അവന്റെ തലചിതറിച്ചേക്കൂ സൈനികരേ...പഹല്‍ഗാം ആക്രണത്തിലെ ആദിലിന്റെ അമ്മയുടെ വാക്കുകള്‍

കീഴടങ്ങൂ ആദില്‍ അല്ലെങ്കില്‍ ഇന്ത്യന്‍ സൈന്യം നിന്നെ പോയിന്റ് ബ്ലാങ്കില്‍ തീര്‍ക്കും. അവനെ കൈയ്യില്‍ കിട്ടിയാല്‍ കൊന്നുകളഞ്ഞേക്ക് സാറേ. പഹല്‍ഗാം ഭീകരാക്രമണത്തില്‍ പങ്കാളിയായ ആദില്‍ ഹുസൈന്റെ മാതാവിന്റെ വാക്കുകളാണിത്. അവനോട് പൊറുക്കാന്‍ കഴിയില്ലെന്ന് ഈ അമ്മ തുറന്നടിച്ചു. കശ്മീരില്‍ ജനിച്ചുവളര്‍ന്ന ആദില്‍ പാകിസ്ഥാനിലേക്ക് കടന്ന് കടക്കുകയായിരുന്നു. കശ്മീരിലെ എല്ലാം വിവരങ്ങളും തന്ത്രപ്രധാന മേഖലകളുടെ രഹസ്യ വിവരങ്ങളും ആദില്‍ പാക് പട്ടാളത്തിന് കൈമാറി സ്വന്തം രാജ്യത്തെ ഒറ്റിക്കൊടുക്കുകയായിരുന്നു.
ഭീകരവാദികളുടെ വീടുകള്‍ ഒന്നൊന്നായി തകര്‍ത്തുകൊണ്ടിരിക്കുകയാണ് സുരക്ഷാ സേന. ഭീകരാക്രമണത്തിലെ പ്രധാന പ്രതികളിലൊരാളെന്ന് സംശയിക്കുന്ന ആദില്‍ ഹുസ്സൈന്‍ തോക്കറിന്റെ വീടും സൈന്യം നിയന്ത്രിത സ്‌ഫോടനത്തില്‍ തകര്‍ക്കുകയുണ്ടായി. അനന്ത്‌നാഗ് ജില്ലയിലുള്ള ബിജ്‌ബെഹറയിലുള്ള ആദിലിന്റെ കുടുംബം താമസിച്ചിരുന്ന വീടാണ് തകര്‍ത്തത്. കുടുംബാംഗങ്ങളെ സുരക്ഷാസേന മറ്റൊരു ഗ്രാമത്തിലേക്ക് മാറ്റിയ ശേഷം ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു വീട് തകര്‍ത്തത്. പാകിസ്താനിലേക്ക് സ്റ്റുഡന്റ് വിസയില്‍ പോയ ആദിലുമായി 2018 മുതല്‍ തങ്ങള്‍ക്ക് ബന്ധമില്ലെന്നാണ് കുടുംബം പറയുന്നത്. '2018 ഏപ്രില്‍ 29 ന് ഒരു പരീക്ഷയ്ക്കായി ബദ്ഗാമിലേക്ക് പോകുന്നുവെന്ന് പറഞ്ഞിറങ്ങിയതാണ്. ഞങ്ങള്‍ക്ക് അവനെ കുറിച്ച് ഒരു വിവരവും ലഭിച്ചിട്ടില്ല. അതിനുശേഷം, അവന്റെ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. അന്ന് ഞങ്ങള്‍ കാണാതായതായി പരാതി നല്‍കിയിരുന്നു' ആദിലിന്റെ മാതാവ് ഷഹ്‌സാദ ബാനു പറഞ്ഞു. മകന്‍ ഭീകരാക്രമണത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് തനിക്ക് അംഗീകരിക്കാനാവില്ലെന്ന് പറഞ്ഞ ബാനു 'അവനതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ സൈന്യത്തിന് വേണ്ട പോലെ ചെയ്യാം' എന്നും അവര്‍ പറഞ്ഞു. ഞങ്ങള്‍ക്ക് സമാധാനത്തോടെ ജീവിക്കാന്‍ കഴിയണമെങ്കില്‍ ആദില്‍ കീഴടങ്ങണമെന്നും അവര്‍ അഭ്യര്‍ത്ഥിച്ചു.
