കശ്മീരില്‍ തന്ത്രപ്രധാന കേന്ദ്രങ്ങള്‍ക്ക് സുരക്ഷ വര്‍ദ്ധിപ്പിച്ചു... പ്രധാനപ്പെട്ട റെയില്‍വേ ലൈനുകള്‍ക്കും അത് കടന്നുപോകുന്ന ടണലുകള്‍ക്കുമാണ് സിആര്‍പിഎഫ് സുരക്ഷ കൂട്ടിയത്

കശ്മീരില്‍ തന്ത്രപ്രധാന കേന്ദ്രങ്ങള്‍ക്ക് സുരക്ഷ വര്‍ദ്ധിപ്പിച്ചു. പ്രധാനപ്പെട്ട റെയില്‍വേ ലൈനുകള്‍ക്കും അത് കടന്നുപോകുന്ന ടണലുകള്‍ക്കുമാണ് സിആര്‍പിഎഫ് സുരക്ഷ കൂട്ടിയത്. ഇതിനിടെ ജമ്മു കാശ്മീര്‍ നിയമസഭയുടെ പ്രത്യേകം സമ്മേളനവും ഇന്ന് ചേരും.
അതേസമയം, ഇന്നലെ രാത്രിയും ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ പാകിസ്ഥാന്‍ വെടിവച്ചു. കുപ്വാര, പൂഞ്ച് മേഖലയിലായിരുന്നു പ്രകോപനമുണ്ടായത്. ഇതിനെതിരെ തിരിച്ചടിച്ചെന്ന് വ്യക്തമാക്കി സൈന്യം.
പഹല്‍ഗാം ആക്രമണത്തിനു ശേഷം രാജ്യം ഒറ്റക്കെട്ടായി നിന്നെന്ന് രാജ്‌നാഥ് സിംഗ് പ്രതികരിച്ചു. മതവ്യത്യാസങ്ങളില്ലാതെ എല്ലാവരും ഒറ്റക്കെട്ടായി നിന്നു. സര്‍വ്വകക്ഷി യോഗത്തിലുയര്‍ന്ന നിലപാടുകള്‍ സ്വാഗതാര്‍ഹമെന്നും വ്യക്തമാക്കി സര്‍ക്കാര്‍. ചൈനയുടെ പ്രസ്താവന പരിശോധിക്കുകയാണെന്ന് ഉന്നതവൃത്തങ്ങള്‍ . നിലവില്‍ അതിര്‍ത്തി വഴി 627 പാകിസ്ഥാനികള്‍ മടങ്ങിയെന്നാണ് റിപ്പോര്‍ട്ടുകളുള്ളത്.
അതേസമയം, പഹല്‍ഗാം ആക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച പാകിസ്ഥാന് ചൈന പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചതില്‍ ഇന്ത്യക്ക് കടുത്ത അതൃപ്തിയാണുള്ളത്. ഭീകരവാദത്തിനു പിന്തുണ നല്‍കുന്ന നിലപാടാണിതെന്ന വികാരമാണ് വിദേശകാര്യ വൃത്തങ്ങള്‍ക്കുള്ളത്.
"
https://www.facebook.com/Malayalivartha