Widgets Magazine
27
Apr / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അമിതിന് പിന്നിലെ കരങ്ങൾ...! തീർത്താൽ തീരാത്ത പക അവസാനിച്ചത്...


അവസാനമായി സംസാരിച്ചത് പോലും 'അമ്മ'മീരയോട്; മകന്റെ വേർപാട് സഹിക്കാനാകാതെ വീടിനുള്ളിൽ ഒതുങ്ങി...


കേരളത്തിലെ മൂന്ന് ജില്ലകളിൽ മഴ.. മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..കേരള - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് പോകാൻ പാടില്ല..


പാകിസ്താനിലെ ലാഹോർ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വൻ തീപിടിത്തം..എയർ‌പോർട്ടിൽ നിന്ന് പുറപ്പെടേണ്ട എല്ലാ വിമാനങ്ങളും റദ്ദാക്കി...


മുഖ്യമന്ത്രിയുടെ മകളെ തൂക്കാൻ.. ചെങ്കീരികൾ താറുടുത്ത് രംഗത്ത്...എസ്.എഫ്.ഐ ഒ നടപടികൾ കേരള ഹൈക്കോടതി സ്റ്റേ ചെയ്ത സാഹചര്യത്തിലാണ്, ഒരു പിടി കേന്ദ്ര ഏജൻസികളെ ഇറക്കിയിരിക്കുന്നത്..

ഇന്ത്യക്കാരുടെ രക്തം ഒഴുക്കുമെന്ന് ബിലാവലിന്റെ വെല്ലുവിളി; നിന്റെ മുത്തച്ഛന്‍ സുള്‍ഫിക്കര്‍ അലി ഭൂട്ടോയേക്കൊണ്ട് പറ്റീട്ടില്ല പിന്നല്ലെ നീ...

26 APRIL 2025 08:51 PM IST
മലയാളി വാര്‍ത്ത

More Stories...

ഇന്ത്യയ്‌ക്കെതിരെ ആണവായുധ ഭീഷണിയുമായി പാകിസ്താന്‍; വെളളം നല്‍കിയില്ലെങ്കില്‍ യുദ്ധമെന്ന് പാക് പ്രതിരോധമന്ത്രിയും ബിലാവൽ ഭൂട്ടോയും

ഇന്ത്യയിൽ ചാവേറാക്രമണം ? പാക്കിസ്ഥാന് പിന്നിൽ ചൈന . യുദ്ധ സമാന സാഹചര്യമാണ് അതിർത്തിയിൽ . റെയിൽ വേ അടക്കമുള്ള പ്രദേശങ്ങളിൽ സ്ഫോടനമുണ്ടാകാനുള്ള സാധ്യത . വിനോദ സഞ്ചാരികൾക്കും ഭീഷണി . കൂടുതൽ സൈന്യത്തെ വിന്യസിച്ചു . പാകിസ്ഥാൻ തിരിച്ചടിക്കുമെന്ന് ഭീഷണി

ഇന്ത്യക്കെതിരെ ആണവായുധ ഭീഷണി..പാക് പ്രതിരോധ മന്ത്രി ഖ്വാജ മുഹമ്മദ് ആസിഫിന്റെ ,ഈ വിരട്ടലൊക്കെ എട്ടായി മടക്കി പോക്കറ്റിൽ വച്ചാൽ മതി..ഇന്ത്യയുടെ ആണവശേഷിയും ചെറുതല്ല..

ജീവിക്കാൻ അനുവദിക്കാതെ നിരന്തരം ശല്യം ചെയ്ത അച്ഛനെ വെട്ടിക്കൊലപ്പെടുത്തി..കേസിൽ 15-കാരിയെ പോലീസ് അറസ്റ്റ് ചെയ്തു.. മദ്യപാനിയായ പിതാവിനെ കോടാലി കൊണ്ട് അടിച്ച് കൊലപ്പെടുത്തി..

പഹല്‍ഗാം ഭീകരാക്രമണത്തില്‍ തിരിച്ചടി തുടങ്ങി ഇന്ത്യ.... 215 പാകിസ്ഥാനി പൗരന്‍മാര്‍ അട്ടാരി അതിര്‍ത്തി വഴി മടങ്ങി, 416 ഇന്ത്യന്‍ പൗരന്‍മാര്‍ പാകിസ്ഥാനില്‍ നിന്ന് തിരിച്ചെത്തി, ഇന്ത്യയും പാകിസ്ഥാനും സംയമനം പാലിക്കണമെന്ന് ഐക്യരാഷ്ട്രസഭ...