'വ്യാഴാഴ്ച വൈകിട്ടാണ് സുരക്ഷാ സേന വീട്ടിലെത്തിയത്, വീട് പരിശോധിച്ചു, വീടിന്റെ ഉള്‍ഭാഗം കാണിച്ചുകൊണ്ട് ഒരു സൈനിക ഉദ്യോഗസ്ഥന്‍ പറഞ്ഞു. 'അവര്‍ നിങ്ങളുടെ അടുത്ത് വന്നിരുന്നു, നിങ്ങളുടെ മകന്‍ വീട്ടില്‍ വന്നു ഭക്ഷണം കഴിച്ചു' എന്നവര്‍ പറഞ്ഞു. അപ്പോള്‍ ഞാന്‍ ചോദിച്ചു, നിങ്ങള്‍ക്ക് അത് അറിയാമായിരുന്നെങ്കില്‍, എന്തുകൊണ്ടാണ് നിങ്ങള്‍ അവനെ അറസ്റ്റ് ചെയ്യാത്തതിരുന്നതെന്ന്' അവന്‍ വീട്ടില്‍ വന്നിട്ട് വര്‍ഷങ്ങളായെന്ന് ഞാന്‍ അവരോട് പറഞ്ഞു. പിന്നീടവര്‍ പറഞ്ഞു, നിങ്ങളുടെ വീട് ബോംബ് വെച്ച് തകര്‍ക്കാന്‍ പോകുകയാണ്, ഒടിപ്പോയിക്കോളൂവെന്നും' ഷഹ്‌സാദ ബാനു പറഞ്ഞു.
ആദില്‍ 2018ല്‍ സ്റ്റുഡന്റ് വിസയില്‍ പാകിസ്താനിലേക്ക് കടന്നതായി രഹസ്യാന്വേഷണ ഏജന്‍സികളും സ്ഥിരീകരിച്ചിട്ടുണ്ട്. 2024 ആദില്‍ തിരിച്ചെത്തിയെന്നും ഏജന്‍സികള്‍ കണ്ടെത്തിയിട്ടുണ്ട്. പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ആദിലിന്റെ പിതാവിനെയും സഹോദരങ്ങളേയും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഷഹ്‌സാദ ബാനുവിനെയും കസ്റ്റഡിയിലെടുത്തെങ്കിലും ഒരു ദിവസത്തിന് ശേഷം വിട്ടയച്ചു. അധികൃതര്‍ പുറത്തുവിട്ട രേഖാ ചിത്രം തന്റെ മകനുമായി സാമ്യമുള്ളതല്ലെന്നാണ് ബാനു അവകാശപ്പെടുന്നത്.
2018ല്‍ ആദില്‍ അഹമ്മദ് തോക്കര്‍, ഗുരെയിലെ തന്റെ വീട് വിട്ട് വിദ്യാര്‍ത്ഥി വിസയില്‍ പാക്കിസ്ഥാനിലേക്ക് പോവുകയായിരുന്നു. ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ പറയുന്നതനുസരിച്ച്, തോക്കര്‍ പോകുന്നതിന് മുമ്പുതന്നെ തീവ്രവാദത്തിന്റെ താല്‍പര്യങ്ങള്‍ അയാള്‍ക്കുണ്ടായിരുന്നു എന്നതാണ്. ഇന്ത്യ വിടുന്നതിന് മുമ്പുതന്നെ അതിര്‍ത്തിക്കപ്പുറത്ത് പ്രവര്‍ത്തിക്കുന്ന നിരോധിത ഭീകര സംഘടനകളുമായി ബന്ധമുള്ള വ്യക്തികളുമായി അയാള്‍ക്ക് ബന്ധമുണ്ടായിരുന്നുവെന്നും ഇന്റലിജന്‍സ് വൃത്തങ്ങള്‍ പറയുന്നു. പാക്കിസ്ഥാനില്‍ എത്തിയതോടെ തോക്കര്‍ പൊതുജനങ്ങളില്‍ നിന്ന് പെട്ടന്ന് അപ്രത്യക്ഷനായി. കുടുംബവുമായുള്ള ആശയവിനിമയം അയാള്‍ വിച്ഛേദിച്ചു. ഏകദേശം എട്ട് മാസത്തേക്ക് തോക്കറിനെക്കുറിച്ച് ഒരു സൂചനയും കണ്ടെത്താന്‍ കഴിഞ്ഞില്ല. തോക്കറിന്റെ ഡിജിറ്റല്‍ വിവരങ്ങള്‍ പോലും ഇന്റലിജന്റ്‌സിന് ലഭിച്ചിരുന്നില്ല.
