കര്‍ണാടക മുന്‍ ഡിജിപി ഓം പ്രകാശിന്റെ കൊലപാതകം.. ഭാര്യ പല്ലവി മൊഴി നല്‍കി.. ഗത്യന്തരമില്ലാതെ കറി കത്തിയെടുത്ത് കുത്തുകയായിരുന്നു..

ഈസ്റ്റര്‍ ദിനത്തിലാണ് ബംഗളൂരു നഗരത്തെ ഞെട്ടിച്ച് 68കാരനായ മുന്‍ പൊലീസ് ഉദ്യോഗസ്ഥന്റെ കൊലപാതക വാര്‍ത്ത പുറത്തുവന്നത്.
ബെംഗളൂരു കര്‍ണാടക മുന്‍ ഡിജിപി ഓം പ്രകാശിന്റെ കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തു. ഭാര്യ പല്ലവിയാണ് ഓം പ്രകാശിനെ കൊലപ്പെടുത്തിയതെന്നാണ് പുറത്തുവരുന്ന വിവരം. ഭാര്യ പല്ലവിയുടെ മൊഴിയുടെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കഴിഞ്ഞ ഒരാഴ്ചയായി വീട്ടില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു വെന്ന് ഡിജിപിയുടെ ഭാര്യ പല്ലവി മൊഴി നല്‍കി.
തോക്ക് ചൂണ്ടി തന്നെയും മകളെയും കൊലപ്പെടുത്തുമെന്ന് ഓം പ്രകാശ് ഭീഷണിപ്പെടുത്തി. ഇതോടെ സ്വയരക്ഷക്കായാണ് താന്‍ കൃത്യം നടത്തിയതെന്നാണ് ഇവര്‍ പറഞ്ഞത്.ഇന്നലെ രാവിലെ മുതല്‍ വീട്ടില്‍ വെച്ച് ഇരുവരും തമ്മില്‍ തര്‍ക്കം ഉണ്ടായിരുന്നു. സ്വത്തു തര്‍ക്കമായിരുന്നു വിഷയം. ഇതിനിടയില്‍ ഓം പ്രകാശ് തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി. തന്നെയും മകളെയും കൊല്ലുമെന്ന് പറഞ്ഞു. രക്ഷപ്പെടാന്‍ ഓം പ്രകാശിന്റെ ദേഹത്തേക്ക് മുളകു പൊടി വിതറി. വെളിച്ചെണ്ണ ഒഴിച്ചു. എന്നിട്ടും ഭീഷണി തുടര്‍ന്നതോടെ ഗത്യന്തരമില്ലാതെ കറി കത്തിയെടുത്ത് കുത്തുകയായിരുന്നുവെന്നും കൊലപാതകം നടക്കുന്ന സമയത്ത് മകള്‍ വീട്ടില്‍ ഉണ്ടായിരുന്നുവെന്നും പല്ലവി മൊഴി നല്‍കി.
അതേസമയം സ്വത്ത് തര്‍ക്കമാണ് ഓം പ്രകാശിന്റെ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പുറത്തുവരുന്ന വിവരം.ഞായറാഴ്ച വൈകിട്ട് 4.30 ഓടെ പല്ലവി തന്റെ കൂട്ടുകാരിയെ ' ഞാന്‍ ആ പിശാചിനെ കൊന്നു. എനിക്കിനീ സന്തോഷത്തോടെ കഴിയാം' എന്നു വിളിച്ചു പറയുകയായിരുന്നു.പിന്നീട് 112 വിളിച്ച് പൊലീസിനെ വിവരം അറിയിച്ചു. ബെംഗളൂരുവിലെ എച്എസ്ആര്‍ ലേ ഔട്ടില്‍, കര്‍ണാടക മുന്‍ ഡിജിപി ഓംപ്രകാശിന്റെ വീട്ടില്‍ പൊലിസ് എത്തുമ്പോള്‍ 68 കാരന്‍ രക്തത്തില്‍ കുളിച്ച് മരിച്ചുകിടക്കുകയായിരുന്നു. ആ സമയത്ത് ഭാര്യ പല്ലവിയും മകളും സ്ഥലത്തുണ്ടായിരുന്നു.ഡിജിപി ഓംപ്രകാശും ഭാര്യ പല്ലവിയും തമ്മില്‍ സ്വത്ത് തര്‍ക്കത്തെ ചൊല്ലി കലഹിച്ചിരുന്നു.
https://www.facebook.com/Malayalivartha