ഇന്ത്യയിൽ ചാവേറാക്രമണം ? പാക്കിസ്ഥാന് പിന്നിൽ ചൈന . യുദ്ധ സമാന സാഹചര്യമാണ് അതിർത്തിയിൽ . റെയിൽ വേ അടക്കമുള്ള പ്രദേശങ്ങളിൽ സ്ഫോടനമുണ്ടാകാനുള്ള സാധ്യത . വിനോദ സഞ്ചാരികൾക്കും ഭീഷണി . കൂടുതൽ സൈന്യത്തെ വിന്യസിച്ചു . പാകിസ്ഥാൻ തിരിച്ചടിക്കുമെന്ന് ഭീഷണി

പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയിലെ ഭിന്നത രൂക്ഷമാകുമ്പോൾ ശ്രീനഗറിലെ സർക്കാർ മെഡിക്കൽ കോളേജ് അടക്കമുള്ള ആശുപത്രികൾക്ക് ജാഗ്രതാ നിർദ്ദേശം നൽകി സർക്കാർ. ജീവനക്കാരുടെ അവധി അടക്കം നിയന്ത്രിക്കണം എന്നാണ് നിർദ്ദേശം. അടിയന്തര സാഹചര്യം നേരിടാൻ തയ്യാറായി നിൽക്കണം എന്നും അറിയിപ്പിൽ പറയുന്നു. പാകിസ്ഥാനുമായുള്ള വെടിനിർത്തൽ കരാർ റദ്ദാക്കുന്നതടക്കം വിഷയങ്ങളിൽ ഉടൻ ഉന്നത തലത്തിൽ കൂടിയാലോചന ഉണ്ടാകുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
പഹൽഗാം ഭീകരാക്രമണത്തിൽ പാകിസ്ഥാൻ്റെ പങ്ക് ഇന്ത്യ സ്ഥിരീകരിച്ചതായാണ് വിവരം. ആക്രമണവുമായി ബന്ധപ്പെട്ട ഇൻറലിജൻസ് വിവരവും അന്വേഷണവും വിരൽ ചൂണ്ടുന്നത് പാകിസ്ഥാൻ്റെ പങ്കിലേക്കാണ്. ലോക നേതാക്കളുമായുള്ള ആശയ വിനിമയത്തിൽ പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നാണ് വിവരം. വിദേശകാര്യ മന്ത്രാലയവും നിർണ്ണായക വിവരം മറ്റ് രാജ്യങ്ങളെ ധരിപ്പിച്ചു.
ഒരു തുള്ളി ജലം വിട്ടുകൊടുക്കില്ല എന്ന ഇന്ത്യയുടെ നിലപാട് പാക് സർക്കാർ ഇന്ന് യോഗം ചേർന്ന് ചർച്ച ചെയ്യും. വീസ റദ്ദാക്കിയ സാഹചര്യത്തിൽ പാകിസ്ഥാനി പൗരൻമാർ മടങ്ങുന്നത് നിരീക്ഷിക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രം നിർദ്ദേശം നൽകിയിരുന്നു. ഇന്ത്യ-പാകിസ്ഥാൻ സംഘർഷാവസ്ഥ ഒഴിവാക്കാൻ ഇതിനിടെ സൗദി ഇടപെടൽ നടത്തുന്നതിൻറെ സൂചന ഇന്നലെ പുറത്തു വന്നു. സൗദി വിദേശകാര്യമന്ത്രി ഇരു രാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രിമാരുമായി സംസാരിച്ചു.
കരസേനാ മേധാവി ശ്രീനഗറിൽ ക്യാമ്പ് ചെയ്യുന്നു . രണ്ടു രാജ്യങ്ങളും യുദ്ധ സമാന സാഹചര്യമാണ് അതിർത്തിയിൽ . റെയില്വേഅടക്കമുള്ള പ്രദേശങ്ങളിൽ സ്ഫോടനമുണ്ടാകാനുള്ള സാധ്യത . വിനോദ സഞ്ചാരികൾക്കും ഭീഷണി . കൂടുതൽ സൈന്യത്തെ വിന്യസിച്ചു .
