Widgets Magazine
29
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പഹല്‍ഗാമില്‍ ഭീകരരുടെ വെടിയേറ്റ് കൊല്ലപ്പെട്ട നാവിക ഉദ്യോഗസ്ഥനായ ലെഫ്റ്റനന്റ് വിനയ് നര്‍വാളിന് കണ്ണീരോടെ വിടനല്‍കി ഭാര്യ ഹിമാന്‍ഷി

23 APRIL 2025 08:25 PM IST
മലയാളി വാര്‍ത്ത

കശ്മീരിലെ പഹല്‍ഗാമില്‍ ഭീകരര്‍ വെടിവച്ചുകൊന്ന നാവിക ഉദ്യോഗസ്ഥനായ ലെഫ്റ്റനന്റ് വിനയ് നര്‍വാളിന് കണ്ണീരോടെ വിടനല്‍കി ഭാര്യ ഹിമാന്‍ഷി. തന്റെ പ്രിയതമന്റെ ത്രിവര്‍ണ്ണ പതാകയില്‍ പൊതിഞ്ഞ ശവപ്പെട്ടിക്കരികില്‍ നിന്ന് ഹൃദയം നുറുങ്ങുന്ന വേദനയോടെ അവസാന സല്യൂട്ട് നല്‍കുന്ന ഹിമാന്‍ഷി കണ്ടുനിന്നവരുടെയും കണ്ണുനനയിച്ചു.

ഇന്ന് രാവിലെ വിനയ് യുടെ മൃതദേഹം ഡല്‍ഹിയില്‍ എത്തിച്ചപ്പോള്‍, ഭാര്യ ഹിമാന്‍ഷി മൃതദേഹം വഹിച്ച പെട്ടിയെ ആലിംഗനം ചെയ്ത് പൊട്ടിക്കരഞ്ഞു. ബന്ധുക്കളും ഉറ്റവരും ഹിമാന്‍ഷിയെ ആശ്വസിപ്പിക്കാനാവാതെ വികരാധീനരായി. ''നമ്മള്‍ എല്ലാ ദിവസവും അവനെക്കുറിച്ച് അഭിമാനിക്കും... നമ്മള്‍ അവനെക്കുറിച്ച് അഭിമാനിക്കണം,'' വിറയ്ക്കുന്ന ശബ്ദത്തില്‍ ഹിമാന്‍ഷി പറഞ്ഞു.

''അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ. അദ്ദേഹം എവിടെയായിരുന്നാലും അദ്ദേഹത്തിന് ഏറ്റവും മികച്ച ജീവിതമാണ് ലഭിക്കുന്നത്. എല്ലാ വിധത്തിലും ഞങ്ങള്‍ അദ്ദേഹത്തെ അഭിമാനിപ്പിക്കും. അദ്ദേഹം കാരണമാണ് ഞങ്ങള്‍ ഇപ്പോഴും അതിജീവിക്കുന്നത്,'' കൊല്ലപ്പെട്ട തന്റെ ഭര്‍ത്താവിന് വിടപറയവെ ഹിമാന്‍ഷി കൂട്ടിച്ചേര്‍ത്തു.