ഒരു യെസ് മൂളൂ ദൗത്യത്തിന് തയ്യാര്‍. സമുദ്രാതിര്‍ത്തിയിലേക്ക് ഇരച്ചുകേറി ഇന്ത്യന്‍ പടക്കപ്പലുകള്‍. യുദ്ധമെങ്കില്‍ അവന്റെയൊക്കെ അണ്ണാക്കിലേക്ക് മിസൈല്‍ തൊടുക്കാന്‍ സുസജ്ജമായി ഇന്ത്യന്‍ വ്യോമസേന. സാമൂഹികമാധ്യമങ്ങളില്‍ അഞ്ച് പടക്കപ്പലുകളുടെ ചിത്രങ്ങള്‍ പങ്കുവെച്ചാണ് നാവികസേനയുടെ ഔദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്. 'എവിടെയും എപ്പോഴും എങ്ങനെയും ദൗത്യത്തിന് തയ്യാര്‍' എന്നാണ് നാവികസേന ചിത്രത്തിനൊപ്പം കുറിച്ചിരിക്കുന്നത്. സിന്ധുവിലെ വെള്ളം തന്നില്ലെങ്കില്‍ നദിയിലൂടെ ഇന്ത്യക്കാരുടെ രക്തം ഒഴുക്കുമെന്ന് പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി ചെയര്‍മാന്‍ ബിലാവല്‍ ഭൂട്ടോ വെല്ലുവിളിച്ചിരുന്നു. അതിനുള്ള മറുപടിയാണ് ഇന്ത്യന്‍ വ്യോമസേന കൊടുത്തിരിക്കുന്നത്.

വെല്ലുവിളിച്ച ബിലാവലിന് ഇന്ത്യക്കാര്‍ വയറ് നിറയെ കൊടുത്തിട്ടുണ്ട്. ഇന്ത്യയെ തൊടാന്‍ നിന്റെ അമ്മ ബേനസീര്‍ ഭൂട്ടോയ്‌ക്കോ ഇന്ത്യയുമായ് 1000 വര്‍ഷം വേണമെങ്കിലും യുദ്ധം ചെയ്യുമെന്ന് പ്രഖ്യാപിച്ച നിന്റെ മുത്തച്ഛന്‍ സുള്‍ഫിക്കര്‍ അലി ഭൂട്ടോയ്‌ക്കോ പറ്റിയിട്ടില്ല. പിന്നെയാണോ കൊച്ചെര്‍ക്കാ നീയെന്ന് ഇന്ത്യയുടെ മറുപടി. 1965ലെ ഇന്ത്യ പാകിസ്ഥാന്‍ യുദ്ധത്തിന് കാരണമായ ഓപ്പറേഷന്‍ ജിബ്രാള്‍ട്ടറിനും ഓപ്പറേഷന്‍ ഗ്രാന്‍ഡ് സ്ലാമിനും പിന്നിലെ ബുദ്ധികേന്ദ്രമായിരുന്നു സുള്‍ഫിക്കര്‍ അലി ഭൂട്ടോ. എന്നിട്ട് കുലുങ്ങിയിട്ടില്ല പിന്നെയാണോ ഇന്നലെ കുരുത്ത ബിലാവല്‍ ഭൂട്ടോ. ബിലാവലിന്റെ വെല്ലുവിളി കൂടി ഉയര്‍ന്ന ഘട്ടത്തില്‍ പടക്കപ്പലുകളുടെ ചിത്രം പങ്കിട്ട് രക്തം ഒഴുക്കാന്‍ ഇങ്ങ് വായെന്ന് നാവികസേന ചെക്കുവെച്ചത്. ഇന്ത്യന്‍ നാവികസേനയുടെ തയ്യാറെടുപ്പ് കണ്ട് വാപൊളിച്ച് നില്‍ക്കുകയാണ് പാക് നാവികസേന.