പാകിസ്ഥാൻ തിരിച്ചടിക്കുമെന്ന് ഭീഷണി . ഇന്റെലിജെൻസ് റിപ്പോർട്ടനുസരിച്ച് എപ്പോൾ വേണമെങ്കിലും വീണ്ടും ഭീകരാക്രമണ സാധ്യത നിലനിൽക്കുന്നു
പഹൽഗാമിൽ സുരക്ഷാവീഴ്ച ഉണ്ടായി എന്നത് പറയാതെ വയ്യ , ദിവസങ്ങള്‍ക്ക് മുന്‍പ് പാക് അധീന കശ്മീരില്‍ നിന്നുള്ള ഭീകരവാദികളില്‍ ഒരാള്‍ ഭീകരാക്രമണത്തെ കുറിച്ചുള്ള സൂചനകള്‍ നല്‍കിയിരുന്നു. പക്ഷെ അതിനു വേണ്ടത്ര പ്രാധാന്യം കൊടുക്കാതിരുന്നതാണ് വിപത്തിനു കാരണമായത് . സീസണിൽ ദിവസവും ആയിരക്കണക്കിന് വിനോദസഞ്ചാരികളെത്തുന്ന തിരക്കേറിയ വിനോദസഞ്ചാര കേന്ദ്രമാണ് പഹൽഗാം..പഹൽഗാമിലെ ബൈസരൻ പുൽമേട്ടിൽ ഒരു സുരക്ഷാഭടനെപ്പോലും കേന്ദ്രസർക്കാർ വിന്യസിക്കാതിരുന്നത് എന്തുകൊണ്ടെന്ന ചോദ്യം ശക്തമാവുന്നു. ഭീകരാക്രമണമുണ്ടായ ചൊവ്വാഴ്‌ച പഹൽഗാം മുതൽ ബൈസരൻ വരെയുള്ള ഏഴ് കിലോമീറ്ററിൽ ഒരു സുരക്ഷാഭടനെപോലും കണ്ടില്ലെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. പൊലീസ് പിക്കറ്റുകളോ കേന്ദ്രസേനയുടെ ക്യാമ്പുകളോ ദുർഘടമായ പാതയിൽ എവിടെയുമുണ്ടായിരുന്നില്ല. അത് ഭീകരർക്ക് കാര്യങ്ങൾ എളുപ്പമാക്കി. പലവട്ടം ബൈസരൻ പുൽമേട്ടിൽ നിരീക്ഷണം നടത്തിയശേഷമാണ് ആക്രമണം ആസൂത്രണം ചെയ്‌തതെന്ന് റിപ്പോർട്ടുണ്ട്. പൈൻകാടുകളിൽനിന്ന് ബൈസരൻ പുൽമേട്ടിലേക്ക് കടന്ന ഭീകരർ അര മണിക്കൂറോളം വിനോദസഞ്ചാരികൾക്കുനേരെ വെടിയുതിർത്തു. തുടർന്ന് കാടുകളിലേക്ക് പിൻവാങ്ങി അനായാസം രക്ഷപ്പെട്ടു.
സൈനികരുടെ അഭാവം രക്ഷാപ്രവർത്തനത്തെയും ബാധിച്ചു. ആക്രമണമുണ്ടായി ഒരു മണിക്കൂറെങ്കിലും കഴിഞ്ഞാണ് രക്ഷാപ്രവർത്തനം ആരംഭിക്കാനായത്. ദുർഘടമായ പാതയിലൂടെ കുതിരപ്പുറത്തോ നടന്നോ മാത്രമാണ് പഹൽഗാമിൽനിന്ന് ബൈസരനിൽ എത്താനാവുക. യാത്രയ്‌ക്ക് ഒന്നര മണിക്കൂറെങ്കിലും ദൈർഘ്യമുണ്ട്.
അമേരിക്കൻ വൈസ് പ്രസിഡന്റ് ഇന്ത്യ സന്ദർശിക്കുന്ന സമയമായിട്ടുകൂടി ഭീകരാക്രമണ സാധ്യതയുള്ള മേഖലകൾ മനസ്സിലാക്കി സുരക്ഷയൊരുക്കുന്നതിൽ കേന്ദ്രം പരാജയപ്പെട്ടു. 2000ത്തിൽ അമേരിക്കൻ പ്രസിഡന്റ് ബിൽ ക്ലിന്റൺ ഇന്ത്യ സന്ദർശിച്ച ഘട്ടത്തിൽ കശ്‌മീരിലെ ഛത്തിസിങ് പുരയിൽ ഭീകരർ 35 സിഖ് വംശജരെ കൊലപ്പെടുത്തി. ഈ സംഭവത്തിന് ശേഷം പ്രധാന ലോകനേതാക്കൾ രാജ്യം സന്ദർശിക്കുന്ന ഘട്ടങ്ങളിലെല്ലാം ജമ്മു -കശ്‌മീരിൽ സുരക്ഷ ശക്തമാക്കും. ഇതൊന്നും ഇക്കുറി ഉണ്ടായില്ല.
