അവന്റെയൊക്കെ അണ്ണാക്കില്‍ റഫാല്‍ മിറാഷ് വെടിക്കെട്ട്

കരയില്‍ മാത്രമല്ല കടലിലും ആകാശത്തും പാക് പട്ടാള പന്നികളെ വരിഞ്ഞ് മുറുക്കും. ഇന്ത്യന്‍ പേടിയില്‍ അതിര്‍ത്തികള്‍ അടച്ച് പാകിസ്ഥാന്‍ മാളത്തിലൊളിച്ചു. പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് ആക്രണത്തില്‍ പങ്കില്ലെന്ന് പച്ചക്കള്ളം പറഞ്ഞതിന് പിന്നാലെ ഇന്ത്യ പൊട്ടിത്തെറിച്ചു. തിരിച്ചടി ഉണ്ടാകുമെന്ന് ബോധ്യപ്പെട്ട തൊട്ടടുത്ത സെക്കന്റില്‍ അതിര്‍ത്തികള്‍ അടയ്ക്കാന്‍ ഷഹബാസ് ഉത്തരവിട്ടത്. പാക് വ്യോമപാതയിലേക്ക് ഇന്ത്യയുടെ റഫേല്‍ മിറാഷ് യുദ്ധവിമാനങ്ങള്‍ ഇരച്ചുകയറുമോയെന്ന ഭീതി പാക് വ്യോമസേന. അതിനിടയില്‍ ഇടിത്തീ പോലെ പാക് നാവികസേനയെ വളഞ്ഞ് ഇന്ത്യ ഐഎന്‍എസ് വിക്രാന്ത് ഇറക്കി. പാക് അതിര്‍ത്തിയിലേക്ക് ഇരച്ചകയറാന്‍ തയ്യാറായി ഇന്ത്യന്‍ ടാങ്കുകളും. ഇന്ത്യയുമായ് കൂടുതല്‍ സംസാരത്തിനില്ലാതെ ഷഹബാസ് കൊട്ടരത്തില്‍ക്കയറി ഒളിച്ചു. എന്നാല്‍ പാകിസ്ഥാന്‍ പട്ടാളവും പാക് പ്രതിരോധ മന്ത്രിയും ഇന്ത്യയെ വീണ്ടും വീണ്ടും ചൊടിപ്പിക്കുന്നു.
പഹല്‍ഗാം സൂത്രധാരന്‍ സെയ്ഫുള്ളയെ മാളത്തിലൊളിപ്പിച്ച് പാകിസ്ഥാന്‍ സൈനിക മേധാവി സയ്യിദ് അസിം മുനീര്‍ അഹമ്മദ് ഷാ. ഏത് പാതാളത്തില്‍ ഒളിപ്പിച്ചാലും തേടിപ്പിടിച്ച് ആ തല ചിതറിക്കും. കഴിഞ്ഞ ദിവസത്തെ ചര്‍ച്ചയില്‍ ഹാഷ്മി താജ് ഇബ്രാഹിം പറഞ്ഞത് പോലെ കസൂരിയും അവന്റെ മാസ്റ്റര്‍ ബ്രയ്ന്‍ തന്തമാരും ആയുസ്സെണ്ണി കാത്തിരുന്നോ. വരുന്നുണ്ട് നിന്റെയൊക്കെ അണ്ണാക്കിലേക്ക് റഫാല്‍ മിറാഷ് തീര്‍ക്കുന്ന വെടിക്കെട്ട്. പൊട്ടിക്കുമെന്ന് പറഞ്ഞാല്‍ പൊട്ടിച്ചിരിക്കും. നട്ടെല്ല് ഇല്ലാതെ നേര്‍ക്കുനേര്‍ നില്‍ക്കാന്‍ കെല്‍പ്പില്ലാതെ ഇന്നും ഇന്ത്യയ്ക്ക് നേരെ തീവ്രവാദം നടത്തുന്ന പാക് പന്നികളെ മുട്ടുകുത്തിച്ച ചരിത്രമാണ് എല്ലാക്കാലത്തും ഇന്ത്യയുടേത്. ആ ചരിത്രം വീണ്ടും ആവര്‍തക്തിക്കും പാകിസ്ഥാനില്‍ കയറി കണക്ക് തീര്‍ക്കും ചാവാലിപ്പട്ടികളേയെന്ന് ഇന്ത്യന്‍ ജനത ഒരേസ്വരത്തില്‍ പറയുന്നു.
