പഹല്‍ഗാമിനടുത്തുള്ള പുല്‍മേട്ടില്‍ തീവ്രവാദികള്‍ നടത്തിയ ആക്രമണം... ശ്രീനഗറില്‍ നിന്ന് ഡല്‍ഹിയിലേക്കും മുംബൈയിലേക്കും എയര്‍ ഇന്ത്യയും ഇന്‍ഡിഗോയും അധിക വിമാന സര്‍വീസുകള്‍ നടത്തും

ചൊവ്വാഴ്ച കശ്മീരിലെ പഹല്‍ഗാമിനടുത്തുള്ള പുല്‍മേട്ടില്‍ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ 29 പേര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് അടിയന്തരസാഹചര്യം നേരിടുന്നതിന് ശ്രീനഗറില്‍ നിന്ന് ഡല്‍ഹിയിലേക്കും മുംബൈയിലേക്കും എയര്‍ ഇന്ത്യയും ഇന്‍ഡിഗോയും അധിക വിമാന സര്‍വീസുകള്‍ നടത്തിയേക്കും. ഇതു സംബന്ധിച്ച് ഇരു വിമാനകമ്പനികളും അറിയിപ്പ് പുറത്തുവിട്ടു.
'നിലവിലുള്ള സാഹചര്യം കണക്കിലെടുത്ത് ബുധനാഴ്ച ശ്രീനഗറില്‍ നിന്ന് ഡല്‍ഹിയിലേക്കും മുംബൈയിലേക്കും രണ്ട് അധിക വിമാനങ്ങള്‍ സര്‍വീസ് നടത്തുമെന്ന്' എയര്‍ ഇന്ത്യ എക്സില്‍ ഷെയര്‍ ചെയ്ത പോസ്റ്റില്‍ പറഞ്ഞു.
കശ്മീരില്‍ സന്ദര്‍ശനത്തിനെത്തിയ വിനോദ സഞ്ചാരികള്‍ക്കു നേരെയുണ്ടായ ആക്രമണം രാജ്യത്തെ നടുക്കിയിരിക്കയാണ്. ജമ്മു-കശ്മീരില്‍ ഉള്ള വിനോദ സഞ്ചാരികളെ ഉടന്‍ അവരുടെ സംസ്ഥാനങ്ങളിലേക്കെത്തിക്കാനാണ് കൂടുതല്‍ വിമാന സര്‍വിസ് ഏര്‍പ്പെടുത്തിയത്.
"
https://www.facebook.com/Malayalivartha