സവര്‍ക്കറെ അപമാനിച്ചെന്ന കേസ്... തനിക്കെതിരെ പുറപ്പെടുവിച്ച സമന്‍സ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ടുള്ള പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണനയില്‍

പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണനയില്‍. സവര്‍ക്കറെ അപമാനിച്ചെന്ന കേസില്‍ തനിക്കെതിരെ പുറപ്പെടുവിച്ച ഹരജിയാണ് ഇന്ന് പരിഗണിക്കുക.
ലഖ്‌നോ സെഷന്‍സ് കോടതി പുറപ്പെടുവിച്ച സമന്‍സ് പിന്‍വലിക്കണമെന്ന ആവശ്യം നേരത്തെ അലഹബാദ് ഹൈകോടതി തള്ളിയിരുന്നു. തുടര്‍ന്നാണ് രാഹുല്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.ഭാരത് ജോഡോ യാത്രക്കിടെ 2022 നവംബര്‍ 17നാണ് രാഹുല്‍ ഗാന്ധി പ്രസംഗത്തിനിടെ സവര്‍ക്കറെ വിമര്‍ശിച്ച് രംഗത്തുവന്നത്.
സവര്‍ക്കര്‍ ബ്രിട്ടീഷുകാരുടെ സേവകനായിരുന്നുവെന്നും അവരില്‍നിന്ന് പെന്‍ഷന്‍ വാങ്ങിയിരുന്നു എന്നുമായിരുന്നു പരാമര്‍ശം. ഇതുമായി ബന്ധപ്പെട്ട ലഘുലേഖകള്‍ വാര്‍ത്തസമ്മേളനത്തില്‍ വിതരണം ചെയ്‌തെന്നും കാണിച്ച് അഭിഭാഷകന്‍ നൃപേന്ദ്ര പാണ്ഡെ നല്‍കിയ പരാതിയിലാണ് കേസ്. കേസില്‍ ഹാജരാകണമെന്ന് കാണിച്ച് കഴിഞ്ഞ നവംബറില്‍ ലഖ്‌നോ സെഷന്‍സ് കോടതി ജഡ്ജി അലോക് വര്‍മ്മ ഉത്തരവിട്ടിരുന്നു. തന്റെ പരാമര്‍ശങ്ങളിലൂടെ കോണ്‍ഗ്രസ് എം.പി സമൂഹത്തില്‍ വിദ്വേഷം പടര്‍ത്തിയെന്നാണ് കോടതിയുടെ കണ്ടെത്തല്‍. കേസില്‍ സമന്‍സ് ലഭിച്ചിട്ടും ഹാജരാകാത്ത രാഹുല്‍ ഗാന്ധിക്ക് മാര്‍ച്ചില്‍ ലഖ്‌നോ കോടതി 200 രൂപ പിഴയിട്ടിരുന്നു. ലണ്ടനില്‍ നടത്തിയ പ്രസംഗത്തില്‍ രാഹുല്‍ഗാന്ധി സവര്‍ക്കറെ അപകീര്‍ത്തിപ്പെടുത്തിയെന്നാരോപിച്ചും കേസുണ്ട്. സവര്‍ക്കറുടെ ബന്ധു സത്യകി സവര്‍ക്കറാണ് പൂണെ കോടതിയില്‍ പരാതി നല്‍കിയത്. ഈ കേസില്‍ ജനുവരിയില്‍ കോടതി ജാമ്യം അനുവദിച്ചിട്ടുണ്ടായിരു
ന്നു.
https://www.facebook.com/Malayalivartha