ബിജ്‌ബെഹാരയിലെ അദ്ദേഹത്തിന്റെ വീട്ടില്‍ കേന്ദ്രീകരിച്ചുള്ള ഒരു സമാന്തര നിരീക്ഷണ ഓപ്പറേഷനും കാര്യമായ പുരോഗതിയൊന്നും നല്‍കിയില്ല. ഇന്റലിജന്‍സ് വൃത്തങ്ങള്‍ പറയുന്നതനുസരിച്ച്, ഈ സമയത്ത് തോക്കര്‍ പ്രത്യയശാസ്ത്രപരവും അര്‍ദ്ധസൈനികവുമായ ഭീകരവാദത്തിന്റെ പരിശീലനത്തിന് വിധേയനാവുകയായിരുന്നു എന്നാണ്. പാക്കിസ്ഥാന്‍ ആസ്ഥാനമായുള്ള ഭീകര സംഘടനയായ ലഷ്‌കര്‍ഇതൊയ്ബയുമായി ബന്ധപ്പെട്ട ഹാന്‍ഡ്‌ലര്‍മാരുടെ സ്വാധീനത്തിലായിരുന്നു തോക്കര്‍ എന്നും ഇന്റലിജന്റ് പറയുന്നു.
പിന്നീട് 2024വസാനത്തോടെ, ആദില്‍ അഹമ്മദ് തോക്കര്‍ ഇന്റലിജന്‍സ് കണ്ണില്‍ വീണ്ടും പ്രത്യക്ഷപ്പെട്ടു. എന്നാല്‍ ഇത്തവണ തോക്കറുണ്ടായിരുന്നത് ഇന്ത്യയ്ക്കുള്ളില്‍ തന്നെയായിരുന്നു. രഹസ്യാന്വേഷണ വൃത്തങ്ങള്‍ പറയുന്നതനുസരിച്ച്, 2024 ഒക്ടോബറില്‍ പൂഞ്ച്‌രജൗരി സെക്ടറിലൂടെ തോക്കര്‍ നിയന്ത്രണ രേഖ കടന്നതായി പറയുന്നു. ചെങ്കുത്തായ കുന്നും മലകളും കൊടുകാടുകളുമുള്ള ഈ പ്രദേശത്തെ പട്രോളിങ് ബുദ്ധിമുട്ടേറിയതായത് കൊണ്ട് മിക്കവാറും നുഴഞ്ഞുകയറ്റക്കാര്‍ അനധികൃത കടക്കലിന് ഉപയോഗിക്കുന്നത് ഈ പാതയാണ്. തോക്കറിനൊപ്പം മൂന്നോ നാലോ പേരടങ്ങുന്ന ഒരു ചെറിയ സംഘവും ഉണ്ടായിരുന്നു. അവരില്‍ ഒരാള്‍ പാക്കിസ്ഥാന്‍ പൗരനും പഹല്‍ഗാം ഭീകരാക്രമണത്തിലെ മറ്റൊരു പ്രധാന പ്രതിയുമായ ഹാഷിം മൂസ എന്നയാളാണ്. സുലൈമാന്‍ എന്നും അയാള്‍ അറിയപ്പെടുന്നു. മൂസയെ ഇന്ത്യന്‍ പ്രദേശത്തേക്ക് കടക്കാന്‍ തോക്കര്‍ സഹായിച്ചതായാണ് ഇപ്പോള്‍ കണക്കുകൂട്ടലുകള്‍.
