ഇന്ത്യയിലുള്ള പാകിസ്ഥാന്‍ പൗരന്മാര്‍ക്ക് രാജ്യം വിടാന്‍ നല്‍കിയ സമയപരിധി ഇന്ന് അവസാനിക്കും...

ഇന്ത്യയിലുള്ള പാകിസ്ഥാന്‍ പൗരന്മാര്‍ക്ക് രാജ്യം വിടാന്‍ നല്‍കിയ സമയപരിധി ഇന്ന് അവസാനിക്കും. ലോങ് ടേം, നയതന്ത്ര വിസകള്‍ ഒഴികെയുള്ളവര്‍ക്ക് ഇന്ത്യ വിടാനുള്ള സമയപരിധിയാണ് ഇന്നവസാനിക്കുന്നത്. മെഡിക്കല്‍ വിസയില്‍ എത്തിയ പാക്ക് പൗരന്മാര്‍ അടുത്ത 48 മണിക്കൂറിനകം മടങ്ങണമെന്നാണ് നിര്‍ദേശമുള്ളത്.
പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെയാണ് ഇന്ത്യ വിസ പാക് പൗരന്മാരുടെ കാലാവധി വെട്ടിച്ചുരുക്കിയത്. രാജ്യത്ത് തുടരുന്ന പാകിസ്ഥാന്‍ പൗരന്‍മാരെ എത്രയും വേഗം തിരികെ അയക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനങ്ങളില്‍ പൊലീസ് നടപടികള്‍ ശക്തമാക്കി.
കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ വാഗ അതിര്‍ത്തി വഴി പാകിസ്ഥാനില്‍ നിന്ന് 450 ല്‍ അധികം ഇന്ത്യക്കാര്‍ രാജ്യത്ത് തിരിച്ചെത്തി. പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്നാണ് ഇന്ത്യ പാകിസ്ഥാനുമായുള്ള നയതന്ത്രബന്ധം വിച്ഛേദിച്ചത്. അതിര്‍ത്തി കടന്നുവെന്ന് ആരോപിച്ച് പാകിസ്താന്‍ റേഞ്ചേഴ്‌സ് പിടികൂടിയ ബിഎസ്എഫ് ജവാനെ വിട്ടു കിട്ടാനുള്ള ശ്രമം ഇന്ത്യ തുടരുന്നു.
https://www.facebook.com/Malayalivartha