ഐഎന്‍എസ് സൂറത്തില്‍ നിന്നും മിസൈല്‍ വിജയകരമായി വിക്ഷേപിച്ചു എന്ന് നാവികസേന നേരത്തെ അറിയിച്ചിരുന്നു. കടലിലെ അഭ്യാസത്തിന്റെ ദൃശ്യങ്ങളും പുറത്തുവിട്ടിട്ടുണ്ട്. കറാച്ചി തീരത്ത് പാക്കിസ്ഥാന്‍ മിസൈല്‍ പരിശീലനം നടത്തി എന്ന വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ഇന്ത്യന്‍ നാവികസേനയും കരുത്ത് തെളിയിച്ചുകൊണ്ട് അഭ്യാസപ്രകടനം കാഴ്ചവെച്ചത്. കര നാവിക വ്യോമ സേനകളുടെ ഭാഗത്തുനിന്നും എല്ലാതരത്തിലുള്ള തയ്യാറെടുപ്പുകളും നടത്തിക്കഴിഞ്ഞു എന്ന് വിദേശകാര്യ സെക്രട്ടറി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നത്. സീ സ്‌കിമ്മിങ് മിസൈലുകളെ തകര്‍ക്കുന്ന മിസൈലാണ് നാവികസേന പരീക്ഷിച്ചത് എംആര്‍ സാം എന്ന മിസൈലാണ് പരിശീലനത്തിന്റെ ഭാഗമായി ഇന്ത്യ തൊടുത്തത്. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഐഎന്‍എസ് സൂറത്ത് എന്ന കപ്പലില്‍ നിന്നാണ് മിസൈല്‍ തൊടുത്തിരിക്കുന്നത്.

ബിലാവല്‍ ഭൂട്ടോയുടെ വെല്ലുവിളി ഇന്ത്യയെ ചൊടിപ്പിച്ചിരിക്കുകയാണ്. സിന്ധു നദീജലക്കരാര്‍ റദ്ദാക്കിയാല്‍ പാകിസ്ഥാനികള്‍ ഒറ്റക്കെട്ടായി നിന്ന് ശക്തമായ മറുപടി നല്‍കുമെന്ന് ബിലാവല്‍ ഭൂട്ടോ പ്രഖ്യാപിച്ചത്. കരാര്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാനുള്ള ഇന്ത്യയുടെ ഏകപക്ഷീയമായ തീരുമാനത്തെ അപലപിച്ച ബിലാവല്‍ ഇന്ത്യയെ ഭീഷണിപ്പെടുത്തി. സിന്ധു പാകിസ്ഥാന്റേതാണെന്നും അങ്ങനെ തന്നെ തുടരുമെന്നും ഒന്നുകില്‍ നമ്മുടെ വെള്ളം സിന്ധുവിലൂടെ ഒഴുകും അല്ലെങ്കില്‍ ഇന്ത്യക്കാരുടെ രക്തമൊഴുകുമെന്നുമായിരുന്നു ബിലാവാലിന്റെ വിവാദ പ്രസ്താവന. സുക്കൂറില്‍ നടന്ന പൊതുയോഗത്തിലാണ് ബിലാവാല്‍ പ്രസ്താവന നടത്തിയത്. പൊതു താല്‍പര്യ കൗണ്‍സിലിന്റെ സമവായമില്ലാതെ സിന്ധു നദിയില്‍ ഒരു കനാലും നിര്‍മ്മിക്കില്ലെന്ന് പാക് സര്‍ക്കാര്‍ തീരുമാനിച്ചത് സമാധാനപരമായ പോരാട്ടത്തിന്റെ വിജയമാണെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ പ്രവിശ്യകളുടെയും പരസ്പര സമ്മതമില്ലാതെ പുതിയ കനാലുകള്‍ നിര്‍മ്മിക്കില്ല എന്നത് ഇപ്പോള്‍ പാകിസ്ഥാന്‍ സര്‍ക്കാരിന്റെ ഔദ്യോഗിക നയമാണ്. സിന്ധിനെ സംരക്ഷിക്കുമെന്ന് ഞാന്‍ വാഗ്ദാനം ചെയ്യുന്നു. സ്വന്തം പരാജയങ്ങള്‍ മറച്ചുവെക്കാനുള്ള ഇന്ത്യന്‍ പ്രധാനമന്ത്രി മോദിയുടെ ശ്രമമാണ് കരാര്‍ റദ്ദാക്കിയതിലൂടെ കാണുന്നത്. ജമ്മു കശ്മീരില്‍ ഭീകരാക്രമണം നടന്നതിന് ഇന്ത്യ പാകിസ്ഥാനെ കുറ്റപ്പെടുത്തുന്നു. ഭീകരവാദം ഏറ്റവും കൂടുതല്‍ ബാധിച്ച രാജ്യമായതിനാല്‍ പാകിസ്ഥാന്‍ അതിനെ ശക്തമായി അപലപിക്കുന്നുണ്ടെന്ന് ബിലാവല്‍ പറഞ്ഞു.