ജമ്മു കശ്മീരിലേക്ക് കടന്ന ശേഷം, തോക്കറുടെ വിവരം ഇന്റലിജന്റസിന് നഷ്ടപ്പെട്ടു. തോക്കര്‍ ഗ്രിഡില്‍ നിന്ന് മാറി വനപ്രദേശങ്ങളും പര്‍വതപ്രദേശങ്ങളും നിറഞ്ഞ വഴികളിലൂടെ സഞ്ചരിച്ചതോടെയാണ് ഇയാളെ ട്രാക്ക് ചെയ്യാന്‍ ബുദ്ധമുട്ടായത്. കുറച്ചുനാള്‍ ഇയാള്‍ കിഷ്തവാറില്‍ ഉണ്ടായിരുന്നതായി വിവരം കിട്ടിയിരുന്നു. പിന്നീട് ത്രാള്‍ വഴി അനന്തനാഗിലേക്ക് കടന്നുവെന്നാണ് ഇന്റലിജന്‍സ് ഏജന്‍സികള്‍ പറയുന്നത്. അനന്ത്‌നാഗില്‍ എത്തിയ തോക്കര്‍ വീണ്ടും ഒളിവില്‍ പോയി. തന്നോടൊപ്പം ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയ ഒരു പാക് പൗരനെയും ഇയാള്‍ ഒപ്പം പാര്‍പ്പിച്ചിരുന്നു. മിക്കവാറും കാട്ടിലോ, ഒറ്റപ്പെട്ട ഗ്രാമങ്ങളിലെ ഒളികേന്ദ്രത്തിലോ. ഇങ്ങനെ ഒളിവില്‍ കഴിഞ്ഞ കാലത്ത് നാട്ടിലെ പ്രബലമായ തീവ്രവാദ സെല്ലുകളുമായി ബന്ധം പുതുക്കി. ഇന്ത്യക്ക് വലിയ ആഘാതം ഉണ്ടാക്കുന്ന രാജ്യാന്തര ശ്രദ്ധ തേടുന്ന തരത്തില്‍ ഒരു കൂട്ടക്കുരുതിക്ക് പറ്റിയ സ്ഥലത്തിനും അവസരത്തിനുമായി ഇയാള്‍ തക്കം പാര്‍ത്തിരിക്കുകയായിരുന്നു.
അമര്‍നാഥ് യാത്ര അവസാനിച്ചതിനെത്തുടര്‍ന്ന് മേഖലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ക്രമേണ വീണ്ടും തുറന്നതും ഈ കാലഘട്ടത്തിലായിരുന്നു. സുരക്ഷാ കാരണങ്ങളാല്‍ നേരത്തെ അടച്ചിരുന്ന ബൈസരന്‍ പുല്‍മേട്ടില്‍ 2025 മാര്‍ച്ച് മുതല്‍ വിനോദസഞ്ചാരികളുടെ തിരക്ക് വീണ്ടും കണ്ടുതുടങ്ങിയിരുന്നു. ഇത് തോക്കറിനും സംഘത്തിനും വ്യക്തമായ അവസരങ്ങള്‍ നല്‍കിയതായി സുരക്ഷാ ഏജന്‍സികള്‍ വിശ്വസിക്കുന്നു. അങ്ങനെയാണ് ഏപ്രില്‍ 22 ന് ഉച്ചകഴിഞ്ഞ് ഏകദേശം 1:50 ന്, തോക്കര്‍ ഉള്‍പ്പെടെയുള്ള അക്രമികള്‍ ബൈസാരന് ചുറ്റുമുള്ള ഇടതൂര്‍ന്ന പൈന്‍ വനത്തില്‍ നിന്ന് അസോള്‍ട്ട് റൈഫിളുകളുമായി പുറത്തുവന്ന് അവര്‍ സാധാരണക്കാരായ ആ ആളുകള്‍ക്ക് നേരെ നിറയൊഴിച്ചത്. അതുമാത്രമല്ല, പാക്പൗരന്‍മാരെ തോക്കര്‍ എങ്ങനെയാണ് ഇന്ത്യയ്ക്കകത്തേക്ക് കയറ്റിയതെന്നത് സംശയമുളവാക്കുന്ന കാര്യമാണ്. നുഴഞ്ഞു ആക്രമണത്തിന്റെ പ്രധാന കണ്ണിയായ തോക്കറിന്റെയും, മറ്റൊരു ഇന്ത്യന്‍ പൗരനായ ആസിഫ് ഷെയ്ഖിന്റെയും വീടുകള്‍ സൈനികര്‍ സ്‌ഫോടനത്തില്‍ തകര്‍ത്തിരുന്നു. ബന്ധുക്കളില്‍ ചിലരെ കസ്റ്റഡിയിലെടുക്കുകയും മറ്റുള്ളവരെ വീട്ടില്‍ നിന്ന് മാറ്റിയ ശേഷവുമാണ് സ്‌ഫോടം നടത്തിയത്.
https://www.facebook.com/Malayalivartha