ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞടുപ്പില്‍ ആധിപത്യം നിലനിര്‍ത്തി ഐസ

ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞടുപ്പില്‍ ആധിപത്യം നിലനിര്‍ത്തി ഐസ.
(ഐസ - ഡിഎസ്എഫ് ) ഉള്‍പ്പെട്ട സഖ്യത്തിന്റെ മുന്നേറ്റമുണ്ടായത്.
നാല് കേന്ദ്ര പാനല്‍ സ്ഥാനങ്ങളില്‍ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി സീറ്റുകളില്‍ ഇടത് സഖ്യം സ്വന്തമാക്കിയപ്പോള്‍ ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് എബിവിപി പ്രതിനിധി വിജയിക്കുകയും ചെയ്തു.
സ്ഥിരമായി ഇടതുപക്ഷ യൂണിയന്‍ വിജയിച്ചു കൊണ്ടിരുന്ന ജെഎന്‍യു യൂണിയന്റെ കേന്ദ്ര പാനലിലേക്ക് 2016 നു ശേഷം ആദ്യമായാണ് എബിവിപി പ്രതിനിധി എത്തുന്നത്. നിതീഷ് കുമാര്‍ ആണ് പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. മനീഷ (വൈസ് പ്രസിഡന്റ്), മുന്‍തേഹ ഫാത്തിമ (ജനറല്‍ സെക്രട്ടറി), വൈഭവ് മീണ (ജോയിന്‍ സെക്രട്ടറി ) എന്നിവരാണ് വിജയിച്ചത്. 42 കൗണ്‍സിലര്‍ പോസ്റ്റുകളില്‍ 23 എണ്ണം എബിവിപി പിടിച്ചു. ഇടതുപക്ഷത്തിന്റെ ശക്തികേന്ദ്രമായ സ്‌കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സിലും സ്‌കൂള്‍ ഓഫ് ഇന്റര്‍നാഷണല്‍ സ്റ്റഡീസിലും എബിവിപി രണ്ട് സീറ്റുകള്‍ നേടി. എന്‍എസ്യുഐ ഫ്രറ്റേണിറ്റി സഖ്യം രണ്ട് സീറ്റ് നേടി.ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ കാലങ്ങളായി കൈവശം വയ്ക്കുന്ന ഇടത് സഖ്യം ഇത്തവണ രണ്ട് സഖ്യങ്ങളായാണ് മത്സരിച്ചത്.
"
https://www.facebook.com/Malayalivartha