ഇന്ത്യക്കാരുടെ രക്തം ചീന്തിക്കുമെന്ന് ബിലാവല്‍ പറഞ്ഞതും ഓന്റെ കിളിപറത്തുന്ന മറുപടികള്‍ ഇന്ത്യക്കാര്‍ കൊടുത്തു. ചില ചരിത്രം കൂടി ബിലാവലിനെ ഇന്ത്യ ഓര്‍മ്മിപ്പിച്ചു. ഇന്ത്യയ്‌ക്കെതിരെ '1,000 വര്‍ഷത്തേക്ക് ഒരു പ്രതിരോധ യുദ്ധം' നടത്തുമെന്ന് അന്താരാഷ്ട്ര വേദിയില്‍ പ്രഖ്യാപിച്ച പാകിസ്ഥാന്‍ നേതാവ് ആയിരുന്നു ഭൂട്ടോ. അന്തമായ ഇന്ത്യവിരോധം തലയ്ക്ക് പിടിച്ചയാള്‍. 1943 ല്‍ 15 വയസ്സുള്ളപ്പോള്‍, ഭൂട്ടോ മുഹമ്മദ് അലി ജിന്നയ്ക്ക് എഴുതി, 'ഹിന്ദുക്കള്‍ക്ക് ഒരിക്കലും നമ്മളുമായി ഒന്നിക്കാന്‍ കഴിയില്ലെന്ന് മനസ്സിലാക്കണം, അവര്‍ നമ്മുടെ ഖുര്‍ആനിന്റെയും നമ്മുടെ പ്രവാചകന്റെയും ഏറ്റവും മാരകമായ ശത്രുക്കളാണ്. പില്‍ക്കാല ദശകങ്ങളില്‍, പാകിസ്ഥാനില്‍ അദ്ദേഹം കൂടുതല്‍ കൂടുതല്‍ സ്വാധീനമുള്ള സ്ഥാനങ്ങള്‍ വഹിച്ചപ്പോള്‍, ഹിന്ദുക്കളോടും ഇന്ത്യയോടുമുള്ള വിരോധം വര്‍ദ്ധിച്ചുവന്നു. ആ വിരോധമാണ് ഓപ്പറേഷന്‍ ജിബ്രാള്‍ട്ടറിലും ഗ്രാന്‍ഡ് സ്ലാമിലും കലാശിച്ചത്. കശ്മീര്‍ പിടിക്കും കശ്മീര്‍ പിടിക്കുമെന്ന് സദാ ഉരുവിട്ട് കൊണ്ട് നടന്ന നേതാവ്. എല്ലാം പാക്കിന് വേണ്ടിയെന്ന് ജനങ്ങളോട് പ്രഖ്യാപിച്ചയാള്‍. ഒടുക്കം സ്വന്തം ജനത തന്നെ തൂക്കിലേറ്റി.