പാക്കിസ്ഥാനില്‍ നിന്നും പാക് അധീന കശ്മീരില്‍ നിന്നും ഭീകരവാദികള്‍ക്ക് യഥാസമയം വിവരങ്ങളും സഹായങ്ങളും മാര്‍ഗനിര്‍ദേശങ്ങളും ലഭിച്ചുവെന്നും ആയുധങ്ങള്‍ ഉപയോഗിക്കുന്നതില്‍ പരിശീലനം ലഭിച്ചിരുന്നുവെന്നും റിപ്പോര്‍ട്ട് ഉണ്ട് . സുരക്ഷാ ഉദ്യോഗസ്ഥര്‍ പതിവിലും കുറവായതും എന്നാല്‍ ആക്രമണം ഉണ്ടായാല്‍ ജീവഹാനി ഏറെയുണ്ടാകാനും ഇടയുള്ള ബൈസരണ്‍ തിരഞ്ഞെടുത്തതിലും വരെ പാക് തന്ത്രമുണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ആക്രമണം നടത്താനെത്തിയ ഭീകരര്‍ ധരിച്ചിരുന്ന ഹെല്‍മെറ്റ് കാമറ ഘടിപ്പിച്ചതായിരുന്നുവെന്നും വിനോദസഞ്ചാരികളെ കൊല്ലുന്നതിന്‍റെയും ആളുകളില്‍ ഭീതി നിറയ്ക്കുന്നതിന്‍റെയും ദൃശ്യങ്ങള്‍ പകര്‍ത്താന്‍ കരുതിക്കൂട്ടി ഉപയോഗിച്ചതാണിവയെന്നും മറ്റ് ഭീകരസംഘടനകള്‍ക്ക് ഈ ദൃശ്യങ്ങള്‍ കൈമാറാനും ഭീകരര്‍ക്ക് പദ്ധതിയുണ്ടെന്നും ഇത് വ്യക്തമാക്കുന്നുവെന്നും ഉന്നതവൃത്തങ്ങള്‍ സൂചിപ്പിച്ചതായി റിപ്പോര്‍ട്ട് വിശദീകരിക്കുന്നു.
ഭീകരാക്രമണം നടത്തിയ സംഘത്തില്‍ നാലോ അഞ്ചോ പേരുണ്ടായിരുന്നുവെന്നാണ് ദൃക്സാക്ഷിയായ പ്രാദേശിക ടൂര്‍ ഗൈഡ് മൊഴി നല്‍കിയിരിക്കുന്നത്. പാര്‍ക്കിന്‍റെ മൂന്ന് ഭാഗത്ത് നിന്നായാണ് ഭീകരര്‍ പുല്‍മേട്ടിലേക്ക് കടന്നതെന്നും ആളുകളുടെ പേര് ചോദിച്ചതിന് പിന്നാലെ വെടിയുതിര്‍ക്കുകയായിരുന്നുവെന്നും മൊഴിയില്‍ വിശദീകരിക്കുന്നു.
മുതിര്‍ന്ന ലഷ്കര്‍ കമാന്‍ഡറായ ഖാലിദ് എന്നറിയപ്പെടുന്ന സെയ്ഫുള്ള കസൂരിയാണ് ഭീകരാക്രമണത്തിന്‍റെ മുഖ്യസൂത്രധാരനെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. പാക്കിസ്ഥാനിലെ ഗുജ്രന്വാലയിലിരുന്നാണ് സെയ്ഫുള്ള ഭീകരപ്രവര്‍ത്തനങ്ങള്‍ ഏകോപിക്കുന്നതെന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.
അതേസമയം, പഹല്‍ഗാമിലെ ഭീകരാക്രമണത്തില്‍ പ്രതിരോധമന്ത്രി രാജ്നാഥ് സിങ് വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗം ഇന്ന് ഡല്‍ഹിയില്‍ നടക്കും. ആഭ്യന്തരമന്ത്രി അമിത്ഷായും യോഗത്തില്‍ പങ്കെടുക്കും. രാജ്യം ഭീകരതയ്ക്ക് മുന്നില്‍ മുട്ടുമടക്കില്ലെന്നും ഉത്തരവാദികളെ വെറുതേവിടില്ലെന്നും അമിത് ഷാ പ്രസ്താവിച്ചിരുന്നു.