തീക്കളിക്ക് നില്‍ക്കുകയാണ് പാകിസ്ഥാന്‍. അറബിക്കടലില്‍ പാക്ക് തീരത്തോടു ചേര്‍ന്നു നാവിക അഭ്യാസം പ്രഖ്യാപിച്ച് പാക്കിസ്ഥാന്‍. മിസൈല്‍ പരീക്ഷണം നടത്തിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം ഇന്ത്യയുടെ വിമാനവാഹിനി കപ്പലായ ഐഎന്‍എസ് വിക്രാന്ത് ഉള്‍ക്കടലിലേക്കു നീങ്ങിയെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യയുടെ നയതന്ത്ര തിരിച്ചടിക്കു പിന്നാലെ പാക്കിസ്ഥാനില്‍ ഇന്ന് ദേശീയ സുരക്ഷാ കമ്മിറ്റിയുടെ യോഗം ചേരും. പാക്ക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് വിളിച്ച യോഗത്തില്‍ പ്രധാന കാബിനറ്റ് മന്ത്രിമാരും സുരക്ഷാസേനയിലെ ഉന്നതരും പങ്കെടുക്കും.
പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയുടെ കടുത്ത നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ പാകിസ്ഥാന്‍ ദേശീയ സുരക്ഷ കൗണ്‍സില്‍ യോഗം ഇന്ന് ചേരും. പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ നേതൃത്വത്തിലാണ് യോഗം. ഇന്ത്യയ്ക്ക് ഉചിതമായ മറുപടി നല്‍കുമെന്ന് പാകിസ്ഥാന്‍ പ്രതിരോധ മന്ത്രി ക്വാജ ആസിഫ് ഇസ്ലാമാബാദില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. പാക് സേനകള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയെന്ന് പ്രതികരിച്ച ആസിഫ്, ഭീകരാക്രമണത്തില്‍ പാക്കിസ്ഥാന്റെ പങ്കിന് എന്ത് തെളിവാണുള്ളതെന്ന് ചോദിച്ചു. പാക്കിസ്ഥാനാണ് ഭീകരവാദത്തിന്റെ വലിയ ഇരകളില്‍ ഒന്നെന്നും ഭീകര സംഘടനകള്‍ പ്രവര്‍ത്തിക്കുന്ന രാജ്യം ഇന്ത്യയാണെന്നും പാക് മന്ത്രി കുറ്റപ്പെടുത്തി. ഇന്ത്യയുടെ നടപടിയില്‍ പ്രതിഷേധം അറിയിക്കാന്‍ പാകിസ്ഥാനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥനെ ഇന്ന് പാകിസ്ഥാന്‍ വിളിച്ചു വരുത്തുമെന്നാണ് കരുതുന്നത്. ഇന്ത്യപാക് യുദ്ധങ്ങള്‍ നടന്നപ്പോള്‍ പോലും റദ്ദാക്കാത്ത , സിന്ധു നദീ ജല കാരാര്‍ 65 വര്‍ഷങ്ങള്‍ക്കിപ്പുറം മരവിപ്പിക്കാനുള്ള ഇന്ത്യയുടെ തീരുമാനമാണ് പാകിസ്ഥാന് കനത്ത വെല്ലുവിളിയായത്. ഇതിനെതിരെ പാകിസ്ഥാനിലെ മുതിര്‍ന്ന മന്ത്രിമാര്‍ ഇന്നലെ രംഗത്ത് വന്നിരുന്നു. പാക് പൗരന്മാര്‍ക്ക് വീസ നല്‍കുന്നത് നിര്‍ത്തി വച്ച ഇന്ത്യ, വാഗഅട്ടാരി ചെക്ക് പോസ്റ്റ് അടക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. പാകിസ്ഥാന്‍ ഹൈക്കമ്മീഷനിലെ പ്രതിരോധ ഉദ്യോഗസ്ഥരെ ഒരാഴ്ക്കുള്ളില്‍ പുറത്താക്കാനും ഇന്ത്യയുടെ ഉദ്യോഗസ്ഥരെ പിന്‍വലിക്കാനും തീരുമാനിച്ചു. പാകിസ്ഥാനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനിലെ അംഗങ്ങളുടെ എണ്ണം 55 ല്‍ നിന്ന് മുപ്പതായി വെട്ടിക്കുറക്കാനാണ് തീരുമാനം.