ഓപ്പറേഷന്‍ ജിബ്രാള്‍ട്ട് കശ്മീര്‍ പിടിക്കാന്‍ സുള്‍ഫിക്കല്‍ അലിയുടെ തലയില്‍ ഉദിച്ച പ്ലാനാണ്. പണ്ടും ഇങ്ങോട്ട് വന്ന് പ്രകോപനമുണ്ടാക്കി, പണി വാങ്ങി തോറ്റ് ഓടിയാണ് പാക്കിസ്ഥാന് ശീലം, അതിന് ഏറ്റവും വലിയ ഉദാഹരണമാണ് 1965ലെ ഇന്ത്യപാക് യുദ്ധം. 1962ലെ ഇന്ത്യചൈന അതിര്‍ത്തി യുദ്ധവും, വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലുണ്ടായ പ്രതിസന്ധികളുമൊക്കെ കണക്കിലെടുത്ത് ഇതാണ് കശ്മീര്‍ പിടിച്ചെടുക്കാനുള്ള അവസാന അവസരം എന്ന് വ്യാമോഹിച്ചാണ് പാക്കിസ്ഥാന്‍ അന്ന് കളത്തിലിറങ്ങാന്‍ തീരുമാനിക്കുന്നത്. ഈ സാഹചര്യത്തില്‍ അടിച്ചാല്‍ തിരിച്ചടിക്കാന്‍ ഇന്ത്യയ്ക്ക് കഴിയില്ലെന്ന് പാക്കിസ്ഥാന്‍ സ്വപ്നം കണ്ടു. അതുകൊണ്ട് തന്നെ കശ്മീരിലേക്കുള്ള പരിമിതമായ കടന്നുകയറ്റം ഇന്ത്യയുമായുള്ള ഒരു പൂര്‍ണ്ണ യുദ്ധത്തിലേക്ക് നയിക്കില്ല എന്ന അനുമാനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പാക്കിസ്ഥാന്‍ അന്ന് ഇന്ത്യയ്ക്ക് നേരെ പദ്ധതികള്‍ ആസൂത്രണം ചെയ്തത്. അങ്ങനെ യുദ്ധത്തിനുള്ള ആസൂത്രണം പാകിസ്ഥാന്‍ സൈനിക ആസ്ഥാനത്ത് രഹസ്യമായി ആസൂത്രണം ചെയ്ത് തുടങ്ങി. പ്രസിഡന്റ് അയൂബിനും അദ്ദേഹത്തിന്റെ വിദേശകാര്യ മന്ത്രി ഇസഡ്എ ഭൂട്ടോയ്ക്കും പുറമെ, പാക്കിസ്ഥാനിലെ സിവിലിയന്‍ സര്‍ക്കിളുകളിലെ ആര്‍ക്കും ഈ പദ്ധതികളെക്കുറിച്ച് വലിയ സൂചനകള്‍ ഉണ്ടായിരുന്നില്ല. വ്യോമ, നാവിക ആസ്ഥാനങ്ങള്‍ പോലും വളരെ വൈകിയാണ് ഇതില്‍ ഭാഗമാകുന്നത്. ആക്രമണത്തിനായി ഓപ്പറേഷന്‍ ജിബ്രാള്‍ട്ടര്‍ എന്ന കോഡ് നാമത്തില്‍ ഒരു ആര്‍മി ആക്ഷന്‍ പ്ലാന്‍ മേജര്‍ ജനറല്‍ അക്തര്‍ ഹുസൈന്‍ മാലിക്ക് തയ്യാറാക്കി. കാശ്മീരിലേക്ക് നുഴഞ്ഞുകയറ്റക്കാരെ അയച്ച് അവിടെ കലാപ പ്രവര്‍ത്തനങ്ങള്‍ നടത്തുക, കശ്മീരിലെ സ്ഥിതി വര്‍ഗീയവല്‍ക്കരിക്കുക എന്നതൊക്കെയായിരുന്നു ഈ ഓപറേഷന്റെ ലക്ഷ്യം.

കലാപ ഭൂമിയായി മാറുന്ന പ്രദേശത്ത് വലിയ തോതില്‍ സായുധ നുഴഞ്ഞുകയറ്റക്കാരെ ഉള്‍പ്പെടുത്തി ഒരു ദ്രുത ആക്രമണം നടത്തി കാശ്മീരിനെ പിടിച്ചെടുക്കുക, ഇതായിരുന്നു ഓപ്പറേഷന്‍ ജിബ്രാള്‍ട്ടറിലൂടെയുള്ള പാക്കിസ്ഥാന്റെ പദ്ധതി. ഇതൊന്നും അന്ന് നടന്നില്ല, കശ്മീരില്‍ കലാപത്തിന്റെ വിത്ത് വിതക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ലെന്ന് മാത്രമല്ല, അതിര്‍ത്തി കടന്നെത്തിയ മിക്ക നുഴഞ്ഞുകയറ്റക്കാരെയും ഇന്ത്യ ശരിയാക്കി വിടുകയും ചെയ്തു. ജിബ്രാള്‍ട്ടര്‍ സേനയിലെ ഏകദേശം 1000 പേരെ ഇന്ത്യന്‍ സൈന്യം വധിക്കുകയും മറ്റുള്ളവര്‍ പാക്കിസ്ഥാനിലേക്ക് പിന്‍വാങ്ങുകയും ചെയ്തു. ഓപ്പറേഷന്‍ ജിബ്രാള്‍ട്ടറിന്റെ പരാജയത്തിന് പിന്നിലെ പ്രധാന കാരണം ഇന്ത്യന്‍ സുരക്ഷാ സേനയുടെ വേഗത്തിലുള്ളതും ഉറച്ചതുമായ തിരിച്ചടി, കശ്മീരികളുടെ നിസ്സഹകരണം, അന്നത്തെ പ്രധാനമന്ത്രി ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ സമയോചിതവും ധീരവുമായ തീരുമാനം എന്നിവയൊക്കെയാണ്.