പ്രധാനമന്ത്രി മോഡി സൗദിയിൽ ആയിരുന്നപ്പോൾ ഉണ്ടായ ആക്രമണം കരുതിക്കൂട്ടിത്തന്നെയാണ് . മുസ്ലിം രാജ്യമായ സൗദി ഇന്ത്യയെ ചേർത്തുപിടിക്കുന്നതിലുള്ള അസഹിഷ്ണുത തന്നെയാണ് ഈ ആക്രമണത്തിന് പിന്നിൽ . ഓപ്പ അമേരിക്കൻ വൈസ് പ്രസിഡണ്ട് ഇവിടെ ഉള്ളപ്പോൾ നടന്ന ആക്രമണവും കരുതിക്കൂട്ടിത്തന്നെയാണ് . ഇതിനൊപ്പം ചേർത്തു വെയ്ക്കാവുന്ന ഒന്നാണ് ഈ ആക്രമണത്തിൽ ചൈനയ്ക്കുള്ള പങ്ക് . അമേരിക്കയ്ക്കയോടൊപ്പമോ അതിലധികമോ പ്രാധാന്യം ചൈന ആഗ്രഹിക്കുന്നുണ്ട് . അതുകൊണ്ടുതന്നെ ഇന്ത്യ നേരിടേണ്ടി വന്ന ദുരന്തത്തില്‍ ഏറ്റവും ആത്മാര്‍ഥമായി സഹതപിക്കുന്നതായി ചൈനയുടെ വിദേശകാര്യമന്ത്രാലയം ബുധനാഴ്ച അറിയിച്ചത് അത്മാർത്ഥമല്ല എന്നുതന്നെയാണ് പൊതുവെയുള്ള വിലയിരുത്തൽ ......
പാക്കിസ്ഥാന് പിന്നില്‍ ചൈനീസ് പന്തുണയുണ്ടെന്ന വാദം ശക്തമാകുകയാണ്. ഇന്ത്യക്കെതിരെ പാക്കിസ്ഥാന്‍ നടത്തുന്ന നീക്കങ്ങള്‍ക്ക് പിന്നില്‍ ചൈനയുടെ യുദ്ധമോഹാണെന്ന ചര്‍ച്ചയാണ് സജീവമാകുന്നത്. രണ്ടാം ലോക മഹായുദ്ധം തുടങ്ങാന്‍ പ്രേരകമായ പോളണ്ട് ആക്രമണം പോലെ ഒന്ന് പ്രതീക്ഷിക്കണമെന്ന വിലയിരുത്തല്‍ പശ്ചാത്യ രാജ്യങ്ങളിലും സജീവമാണ്. ജപ്പാനെയും അമേരിക്കയെയും ശത്രു രാജ്യങ്ങളായി പ്രഖ്യാപിച്ചുള്ള ചൈനീസ് നീക്കത്തില്‍ പലവിധ സംശയങ്ങളുമുണ്ട്.
തായ്വാന്‍ അധിനിവേശത്തിന് ചൈന ഒരുങ്ങുന്നതായി അമേരിക്കന്‍ ഇന്റലിജന്‍സ് വിലയിരുത്തുന്നു. ഈ സാഹചര്യത്തില്‍ പഹല്‍ഗാമിലെ കൂട്ടക്കുരുതിയ്ക്ക് മാനങ്ങള്‍ ഏറെയാണെന്നാണ് വിലയിരുത്തല്‍. അമേരിക്കയേയും ജപ്പാനേയും ശത്രുക്കളായി ചൈന പ്രഖ്യാപിച്ചിട്ടുണ്ട്. ഈ രണ്ട് രാജ്യങ്ങളുമായി ഇന്ന് നല്ല ബന്ധത്തിലാണ് ഇന്ത്യ. ഈ സാഹചര്യത്തിലാണോ പഹല്‍ഗാമിലെ ആക്രമണമെന്ന സംശയമുണ്ട്. അതുകൊണ്ടുതന്നെ ഇന്ത്യ ചൈനയുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കുന്നത് . പഹൽഗാമിൽ നടന്നതും ചൈനയുടെ
പിന്തുണയോടുകൂടിയാകാം
https://www.facebook.com/Malayalivartha