Widgets Magazine
30
Apr / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മണ്ടത്തരം മാത്രം വിളമ്പുന്ന പാകിസ്ഥാൻ ..ഇന്ത്യയുമായുള്ള സംഘര്‍ഷം തുടങ്ങിയ സാഹചര്യത്തില്‍ പണ്ടേ തളര്‍ന്നിരിക്കുന്ന പാക്കിസ്ഥാന്റെ സമ്പദ്വ്യവസ്ഥയ്ക്ക് വീണ്ടും തിരിച്ചടി കിട്ടി... വീണ്ടും പണി ഇരന്നു വാങ്ങും ...പാകിസ്താന്റെ ഇതുവരെയുള്ള ചരിത്രം അതാണ്


അഞ്ചു കുപ്പി മദ്യം വെള്ളം തൊടാതെ കുടിച്ചാൽ 10,000 രൂപ സമ്മാനം.. 5 ആമത്തെ ബോട്ടിലും കാലിയാകുമ്പോഴേക്കും ആരോഗ്യം വഷളാവുകയും കുഴഞ്ഞു വീഴുകയുമായിരുന്നു..


ഇന്ത്യയുമായുള്ള യുദ്ധ സാധ്യത.. 4,500 ലധികം പാകിസ്ഥാൻ സൈനികരും 250 ഓഫീസർമാരും രാജിവച്ചു..ഇന്ത്യൻ ആർമിയോട് നേർക്കുനേർ ഏറ്റുമുട്ടാൻ ധൈര്യമില്ലാത്തവർ കുടുംബത്തോടെ ഓടിയൊളിക്കുന്നു..കത്ത് പുറത്ത്..


ചെക്പോയിന്റിൽ വാഹനം നിർത്തി ഇറങ്ങി; റോഡ് മുറിച്ചുകടക്കുന്നതിനിടെ ചീറിപ്പാഞ്ഞെത്തിയ അപകടം: പ്രവാസി മലയാളിയ്ക്ക് ദാരുണാന്ത്യം...


തൃക്കൊടിത്താനത്തെ വീട്ടമ്മയുടെ മരണം; പോസ്റ്റ്‌മോർട്ടത്തിലും മരണകാരണം ഉറപ്പാക്കാനായില്ല...

അബദ്ധത്തില്‍ നിയന്ത്രണ രേഖ മറികടന്ന ഇന്ത്യന്‍ ജവാന്‍ പാക് കസ്റ്റഡിയില്‍

24 APRIL 2025 06:35 PM IST
മലയാളി വാര്‍ത്ത

പഞ്ചാബിലെ ഫിറോസ് പൂര്‍ സെക്ടറിലെ അന്താരാഷ്ട്ര അതിര്‍ത്തി അബദ്ധത്തില്‍ കടന്ന ബിഎസ്എഫ് ജവാനെ പിടികൂടി പാക് സൈന്യം. പഞ്ചാബിലെ ഫിറോസ് പൂര്‍ സെക്ടറിലെ അതിര്‍ത്തിയിലാണ് സംഭവം. 182- ബിഎസ്എഫ് ബറ്റാലിയനിലെ കോണ്‍സ്റ്റബിള്‍ പികെ സിങിനെയാണ് പാക് സൈന്യം പിടികൂടിയത്. കര്‍ഷകര്‍ക്കൊപ്പം അബദ്ധത്തില്‍ നിയന്ത്രണരേഖ മുറിച്ചുകടക്കുന്നതിനിടെ പാക് റേഞ്ചേഴ്സ് ആര്‍പി സിങിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഡ്യൂട്ടിയിലായിരുന്നതിനാല്‍ അദ്ദേഹത്തിന്റെ കൈവശം റൈഫിളും ഉണ്ടായിരുന്നു. സൈനികന്റെ മോചനം ഉറപ്പിക്കാനായുള്ള ചര്‍ച്ചകള്‍ നടക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

സൈനികരോ, സാധാരണക്കാരോ ഇത്തരത്തില്‍ അബദ്ധത്തില്‍ നിയന്ത്രണ രേഖ മുറിച്ചുകടക്കുന്നത് പതിവാണ്. തുടര്‍ന്ന് സൈനിക പ്രോട്ടോകോള്‍ വഴി ഇത് പരിഹരിക്കപ്പടാറുമുണ്ട്.

അതേസമയം, പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ നയതന്ത്ര നടപടികള്‍ കടുപ്പിച്ചതിന് മറുപടിയുമായി പാകിസ്ഥാന്‍. ഇന്ത്യന്‍ വിമാനക്കമ്പനികള്‍ക്ക് മുന്നില്‍ വ്യോമമേഖല അടയ്ക്കാന്‍ പാകിസ്ഥാന്‍ തീരുമാനിച്ചു. കൂടാതെ വാഗ അതിര്‍ത്തി അടയ്ക്കാനും സിംല കരാര്‍ മരവിപ്പിക്കാനും പാകിസ്ഥാന്‍ ദേശീയ സുരക്ഷാ സമിതി യോഗത്തില്‍ തീരുമാനിച്ചു.