1978 ലാണ് സുള്‍ഫിക്കര്‍ അലി ഭൂട്ടോയെ രാഷ്ട്രീയ എതിരാളിയായ നവാബ് മുഹമ്മദ് അഹമ്മദ് ഖാസൂരിയെ കൊലപ്പെടുത്തിയെന്ന കുറ്റത്തിന് പാക് ഭരണകൂടം തൂക്കിക്കൊന്നത്. വധശിക്ഷയ്ക്ക് വിധിച്ചത് അന്യായമാണെന്നും 'ക്വിഡ്ഇഅവാം' (ജനങ്ങളുടെ നേതാവ്), പരമോന്നത സിവിലിയന്‍ ബഹുമതിയായ നിഷാന്‍ഇപാകിസ്താന്‍ എന്നിവ ഭൂട്ടോയ്ക്ക് നല്‍കണമെന്ന വാദവും പ്രമേയം മുന്നോട്ടുവെയ്ക്കുന്നുണ്ട്. സൈനിക ഭരണാധികാരി ജനറല്‍ സിയാവുള്‍ ഹഖിന്റെ ഭരണകാലത്താണ് സുല്‍ഫിക്കര്‍ അലി ഭൂട്ടോയ്ക്ക് വധശിക്ഷ വിധിച്ചത്. നിരവധി രാഷ്ട്രത്തലവന്മാരുടെ ദയാഹര്‍ജികള്‍ അവ?ഗണിച്ച് കൊണ്ടാണ് പാക് ഭരണകൂടം ശിക്ഷ നടപ്പാക്കിയത്. സുള്‍ഫിക്കര്‍ അലി ഭൂട്ടോയുടെ മകള്‍ ബേനസീര്‍ ഭൂട്ടോ ഇന്ത്യയുമായ് നല്ല നയതന്ത്ര ബന്ധത്തിന് മുതിര്‍ന്ന ആളാണ്. ഒരു ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ പ്രസിഡന്റ് പദത്തിലെത്തിയ ആദ്യത്തെ വനിത. 2007 ഡിസംബര്‍ 27ന് റാവല്‍പിണ്ടിയിലെ ലിയാഖത്ത് ബാഗില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യവേ, ചാവേര്‍ ആക്രമണത്തിലാണ് അവര്‍ കൊല്ലപ്പെടുന്നത്. ബിലാല്‍ എന്നു പേരുള്ള 15 വയസ്സ് മാത്രമുള്ള ചെറുപ്പക്കാരനായിരുന്നു ചാവേറായി പ്രവര്‍ത്തിച്ചത്. പാക് താലിബാന്‍ ബേനസീറിനെ വധിക്കാന്‍ ഈ കുട്ടിയെ ആയുധമാക്കുകയായിരുന്നു. 20 പേര്‍ കൊല്ലപ്പെടുകയും 71 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പാകിസ്താന്റെ ചരിത്രത്തിലെ ഏറ്റവും ജനകീയനായ പ്രധാനമന്ത്രിയായിരുന്നു ബേനസീര്‍ ഭൂട്ടോ. രണ്ടു തവണ 1988 മുതല്‍ 90 വരെയും 1993 മുതല്‍ 96 വരെയും പാകിസ്താന്‍ പ്രധാനമന്ത്രിയായി. 1980കളുടെ തുടക്കം മുതല്‍ 2007ല്‍ കൊല്ലപ്പെടുംവരെ പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ മേധാവിയായിരുന്നു. മൂന്നാം തവണയും പാകിസ്താന്റെ പ്രധാനമന്ത്രി പദത്തിലെത്താനിരിക്കേയാണ് അവര്‍ കൊല്ലപ്പെടുന്നത്. പാക് ചരിത്രത്തിലെ ഏറ്റവും വലിയ കൊലപാതകങ്ങളിലൊന്നായ ഈ കേസ് പക്ഷേ, ഇപ്പോഴും ലാഹോര്‍ ഹൈക്കോടതിയില്‍ കെട്ടിക്കിടക്കുകയാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാനില്‍ ഉഗ്രസ്‌ഫോടനം; ബന്ദര്‍ അബ്ബാസ് തുറമുഖം കത്തിയമര്‍ന്നു...പിന്നില്‍ ഇസ്രയേലെന്ന് ?  (7 hours ago)

