തമിഴ്‌നാട് സ്റ്റാലിന്‍ മന്ത്രിസഭയില്‍ അഴിച്ചുപണി

തമിഴ്‌നാട് മന്ത്രിസഭയുടെ നെടുംതൂണുകളായ സെന്തില്‍ ബാലാജിയുടെയും കെ.പൊന്മുടിയുടെയും രാജി. മന്ത്രിസ്ഥാനം രാജിവച്ചില്ലെങ്കില്‍ കള്ളപ്പണക്കേസിലെ ജാമ്യം റദ്ദാക്കുമെന്ന് സുപ്രീം കോടതി അന്ത്യശാസനം നല്‍കിയതോടെയാണ് ബാലാജിയെ കൈവിടാന്‍ സ്റ്റാലിന്‍ നിര്‍ബന്ധിതന്‍ ആയത്. ബാലാജിയുടെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി നാളെ സുപ്രീം കോടതി പരിഗണിക്കാനിരിക്കെയാണ് നടപടി. കോയമ്പത്തൂരില്‍ ഉദയനിധി സ്റ്റാലിന്‍ മുഖ്യാതിഥിയും സെന്തില്‍ ബാലാജി അധ്യക്ഷനുമായ സര്‍ക്കാര്‍ പരിപാടി പൂര്‍ത്തിയായതിന് പിന്നാലെ ആണ് പ്രഖ്യാപനം.
സ്ത്രീകളെയും ഹൈന്ദവവിശ്വാസികളെയും ക്കുറിച്ചുള്ള അശ്ലീലപരാമര്‍ശങ്ങളില്‍ പൊന്മുടിക്കെതിരെ കഴിഞ്ഞയാഴ്ച ഹൈക്കോടതി സ്വമേധയാ കേസെടുത്തിരുന്നു. ബാലാജിയുടെ വൈദ്യുതി -എക്‌സൈസ് വകുപ്പുകളും പൊന്മുടിയുടെ വനം വകുപ്പും മൂന്ന് മന്ത്രിമാര്‍ക്കായി വീതം വച്ചുനല്‍കി. കന്യാകുമാരിയിലെ പദ്മനാഭപുരത്തുനിന്നുള്ള എംഎല്‍എ മനോ തങ്കരാജിനെ 7 മാസത്തെ ഇടവേളയ്ക്ക് ശേഷം മന്ത്രിസഭയിലേക്ക് തിരിച്ചുവിളിച്ചു. നാളെ വൈകിട്ട് തങ്കരാജിന്റെ സത്യപ്രതിജ്ഞ നടക്കും.
മന്ത്രിസ്ഥാനം രാജിവച്ചില്ലെങ്കില്‍ കള്ളപ്പണക്കേസിലെ ജാമ്യം റദ്ദാക്കുമെന്ന് സുപ്രീം കോടതി മുന്നറിയിപ്പ് നല്‍കിയതോടെയാണ് തമിഴ്‌നാട് രാഷ്ട്രീയത്തിലെ കരുത്തനായ സെന്തില്‍ ബാലാജിയുടെ മന്ത്രിപദവി തുലാസിലായത്. മന്ത്രി സ്ഥാനം വേണോ സ്വാതന്ത്ര്യം വേണോ എന്ന് തിങ്കളാഴ്ച അറിയിക്കണമെന്നായിരുന്നു കോടതിയുടെ പരാമര്‍ശം. മന്ത്രി അല്ലെന്നും സാക്ഷികളെ സ്വാധീനിക്കില്ലെന്നും കോടതിയില്‍ അറിയിച്ച് ജാമ്യം നേടിയതിനു പിന്നാലെ മന്ത്രിയായി സത്യപ്രതിജ്ഞ ചെയുന്നത് ആശങ്കപ്പെടുത്തുന്നതാണെന്നാണ് കോടതി നിരീക്ഷണം. കേസ് തമിഴ്‌നാടിന് പുറത്തേക്ക് മാറ്റാമെന്ന് ബാലാജിയുടെ അഭിഭാഷകന്‍ ആയ കപില്‍ സിബല്‍ നിര്‍ദേശിച്ചെങ്കിലും കോടതി വഴങ്ങിയിരുന്നില്ല.
https://www.facebook.com/Malayalivartha