പാക് അധിനിവേശ കാഷ്മീരിലെ വിവിധ ഭാഗങ്ങളില്‍ സ്ഥിതി ചെയ്യുന്ന പ്രത്യേക ഭീകര വിക്ഷേപണ പാഡുകളിലും പരിശീലന ക്യാമ്പുകളിലും ഇന്ത്യന്‍ സുരക്ഷാ സേന നിരീക്ഷണം ശക്തമാക്കി. ഈ കേന്ദ്രങ്ങള്‍ മാസങ്ങളായി ഇന്ത്യന്‍ ഏജന്‍സികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് സമഗ്രമായ ഒരു വിശദീകരണം സൈന്യം പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന് നല്കിയിട്ടുണ്ട്. പഹല്‍ഗാമില്‍ തിരിച്ചടി നല്‍കാന്‍ ഇന്ത്യ അതിവേഗ തീരുമാനങ്ങളിലേക്ക് കടക്കും. ഇതിനിടെയാണ് വിശദ റിപ്പോര്‍ട്ട് കേന്ദ്ര മന്ത്രിക്ക് കൈമാറുന്നത്. ഈ ഭീകരകേന്ദ്രങ്ങളുമായി ബന്ധപ്പെട്ട സംഭവവികാസങ്ങള്‍ സൈന്യം സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ഈ ലോഞ്ച് പാഡുകളില്‍ ഏകദേശം 130 ഭീകരര്‍ ഉണ്ടെന്ന് സംശയിക്കുന്നു. വിവിധ ക്യാമ്പുകളിലായി പരിശീലനം ലഭിച്ച 150 മുതല്‍ 200 വരെ ഭീകരര്‍ തമ്പടിച്ചിട്ടുണ്ടെന്ന് ഇന്റലിജന്‍സ് പറയുന്നു. പാക്കിസ്ഥാന്‍ സൈന്യം ഈ നുഴഞ്ഞുകയറ്റത്തിന് സൗകര്യമൊരുക്കുന്നുണ്ടെന്നും ഇന്ത്യ കണ്ടെത്തി കഴിഞ്ഞു.
തിരിച്ചടിക്കുമ്പോള്‍ പാക്കിസ്ഥാനിലെ ഏതെല്ലാം കേന്ദ്രങ്ങളിലായിരിക്കണം ശക്തമായ ആക്രമണം നടത്തേണ്ടെതെന്നകാര്യത്തില്‍ ഇന്ത്യന്‍ സൈന്യം ഇതിനകം തീരുമാനമെടുത്തിട്ടുണ്ടാവും എന്നാണ് കരുതുന്നത്. പാക്കിസ്ഥാന്‍ സ്വപ്നത്തില്‍പ്പാേലും കരുതാത്ത കേന്ദ്രങ്ങളിലായിരിക്കും കനത്ത പ്രഹരം ഏല്‍പ്പിക്കാന്‍ ശ്രമിക്കുക എന്നാണ് വിദഗ്ദ്ധര്‍ വ്യക്തമാക്കുന്നത്. അതിര്‍ത്തികടന്നുള്ള കരസേനാ നീക്കം ഉണ്ടാവാന്‍ ഇടയില്ലെന്നാണ് സൂചന. പഹല്‍ഗാമില്‍ കൂട്ടക്കൊല ചെയ്ത ഭീകരര്‍ക്കായി ഹെലികോപ്റ്ററുകളും ഡ്രോണുകളും ഉപയോഗിച്ച് തിരച്ചില്‍ ഊര്‍ജിതമായി തുടരുകയാണ്. ഭീകരര്‍ പ്രദേശത്തെ വനമേഖലയിലേക്ക് കടന്നുവെന്നാണ് സൈന്യത്തിന്റെ നിഗമനം. പഹല്‍ഗാം, ബൈസരണ്‍, അനന്ത്‌നാഗ് തുടങ്ങിയ മേഖലകളില്‍ വ്യാപക തിരച്ചില്‍ നടത്തി വരികയാണ്. പഹല്‍ഗാം ആക്രമണത്തിന്റെ സൂത്രധാരന്‍ ലഷ്‌കര്‍ ഇ തയ്ബ ഡെപ്യൂട്ടി കമാന്‍ഡര്‍ സൈഫുള്ള കസൂരി പാകിസ്ഥാനില്‍ സുരക്ഷിത കേന്ദ്രത്തിലുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.