ഇന്ത്യക്കാരുടെ രക്തം ഒഴുക്കുമെന്ന് ബിലാവലിന്റെ വെല്ലുവിളി; നിന്റെ മുത്തച്ഛന്‍ സുള്‍ഫിക്കര്‍ അലി ഭൂട്ടോയേക്കൊണ്ട് പറ്റീട്ടില്ല പിന്നല്ലെ നീ...  (7 hours ago)

വി.എസ്. അച്യുതാനന്ദന്‍ സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ പ്രത്യേകം ക്ഷണിതാവ്  (8 hours ago)

ഓടിക്കൊണ്ടിരുന്ന ഓട്ടോയില്‍ നിന്ന് ഡ്രൈവറെ താഴെ വലിച്ചിട്ട് വനം വകുപ്പ് ഉദ്യോഗസ്ഥന്‍  (8 hours ago)

ഇന്ത്യയ്‌ക്കെതിരെ ആണവായുധ ഭീഷണിയുമായി പാകിസ്താന്‍  (9 hours ago)

അമ്മ വീട്ടില്‍ ഇല്ലാത്ത സമയം നോക്കി പ്രായപൂര്‍ത്തിയാകാത്ത മൂന്ന് സഹോദരിമാരെ പീഡീപ്പിച്ച കേസില്‍ 17കാരന്‍ പിടിയില്‍  (9 hours ago)

ഇന്ത്യയിൽ ചാവേറാക്രമണം ?  (9 hours ago)

നാഷണല്‍ കിക്ക് ബോക്സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഡോ. അനുവിന് 2 സ്വര്‍ണ മെഡലുകള്‍; കളിയാക്കിയവര്‍ ഡോക്ടറുടെ മുമ്പില്‍ അടിയറവ് പറഞ്ഞു  (10 hours ago)

എനിക്ക് ആവശ്യമുള്ളതൊക്കെ അദ്ദേഹം ഉണ്ടാക്കി തന്നിട്ടുണ്ട്.... മക്കളുടെ ഉയർച്ചയ്ക്ക് വിഘ്‌നങ്ങളും വരാതിരിക്കാൻ പലതും വേണ്ടെന്ന് വച്ചു - മല്ലിക സുകുമാരൻ  (10 hours ago)

ഇന്ത്യൻ ചരിത്ര ഗവേഷണത്തിന് അമൂല്യ സംഭാവനകൾ നൽകിയ വ്യക്തി; എം ജി എസ് നാരായണന്റെ വിയോഗത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ  (10 hours ago)

അമിതിന് പിന്നിലെ കരങ്ങൾ...! തീർത്താൽ തീരാത്ത പക അവസാനിച്ചത്...  (11 hours ago)

ഇന്ത്യക്കാരെ പരിഹസിച്ച് പാക് ഉദ്യോ​ഗസ്ഥർ  (11 hours ago)

അവസാനമായി സംസാരിച്ചത് പോലും 'അമ്മ'മീരയോട്; മകന്റെ വേർപാട് സഹിക്കാനാകാതെ വീടിനുള്ളിൽ ഒതുങ്ങി...  (11 hours ago)

ഇടിമിന്നലോടെ മഴ, 40 കി.മി വേഗതയിൽ കാറ്റ്  (11 hours ago)

എല്ലാ വിമാന സർവീസുകളും റദ്ദാക്കി  (11 hours ago)

Malayali Vartha Recommends