പഹല്‍ഗാമില്‍ ആക്രമണം നടത്തിയ ഭീകരരെ നാല് സ്ഥലത്ത് സുരക്ഷാസേന വളഞ്ഞെന്ന് റിപ്പോര്‍ട്ടുകള്‍...

പഹല്‍ഗാമില്‍ ആക്രമണം നടത്തിയ ഭീകരരെ നാല് സ്ഥലത്ത് സുരക്ഷാസേന വളഞ്ഞെന്ന് റിപ്പോര്‍ട്ട്. ഒരിടത്ത് ഭീകരരും സുരക്ഷാസേനയും തമ്മില്‍ വെടിവയ്പ്പുണ്ടായെന്നും സൂചനയുണ്ട്. ഭീകരര്‍ നിലവില്‍ ത്രാല്‍ കോക്കര്‍നാഗ് മേഖലയിലാണ് ഉള്ളതെന്നാണ് റിപ്പോര്‍ട്ടുകളുള്ളത്.
രാത്രി ഭക്ഷണം തേടി ഭീകരര്‍ വീടുകളിലെത്തിയെന്നാണ് സൂചന. ഭീകരര്‍ക്കായി ത്രാള്‍, അനന്തനാഗ, കൊക്കര്‍ന്നാഗ് ഭാഗങ്ങളിലാണ് തെരച്ചില്‍ നടത്തുന്നത്. കരസേനയുടെ ഹെലികോപ്റ്ററുകളും ഡ്രോണുകളും തെരച്ചിലിനുണ്ട്. അനന്തനാഗ് പൊലീസും കൂടെയുണ്ട്.
അതേസമയം, ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കശ്മീരില്‍ തന്ത്രപ്രധാന കേന്ദ്രങ്ങള്‍ക്ക് സുരക്ഷ വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. പ്രധാനപ്പെട്ട റെയില്‍വേ ലൈനുകള്‍ക്കും അത് കടന്നുപോകുന്ന ടണലുകള്‍ക്കുമാണ് സി ആര്‍ പി എഫ് സുരക്ഷ വര്‍ദ്ധിപ്പിച്ചത്.
https://www.facebook.com/Malayalivartha