നീതി ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി... പഹല്‍ ഗാമിലെ ഭീകരാക്രമണം പരാമര്‍ശിച്ച് പ്രധാനമന്ത്രിയുടെ മന്‍കീബാത്ത്

പഹല്‍ഗാമിലെ ഭീകരാക്രമണം പരാമര്‍ശിച്ച് പ്രധാനമന്ത്രിയുടെ മന്‍കീബാത്ത്. എല്ലാ ഇന്ത്യക്കാരുടെ ഉള്ളിലും ആക്രമണത്തിനെതിരെയുള്ള പ്രതിഷേധം ഇരുമ്പുന്നു.
പഹല്‍ഗാമിലെ ഭീകരാക്രമണം പാകിസ്ഥാന്റെ ഭീരുത്വത്തെയാണ് കാണിക്കുന്നതാണ്. കാശ്മീരിലേക്ക് സമാധാനവും വികസനവും തിരികെയെത്തിയ സമയത്താണ് ആക്രമണം നടത്തിയത്. ഇന്ത്യയിലെ ജനങ്ങള്‍ ഒറ്റക്കെട്ടായി നിന്ന് രാജ്യം നേരിടുന്ന ഏതൊരു പ്രതിസന്ധിയെയും നേരിടും.
ഭീകരാക്രമണത്തിനുശേഷം ഇന്ത്യയില്‍ എല്ലാവരും ഒറ്റക്കെട്ടായി ആക്രമണത്തെ അപലപിച്ചുകൊണ്ട് സംസാരിച്ചു. ലോകരാജ്യങ്ങള്‍ ഭീകരാക്രമണത്തെ അപലപിച്ചുകൊണ്ട് ഇന്ത്യയ്ക്ക് പിന്തുണ അറിയിച്ചു. ഭീകരവാദത്തിന് എതിരായിട്ടുള്ള പോരാട്ടത്തില്‍ ലോകം മുഴുവന്‍ ഇന്ത്യക്കൊപ്പം നിന്നുവെന്നും അദ്ദേഹം പറഞ്ഞു
https://www.facebook.com/Malayalivartha