാണ് മരിച്ചത്. കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ തുടരുന്നു. മണ്ണിടിച്ചില്‍ രൂക്ഷമായതോടെ ജമ്മു-ശ്രീനഗര്‍ ദേശീയപാത താല്‍ക്കാലികമായി അടച്ചിരിക്കുകയാണ്. തുടര്‍ച്ചയായ മഴയ്ക്ക് പിന്നാലെയാണ് ജമ്മു കാശ്മീരിലെ റമ്പാന്‍ ജില്ലയില്‍ കനത്ത മണ്ണിടിച്ചില്‍ ഉണ്ടായത്. നിരവധിപേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് സൂചനകളുള്ളത്.
മേഖലയില്‍ ഉണ്ടായ മേഘവിസ്‌ഫോടനത്തിനു പിന്നാലെ ശക്തമായ മഴയുണ്ടായതാണ് മിന്നല്‍ പ്രളയത്തിനും മണ്ണിടിച്ചിലിനും കാരണമായത്.
നിരവധി വീടുകള്‍ക്കും വാഹനങ്ങള്‍ക്കും മണ്ണിടിച്ചിലില്‍ കേടുപാടുകള്‍ സംഭവിച്ചു. 10 വീടുകള്‍ പൂര്‍ണമായും മുപ്പതോളം വീടുകള്‍ ഭാഗികമായും തകര്‍ന്നു. ജമ്മു ശ്രീനഗര്‍ ദേശീയപാതയുടെ വിവിധ ഇടങ്ങളില്‍ മണ്ണിടിച്ചില്‍ ഉണ്ടായതിനെ തുടര്‍ന്ന് ദേശീയപാത താല്‍ക്കാലികമായി അടച്ചിരുന്നു.
ഇതേത്തുടര്‍ന്ന് വിനോദസഞ്ചാരികള്‍ അടക്കം നിരവധി ആളുകള്‍ ദേശീയപാതയില്‍ കുടുങ്ങിക്കിടക്കുകയാണ്. ദേശീയപാതയിലെ പല ഭാഗങ്ങളിലും പാറകളും ചെളിയും അവശിഷ്ടങ്ങളും വന്നു മൂടിയ നിലയിലാണ്. അവശിഷ്ടങ്ങള്‍ നീക്കി ഗതാഗതം പുനസ്ഥാപിക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍.
"
https://www.facebook.com/Malayalivartha