പഹല്‍ഗാമിലെ പുല്‍മേട്ടില്‍ വിനോദ സഞ്ചാരികളുടെ നേരേ വെടിയുതിര്‍ത്തത് ഏഴുഭീകരര്‍ ആണെന്ന് വ്യക്തമായിട്ടുണ്ട്. അതില്‍ രണ്ടുപേര്‍ മാത്രമാണ് കശ്മീര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഭീകരര്‍. വിദേശ ഭീകരര്‍ സംസാരിച്ച ഉര്‍ദ്ദുശൈലി പാക്കിസ്ഥാനിലെ ചില ഭാഗങ്ങളിലാണ് കണ്ടുവരുന്നത്. ഇവര്‍ക്കൊപ്പം രണ്ടുപ്രാദേശിക ഭീകരരും ഉണ്ടായിരുന്നു. എന്നാല്‍, കശ്മീരിന്റെ ഏതുഭാഗത്ത് നിന്നാണ് ഇവര്‍ വരുന്നതെന്ന് വ്യക്തമല്ല. ഭീകരരുടെ പക്കല്‍ ബോഡി ക്യാമറകള്‍ ഉണ്ടായിരുന്നു. ഇത് ഇക്കാലത്ത് പതിവാണെന്ന് ജമ്മുകശ്മീര്‍ പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ജമ്മുവില്‍ കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ ഉണ്ടായ എല്ലാ ആക്രമണങ്ങളിലും ബോഡി ക്യാമറകള്‍ ഉണ്ടായിരുന്നു. ഈ വീഡിയോകളെല്ലാം പ്രചാരണ ആവശ്യങ്ങള്‍ക്കാണ് ഉപയോഗിക്കുന്നത്. ഇത്തരം വീഡിയോകള്‍ ഉപയോഗിച്ച് ലഷ്‌കറി തോയിബ പ്രചാരണ വീഡിയോകള്‍ പുറത്തിറക്കിയിട്ടുണ്ട്. മിക്ക വിനോദ സഞ്ചാരികളുടെയും തലയിലോ നെഞ്ചിലോ വെടിവച്ചാണ് ഭീകരര്‍ മരണം ഉറപ്പാക്കിയത്.
