ഇന്ത്യക്കെതിരെ ആണവായുധ ഭീഷണി..പാക് പ്രതിരോധ മന്ത്രി ഖ്വാജ മുഹമ്മദ് ആസിഫിന്റെ ,ഈ വിരട്ടലൊക്കെ എട്ടായി മടക്കി പോക്കറ്റിൽ വച്ചാൽ മതി..ഇന്ത്യയുടെ ആണവശേഷിയും ചെറുതല്ല..

കടുത്ത നടപടി ഇന്ത്യ സ്വീകരിച്ചതിന് പിന്നാലെ എല്ലാം രാജ്യങ്ങളും ഏറെ ആകാംക്ഷയോടെ ഉറ്റുനോക്കുന്നത് , പാകിസ്താന്റെ മറുപടികൾ കൂടിയാണ് . കനത്ത തിരിച്ചടിക്ക് വേണ്ടി ഇന്ത്യ ഒരുങ്ങുമ്പോൾ എന്തെങ്കിലും ഒക്കെ വിളിച്ചു പറഞ്ഞു കൊണ്ട് ഇരിക്കുകയാണ് പാകിസ്ഥാൻ . ഇപ്പോഴിതാ പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്ഥാന് വെള്ളം നൽകിയില്ലെങ്കിൽ യുദ്ധമുണ്ടാകുമെന്ന് പാക് പ്രതിരോധ മന്ത്രി ഖ്വാജ മുഹമ്മദ് ആസിഫ്. ഇന്ത്യക്കെതിരെ ആണവായുധ ഭീഷണി മുഴക്കുകയും ചെയ്തു. ബ്രിട്ടീഷ് ചാനലായ സ്‌കൈ ന്യൂസിന് നൽകിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.
ആണവായുധ ശേഷിയുള്ള ഇരുരാജ്യങ്ങളും തമ്മിൽ പൂർണതോതിലുള്ള യുദ്ധത്തിലേയ്ക്ക് കാര്യങ്ങൾ നീങ്ങിയേക്കും. ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധം വഷളായ സാഹചര്യത്തിൽ ഏതുവിധത്തിലുള്ള അടിയന്തര സാഹചര്യത്തെയും നേരിടാൻ ഞങ്ങളുടെ സൈന്യം തയ്യാറാണ്. ഇന്ത്യയുടെ ഭാഗത്തുനിന്നുള്ള ഏത് നീക്കത്തെയും അതേവിധത്തിൽ പ്രതികരിക്കും.രണ്ട് ആണവായുധ ശക്തികൾ തമ്മിലുണ്ടാകുന്ന ഏറ്റുമുട്ടൽ ആശങ്കാജനകമാണ്. ആക്രമണം ഉണ്ടായാൽ അത് പൂർണതോതിലുള്ള യുദ്ധത്തിലേക്കാവും നീങ്ങുക. ചർച്ചകളിലൂടെ പ്രശ്‌നം പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷ.
ഏത് വിധത്തിലുള്ള തീവ്രവാദവും ശക്തമായി അപലപിക്കപ്പെടേണ്ടതും എതിർക്കപ്പെടേണ്ടതുമാണ്.കാശ്‌മീരിൽ 26 പേർ കൊല്ലപ്പെട്ട സംഭവത്തിൽ രാജ്യാന്തര തലത്തിൽ അന്വേഷണം വേണം. അന്വേഷണവുമായി സഹകരിക്കാൻ തയ്യാറാണ്. രാജ്യാന്തര പ്രതിനിധികൾ നടത്തുന്ന ഏതൊരു അന്വേഷണവുമായും സഹകരിക്കാൻ പാകിസ്ഥാൻ തയ്യാറാണ്. ലഷ്‌കർ-ഇ-ത്വയ്‌ബ പാകിസ്ഥാനിൽ ഇപ്പോഴില്ല. അത് നാമാവശേഷമായതാണ്. ഇല്ലാത്ത സംഘടനയ്ക്ക് എങ്ങനെ ഒരു പുതിയ ശാഖ പിറക്കും'- പാകിസ്ഥാൻ മന്ത്രി വ്യക്തമാക്കി.സിന്ധുനദി ജലകരാറില്‍ നിന്ന് ഇന്ത്യ പിന്മാറുന്നതോടെ പാക്കിസ്ഥാന്‍ കാര്‍ഷികമേഖ തകരും.
പാക് ജിഡിപിയുടെ വലിയൊരു പങ്ക് കാര്‍ഷികരംഗത്തിന്റെ സംഭാവനയാണ്. ഭാവിയില്‍ നദീജലത്തിന്റെ ലഭ്യത ഇന്ത്യ കുറച്ചാല്‍ പാക്കിസ്ഥാനിലെ കൃഷിയിടങ്ങള്‍ തളരും. അത് വലിയൊരു തകര്‍ച്ചയിലേക്കാകും പാക്കിസ്ഥാനെ നയിക്കുക. നിലവിലെ സാമ്പത്തിക സ്ഥിതിയില്‍ അത് താങ്ങാന്‍ പാക്കിസ്ഥാനാകില്ല. അതുകൊണ്ടാണ് ആണവ ഭീഷണി അടക്കമുയര്‍ത്തി ഇന്ത്യയെ ഭയപ്പെടുത്താനുള്ള പാക്കിസ്ഥാന്‍ ശ്രമം.ഈ വിരട്ടലൊക്കെ എട്ടായി മടക്കി പോക്കറ്റിൽ വച്ചാൽ മതി .
ഏതായാലും ആണവായുധ ഭീഷണി മുഴക്കിയ പാകിസ്താനോട് ഇന്ത്യയുടെ ആണവശേഷിയും ചെറുതല്ല ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകൾ (ICBMs), അന്തർവാഹിനിയിൽ നിന്ന് വിക്ഷേപിക്കുന്ന മിസൈലുകൾ (SLBMs), വായുവിൽ നിന്ന് വിക്ഷേപിക്കുന്ന ക്രൂയിസ് മിസൈലുകൾ എന്നിവയുൾപ്പെടെ ഏകദേശം 160 വാർഹെഡുകളുടെ ഒരു ആണവ ശേഖരം ഇന്ത്യയ്ക്കുണ്ട്.ഇന്ത്യയുടെ സൈനിക ശക്തി കര, വ്യോമ, നാവിക മേഖലകളിൽ മാത്രമല്ല, ആണവ, സൈബർ, ബഹിരാകാശ മേഖലകളിലും അതിശക്തമാണ്.
https://www.facebook.com/Malayalivartha