പാകിസ്ഥാൻ വ്യോമപാത അടച്ചതിന് പിന്നാലെ..വ്യാഴാഴ്ച മുതല്‍ പല എയര്‍ ഇന്ത്യാ വിമാനങ്ങളും വഴിതിരിച്ചു വിടുന്നു.. ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നുമുള്ള യാത്രക്കാര്‍ പതിവിലേറെ താമസിച്ചാണ് ലക്ഷ്യസ്ഥാനങ്ങളില്‍ എത്തിയത്..

പാകിസ്ഥാൻ വ്യോമപാത അടച്ചതിന് പിന്നാലെ തന്നെ ഇന്ത്യയുടെ ആകാശപാത വളരെ സുരക്ഷിതമായിട്ടാണ് വിമാനങ്ങൾ കടത്തി വിടുന്നത് . ആകാശ നിരീക്ഷണവും ശക്തമാക്കുകായാണ് രാജ്യം . ആശങ്കങ്ങൾ വിമാന യാത്രികരിലും ഇരട്ടിയാകുകയാണ് . വ്യാഴാഴ്ച മുതല്‍ പല എയര്‍ ഇന്ത്യാ വിമാനങ്ങളും വഴിതിരിച്ചു വിട്ടതോടെ ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നുമുള്ള യാത്രക്കാര്‍ പതിവിലേറെ താമസിച്ചാണ് ലക്ഷ്യസ്ഥാനങ്ങളില്‍ എത്തിയത്. സാന്‍ഫ്രാന്‍സിസ്‌കോയില്‍ നിന്നും ടൊറന്റൊയില്‍ നിന്നുമുള്ള വിമാനങ്ങള്‍ ഡെന്മാര്‍ക്കില്‍ ഇറങ്ങിയപ്പോള്‍ പാരിസില്‍ നിന്നും ലണ്ടനില്‍ നിന്നുമുള്ള വിമാനങ്ങള്‍ മിഡില്‍ ഈസ്റ്റിലേക്ക് തിരിച്ചു വിട്ടു.
പാകിസ്ഥാന്‍ അവരുടെ വ്യോമപാത ഇന്ത്യന്‍ വിമാനങ്ങള്‍ക്കായി അടച്ചതായി പ്രഖ്യാപിച്ച സമയത്ത് പാതിവഴിയില്‍ ഉണ്ടായിരുന്ന വിമാനങ്ങള്‍ക്കായിരുന്നു ഈ ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വന്നത്.ചൊവ്വാഴ്ച കാശ്മീരില്‍ ഭീകരവാദികള്‍ 26 വിനോദ സഞ്ചാരികളെ മൃഗീയമായി കൊലചെയ്തതിനു ശേഷം ഉണ്ടായ സംഘര്‍ഷാവസ്ഥയാണ് വ്യോമ പാത അടച്ചിടുന്നതില്‍ കലാശിച്ചത്. ഇതുവഴി ഇന്ത്യയിലെ ചില വിമാനങ്ങള്‍ക്ക് സാധാരണയില്‍ കവിഞ്ഞ ദൂരം യാത്ര ചെയ്യേണ്ടതായിവരും എന്നതല്ലാതെ മറ്റൊരു തരത്തിലും ഇത് ഇന്ത്യയെ ബാധിക്കില്ല എന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്.എന്നാല്‍, പാകിസ്ഥാന്റെ പ്രഖ്യാപനം വരുന്നതിനു മുന്‍പ് തന്നെ സാന്‍ഫ്രാന്‍സിസ്‌കോയില്‍ നിന്നുള്ള എയര്‍ ഇന്ത്യ വിമാനം വഴി തിരിച്ചുവിട്ടുവെന്ന് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു.
മുംബൈയിലേക്ക് വരികയായിരുന്ന ബോയിംഗ് 777 വിമാനം, യാത്ര തുടങ്ങി 11 മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ റഷ്യയ്ക്ക് മേല്‍ വെച്ച് ദിശ തിരിച്ചു എന്ന് ഫ്‌ലൈറ്റ്റഡാര്‍24 ന്റെ ഡാറ്റയില്‍ കാണിക്കുന്നു. പിന്നീട് നാല് മണിക്കൂര്‍ പടിഞ്ഞാറ് ദിക്ക് ലക്ഷ്യമാക്കി പറന്ന വിമാനം കോപ്പന്‍ഹേഗനില്‍ ഇറങ്ങുകയായിരുന്നു. ഒന്ന് രണ്ട് മണിക്കൂര്‍ കഴിഞ്ഞാണ് വിമാനം ഇന്ത്യയിലേക്ക് യാത്ര പുറപ്പെട്ടത്. നിശ്ചിത സമയത്തിനും ഒന്‍പത് മണിക്കൂര്‍ വൈകിയാണ് വിമാനം ലക്ഷ്യസ്ഥാനത്ത് എത്തിച്ചേര്‍ന്നത്.നിലവിൽ എല്ലാം വിമാനങ്ങളും പതിവിലും മണിക്കൂറുകൾ വൈകിയാണ് എത്തുന്നത് .വരും ദിവസങ്ങളിൽ പരിഹാരം കണ്ടെത്തുമെന്ന് പ്രതീക്ഷിക്കാം .
https://www.facebook.com/Malayalivartha