ഭാര്യ ഹിമാന്‍ഷിക്കൊപ്പം ഹണിമൂണ്‍ ആഘോഷിക്കാന്‍ കശ്മീരിലെ പഹല്‍ഗാമിലെത്തിയതാണ് വിനയ്. ഇവിടെവച്ചാണ് വിനയിനെ ഭീകരര്‍ വെടിവച്ചുകൊന്നത്. കഴിഞ്ഞ ആഴ്ചയായിരുന്നു (ഏപ്രില്‍ 16) ഇരുവരുടേയും വിവാഹം. രണ്ട് വര്‍ഷം മുന്‍പാണ് ലെഫ്റ്റനന്റ് വിനയ് നര്‍വാള്‍ ഇന്ത്യന്‍ നാവികസേനയില്‍ കമ്മീഷന്‍ ചെയ്യപ്പെട്ടത്. ഹരിയാനയിലെ കര്‍ണാല്‍ സ്വദേശിയായ 26 കാരനായ വിനയ് യുടെ മൃതദേഹം വൈകുന്നേരം 5 മണിക്ക് ജന്മനാട്ടിലേക്ക് കൊണ്ടുപോകും. നാളെ അന്ത്യകര്‍മങ്ങള്‍ നടക്കും. കര്‍ണാല്‍ ജില്ലയിലെ ഘരൗണ്ടയില്‍ നിന്നുള്ള ബിജെപി എംഎല്‍എയും ഹരിയാന നിയമസഭാ സ്പീക്കര്‍ ഹര്‍വീന്ദര്‍ കല്യാണും ദുഃഖിതരായ കുടുംബത്തെ ആശ്വസിപ്പിക്കാന്‍ കര്‍ണാല്‍ നഗരത്തിലെത്തി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓപ്പറേഷന്‍ മഹാദേവ്; ഭീകരരുടെ തിരിച്ചറിയല്‍ പൂര്‍ത്തിയായി  (4 hours ago)

നടന്‍ നിവിന്‍ പോളിയുടെ പരാതിയില്‍ നിര്‍മാതാവ് ഷംനാസിനെതിരെ പാലാരിവട്ടം പൊലീസ് കേസെടുത്തു  (4 hours ago)

എഡിജിപി എംആര്‍ അജിത് കുമാര്‍ ഇനി എക്‌സൈസ് കമ്മീഷണര്‍  (5 hours ago)

ചേര്‍ത്തലയില്‍ ആള്‍ താമസമില്ലാത്ത വീടിനു സമീപം ശരീര അവശിഷ്ടങ്ങള്‍  (5 hours ago)

ദുരിതാശ്വാസ ക്യാമ്പായി പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് ഇന്ന് അവധി  (5 hours ago)

നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയേക്കുമെന്ന് കാന്തപുരത്തിന്റെ ഓഫീസ്  (5 hours ago)

കൂടത്തായി കൊലപാതക പരമ്പര : റോയ് തോമസ് മരിച്ചത് സയനൈഡ് ഉള്ളില്‍ച്ചെന്ന് മൊഴി നല്‍കി ഫോറന്‍സിക് സര്‍ജന്‍  (6 hours ago)

വടക്കഞ്ചേരിയില്‍ യുവതിയെ ഭര്‍തൃ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍തൃമാതാവും അറസ്റ്റില്‍  (6 hours ago)

ജയിലില്‍ കഴിയുന്ന നിമിഷ പ്രിയയുടെ വധശിക്ഷയ്ക്ക് പുതിയ തീയതി നിശ്ചയിക്കണമെന്ന് തലാലിന്റെ സഹോദരന്‍  (6 hours ago)

ഭര്‍ത്താവിനെ കബളിപ്പിച്ച് വധു സ്വര്‍ണവും പണവും കൈക്കലാക്കി മുങ്ങി  (6 hours ago)

ഷാര്‍ജയിലെ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ അതുല്യയുടെ ഫോറെന്‍സിക് ഫലം പുറത്ത്  (7 hours ago)

കന്യാസ്ത്രീകളെ അപമാനിച്ച പ്രവൃത്തി രാജ്യത്തിന് കളങ്കമാണെന്ന് ക്ലീമിസ് കാതോലിക്ക ബാവ  (7 hours ago)

ഡിഗ്രി പാസ്സായോ ? കൊച്ചിന്‍ പോര്‍ട്ടില്‍ ജോലി നേടാം  (9 hours ago)

പട്ടികവര്‍ഗ വികസന വകുപ്പില്‍ നിരവധി ഒഴിവുകള്‍  (9 hours ago)

ബിരുദധാരികൾക്ക് ഇന്ത്യൻ ബാങ്കിൽ അപ്രന്റിസ് ആകാം. കേരളത്തിലെ 44 ഒഴിവുൾ‍പ്പെടെ 1,500 അവസരം.  (10 hours ago)

Malayali Vartha Recommends