ഓട്ടോ യാത്രക്കിടെ ഉണ്ടായ ദുരനുഭവം തുറന്നുപറഞ്ഞ് പെൺകുട്ടി..പട്ടാപ്പകൽ പെൺകുട്ടിയെ ലൈംഗീകമായി ഉപദ്രവിക്കുമെന്ന് ഭീഷണിയുമായി ഡ്രൈവർ.. ഓട്ടോ ഡ്രൈവർ ഓട്ടോയിൽ നിന്ന് ഇറങ്ങി വിദ്യാർത്ഥിനിക്ക് നേരെ തുപ്പി..

ഇന്നും ലോകത്തിന്റെ ഏതു കോണിൽ ആണെങ്കിലും സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള ആക്രമണങ്ങൾക്ക് യാതൊരു കുറവും ഇല്ലെന്നുള്ളതാണ് . സ്ത്രീകൾക്ക് എതിരെ അശ്ലീല പരാമർശങ്ങൾ നടത്തുക , അധിക്ഷേപ്പിക്കുക ഇതെല്ലാം സാധാരമാണെന്ന് പറഞ്ഞു നടക്കുന്നവരുണ്ട് . ഇപ്പോഴിതാ ഒരു വീഡിയോ വൈറലായിരിക്കുകയാണ് . അതിൽ ഒരു പെൺകുട്ടിയോട് വളരെ മോശമായി തന്നെ സംസാരിക്കുന്നത് കാണാം .ഒരു ഓട്ടോ യാത്രക്കിടെ ഉണ്ടായ ദുരനുഭവം തുറന്നുപറഞ്ഞ് പെൺകുട്ടി. പട്ടാപ്പകലാണ് സംഭവം നടന്നത്.
യാത്രക്കിടെ വിദ്യാർത്ഥിനിയുമായി അടികൂടി ഡ്രൈവർ. ബഹളം കേട്ട് വഴി യാത്രക്കാർ ഒത്തുകൂടിയപ്പോൾ അറിഞ്ഞത് മറ്റൊന്ന്. തമിഴ്നാട്ടിലെ ചെന്നൈയിലാണ് സംഭവം നടന്നത്. ചെന്നൈ നഗരം സുരക്ഷിതമല്ലെന്നും പെൺകുട്ടി തുറന്നുപറഞ്ഞു.ഓട്ടോ സവാരിക്ക് പിന്നാലെ കൂലിയെ ചൊല്ലിയാണ് തർക്കം തുടങ്ങിയതെന്നാണ് വീഡിയോയിൽ പറയുന്നത്. മര്യാദയ്ക്ക് സംസാരിക്കണമെന്ന് ഓട്ടോ ഡ്രൈവർ പറയുന്നിടത്താണ് വീഡിയോ തുടങ്ങുന്നത്. തന്നോട് അലറരുത് എന്ന് വിദ്യാർത്ഥിനി മറുപടി പറയുന്നു."ഞാൻ ഇറങ്ങിയാൽ നിന്‍റെ സ്വകാര്യ ഭാഗം കീറിമുറിക്കും.
നീ ആരെയാണ് ശകാരിക്കുന്നത്?" എന്ന് ഡ്രൈവർ ദേഷ്യത്തിൽ മറുപടി നൽകി. "എനിക്ക് എന്‍റെ പണം വേണം, 163 രൂപ തരണം" എന്നും ഡ്രൈവർ പറഞ്ഞു. വിദ്യാർത്ഥിനി 200 രൂപ നൽകി ബാക്കി നൽകാൻ ആവശ്യപ്പെട്ടു."എനിക്ക് 163 രൂപ മാത്രം മതി. എന്റെ കയ്യിൽ ചില്ലറയില്ല" എന്ന് ഡ്രൈവർ മറുപടി നൽകിയപ്പോൾ, വിദ്യാർത്ഥിനി അയാൾക്ക് നേരെ പണം എറിഞ്ഞു. കോപാകുലനായി ഓട്ടോ ഡ്രൈവർ ഓട്ടോയിൽ നിന്ന് ഇറങ്ങി വിദ്യാർത്ഥിനിക്ക് നേരെ തുപ്പി. പിന്നാലെ സ്ത്രീയും സുഹൃത്തും നടക്കാൻ തുടങ്ങി.
അപ്പോഴും ഓട്ടോ ഡ്രൈവർ ആക്രോശം തുടരുകയായിരുന്നു.ചെന്നൈ പോലീസിനെയും മേയറെയും മുഖ്യമന്ത്രി സ്റ്റാലിനെയും ടാഗ് ചെയ്ത് നടപടി വേണമെന്ന് വിദ്യാർത്ഥിനി ആവശ്യപ്പെടുകയും ചെയ്തു.
https://www.facebook.com/Malayalivartha