എങ്ങനെയാണ് ഭീകരര്‍ കശ്മീരില്‍ പ്രവേശിച്ചതെന്നോ, അവരെത്ര നാളായി താഴ് വരയില്‍ ഉണ്ടായിരുന്നുവെന്നോ വ്യക്തമല്ല. അതിര്‍ത്തിയിലെ പഴുതുകള്‍ ഉപയോഗിച്ച് നുഴഞ്ഞുകയറിയതാകാം എന്നാണ് പ്രാഥമിക നിഗമനം. ഭീകരര്‍ കാട്ടില്‍ നിന്നാണ് വന്നതെന്നും കൂട്ടക്കുരുതിക്ക് ശേഷം ആ വഴി തന്നെ മടങ്ങിയെന്നും ജമ്മുകശ്മീര് പൊലീസ് വിലയിരുത്തുന്നു. സമീപത്ത് നിന്ന് നമ്പര്‍ പ്ലേറ്റില്ലാത്ത മോട്ടോര്‍ ബൈക്ക് കണ്ടെത്തിയെങ്കിലും അത് ഭീകരരെ കടത്താന്‍ ഉപയോഗിച്ചിട്ടില്ലെന്നാണ് നിഗമനം. ഒരുവശത്തുളള ഹപാത്‌നറിനെയും മറുവശത്തുള്ള ചന്ദന്‍വാരിയെയും ബന്ധിപ്പിക്കുന്ന വളരെ വലിയ ഇടതൂര്‍ന്ന കാടാണ്. കാട്ടിലൂടെ രക്ഷപ്പെട്ട ഭീകരര്‍ ട്രാളില്‍ പോലും എത്തിയിരിക്കാമെന്നാണ് കണക്കാക്കുന്നത്. ഇത്തരം ഒരു സുപ്രധാന ടൂറിസ്റ്റ് കേന്ദ്രത്തില്‍ ഭീകരരുടെ വരവ് എന്തുകൊണ്ട് സുരക്ഷാ ഏജന്‍സികള്‍ തിരിച്ചറിഞ്ഞില്ല എന്ന ചോദ്യത്തിന് ഭീകരരുടെ രീതികള്‍ വളരെയേറെ മാറി എന്നതാണ് മറുപടി. ' ഉദാഹരണത്തിന് അനന്തനാഗ് ജില്ലയില്‍ ഉടനീളം ഒരു പ്രാദേശിക ഭീകരവാദി പോലും സജീവമല്ല. ചില ഇന്റലിജന്‍സ് വിവരങ്ങള്‍ കിട്ടിയെങ്കിലും അത് പഹല്‍ഗാമിനെ കുറിച്ചായിരുന്നില്ല. റെയില്‍വേക്ക് നേരേയോ പുറത്തുനിന്ന് വന്ന ജോലി ചെയ്യുന്നവര്‍ക്ക് നേരേയോ ഭീകരാക്രമണം ഉണ്ടായേക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നു', ജമ്മുകശ്മീര്‍ പൊലീസിലെ ഉന്നതന്‍ ദേശീയ മാധ്യമത്തോട് പറഞ്ഞു.
ഈ ഭീകരര്‍ ചെറിയ ഗ്രൂപ്പുകളായാണ് ഓപ്പറേറ്റ് ചെയ്യുന്നത്. മൈനസ് 10 ഡിഗ്രി തണുപ്പില്‍ പോലും കാട്ടില്‍ നിന്ന് പുറത്തുവരില്ല. അവര്‍ ഇലക്രോണിക് ഗാഡ്ജറ്റുകള്‍ ഉപയോഗിക്കില്ല. അതുകൊണ്ട് സാങ്കേതിക വിവരം കിട്ടുക വിഷമകരം. അവര്‍ എപ്പോഴും നീങ്ങി കൊണ്ടിരിക്കും. സോന്നാര്‍ഗില്‍ ഒരുസംഘം ഭീകരര്‍ ഉണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ അവിടെ എത്തുമ്പോഴേക്കും അവര്‍ മറ്റൊരിടത്തേക്ക് മാറിയിരിക്കും. ഏതാനും ദിവസത്തിനകം അവര്‍ പഹല്‍ഗാമിന്റെ ഉയര്‍ന്ന പ്രദേശങ്ങളിലോ ബന്ദിപോരില്‍ പോലുമോ എത്തി ചേരാം, പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. സമീപകാലത്തായി പഹല്‍ഗാമില്‍ വന്‍ ടൂറിസ്റ്റ് തിരക്കാണ്. ഒരു പാര്‍ക്കിങ് സ്ഥലം പോലും കിട്ടാനില്ല. പട്ടണത്തിന്റെ വിവിധ ഭാഗങ്ങള്‍ കാണാന്‍ ടൂറിസ്റ്റുകള്‍ പോണികളെ ഉപയോഗിക്കാറുണ്ട്. അതുകൊണ്ട് തന്നെ ഭീകരരെ പിന്തുടരുന്നതും വിഷമകരമാണ്.
https://www.facebook.com/Malayalivartha