ഇന്ത്യയുമായുള്ള എല്ലാ വ്യാപാരവും പാകിസ്ഥാന്‍ നിര്‍ത്തിവച്ചു. ഇന്ത്യന്‍ ഹൈക്കമ്മീഷനിലെ സൈനിക ഉപദേഷ്ടാക്കള്‍ ഏപ്രില്‍ 30 നകം രാജ്യം വിടണമെന്നും പാകിസ്ഥാന്‍ ആവശ്യപ്പെട്ടു. സാര്‍ക്ക് വിസ ഇളവ് പദ്ധതി പ്രകാരം ഇന്ത്യക്കാര്‍ക്കുള്ള വിസ താല്‍ക്കാലികമായി നിര്‍ത്തിവെയ്ക്കാനും പാകിസ്ഥാന്‍ ദേശീയ സുരക്ഷാ സമിതി യോഗം തീരുമാനിച്ചു. സിഖ് തീര്‍ഥാടകര്‍ക്ക് ഇളവ് നല്‍കി.

അതിനിടെ പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാനെതിരെയുള്ള നടപടികള്‍ പ്രാബല്യത്തില്‍ വന്നു. ചികിത്സയ്ക്ക് അടക്കം പാകിസ്ഥാന്‍ പൗരന്മാര്‍ക്ക് നല്‍കിയ എല്ലാ വിസകളും റദ്ദാക്കാനാണ് തീരുമാനം. കൂടാതെ വിസ സേവനങ്ങള്‍ പൂര്‍ണ്ണമായും നിര്‍ത്തിവെയ്ക്കാനും തീരുമാനിച്ചു.

പഹല്‍ഗാം ആക്രമണത്തെത്തുടര്‍ന്ന് സുരക്ഷയ്ക്കായുള്ള മന്ത്രിസഭാ സമിതി യോഗം എടുത്ത തീരുമാനങ്ങളെ തുടര്‍ന്നാണ് നടപടിയെന്ന് വിദേശകാര്യ മന്ത്രാലയം ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു. പാകിസ്ഥാന്‍ പൗരന്മാര്‍ക്ക് നല്‍കിയ വിസകള്‍ ഏപ്രില്‍ 27ന് റദ്ദാകും. ഏപ്രില്‍ 29 വരെ മാത്രമേ മെഡിക്കല്‍ വിസകള്‍ക്ക് സാധുതയുള്ളൂ. ഇന്ത്യയിലുള്ള എല്ലാ പാകിസ്ഥാന്‍ പൗരന്മാരും വിസയുടെ കാലാവധി അവസാനിക്കുന്നതിന് മുമ്പ് ഇന്ത്യ വിടണമെന്നും പ്രസ്താവനയില്‍ പറയുന്നു. പാകിസ്ഥാനിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് ഇന്ത്യന്‍ പൗരന്മാരോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനകം പാകിസ്ഥാനിലുള്ളവരോട് എത്രയും പെട്ടെന്ന് ഇന്ത്യയിലേക്ക് മടങ്ങിയെത്താനും ആവശ്യപ്പെട്ടിട്ടുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെ.എം. എബ്രഹാമിന്റെ ഹര്‍ജി ഇന്ന് സുപ്രീം കോടതി  (4 minutes ago)

ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.  (35 minutes ago)

ഇനി വിട്ടുവീഴ്ച ഇല്ല... ശക്തമായി തിരിച്ചടിക്കാനൊരുങ്ങി ഇന്ത്യ; ജമ്മുവില്‍ ഇന്ത്യന്‍ പോസ്റ്റിനു നേരെ പാക്കിസ്ഥാന്‍ സൈന്യത്തിന്റെ പ്രകോപനം; ശക്തമായി തിരിച്ചടിച്ച് ഇന്ത്യന്‍ സേന  (1 hour ago)

ഇന്ത്യ ശക്തമായ തിരിച്ചടി നല്‍കി  (1 hour ago)

തെളിവുകള്‍ ഹാജരാക്കാന്‍ സാധിക്കാത്തത് നീതിനിഷേധത്തിന്  (1 hour ago)

അമ്പത്തിരണ്ടാമത് ചീഫ് ജസ്റ്റിസ് ആയാണ് ജസ്റ്റിസ് ഗവായ്  (1 hour ago)

പഴുതടച്ച ക്രമീകരണങ്ങളൊരുക്കി സംസ്ഥാനവും...  (2 hours ago)

യുവാവിന് ദാരുണാന്ത്യം  (2 hours ago)

മേയ് ആറിനാണ് തൃശ്ശൂര്‍ പൂരം  (2 hours ago)

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്  (2 hours ago)

തീ നിയന്ത്രണവിധേമാണെന്നും രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്നും  (2 hours ago)

. പഹല്‍ഗാം ഭീകരാക്രമണത്തിന് ശക്തമായ മറുപടി നല്‍കാന്‍  (3 hours ago)

മംഗളൂരുവില്‍ കനത്ത സുരക്ഷ...  (3 hours ago)

ഹാഫ്; മലയാള സിനിമയിലെ ആദ്യത്തെ വാമ്പയർ ആക്ഷൻ മൂവി ജയ്സാൽമീറിൽ ആരംഭിച്ചു  (14 hours ago)

തന്റെ മരണത്തിന്റെ ഉത്തരവാദിത്തം ഭര്‍ത്താവിനും അയാളുടെ മാതാപിതാക്കള്‍ക്കും: യുവതിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍  (14 hours ago)

Malayali Vartha Recommends