നിർണായക വിവരങ്ങൾ..ദേശീയ അന്വേഷണ ഏജന്‍സിയുടെ മുന്നിലെ പ്രധാന സാക്ഷി.. കശ്മീരിലെ പ്രാദേശിക വീഡിയോഗ്രാഫര്‍.. എന്‍ഐഎ ചോദ്യം ചെയ്തിട്ടുണ്ട്..

പഹൽഗാം ഭീകരാക്രമണത്തെക്കുറിച്ചുള്ള NIA അന്വേഷണം ശക്തമായി പുരോഗമിക്കുന്നതിനിടെ നിർണായക വിവരങ്ങൾ പുറത്ത് വന്നിരുന്നു .
എന്തുകൊണ്ട് ഇന്ത്യ ഉടനടി തിരിച്ചടി നൽകുന്നില്ല എന്നുള്ള ചോദ്യം ഉയരുന്നുണ്ട് . അതിനുള്ള ഉത്തരവും ഇന്ത്യ എന്തായാലൂം തിരിച്ചടിക്കും പക്ഷെ അത് സാധ്യമായ തെളിവുകൾ എല്ലാം ശേഖരിച്ചതിന് ശേഷം മാത്രമായിരിക്കും . അതിനുള്ള പണിയിലാണ് നമ്മുടെ അന്വേഷണ ഏജൻസികൾ മുഴുവനും .
അതിനിടയിൽ ചില നിർണായകമായിട്ടുള്ള തെളിവുകളും ഇന്ത്യയ്ക്ക് ലഭിച്ചു കഴിഞ്ഞു. പഹല്‍ഗാം ഭീകരാക്രമണം അന്വേഷിക്കുന്ന ദേശീയ അന്വേഷണ ഏജന്‍സിയുടെ (എന്‍ഐഎ) മുന്നിലെ പ്രധാന സാക്ഷിയായി കശ്മീരിലെ പ്രാദേശിക വീഡിയോഗ്രാഫര്‍. ഭീകരാക്രമണം നടന്ന ഏപ്രില്‍ 22-ന് ഇദ്ദേഹം ബൈസാരണ്‍വാലിയിലുണ്ടായിരുന്നു. പ്രദേശത്തെത്തിയ വിനോദ സഞ്ചാരികള്‍ക്കായി ഇദ്ദേഹം റീലുകള്‍ ചിത്രീകരിച്ചിരുന്നു. ഭീകരാക്രമണ ദൃശ്യങ്ങളും ഇദ്ദേഹം പകര്‍ത്തിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
വെടിവെപ്പ് നടന്നപ്പോള്‍ ഇദ്ദേഹം രക്ഷപ്പെടാനായി ഓടി ഒരു മരത്തില്‍ക്കയറിയൊളിച്ചെന്നാണ് അന്വേഷണോദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്. മരത്തിലിരുന്ന് ഭീകരാക്രമണ ദൃശ്യങ്ങള്‍ ഇദ്ദേഹം മുഴുവനായി പകര്‍ത്തിയിരുന്നു. വീഡിയോഗ്രാഫറെ എന്‍ഐഎ ചോദ്യം ചെയ്തിട്ടുണ്ട്. ഭീകരരെയും അവരെ സഹായിച്ചവരെയും തിരിച്ചറിയുന്നതിനായി എന്‍ഐഎ ഈ ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണ്.മരത്തിന്റെ മുകളിലിരുന്നു കൊണ്ട് ഇയാൾ ക്രൂരത മുഴുവൻ തന്റെ ക്യാമറയിൽ പകർത്തി,
മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.കൂടാതെ ഭീകരവാദികളെയും അവർക്ക് സഹായം നൽകിയവരെയും തിരിച്ചറിയനായി ഇദ്ദേഹം പകർത്തിയ ദൃശ്യങ്ങൾ പരിശോധിച്ച വരികയാണ്.നാല് ഭീകരര്‍ രണ്ടുസംഘങ്ങളായി തിരിഞ്ഞ് പുല്‍മേടിന്റെ രണ്ട് വശങ്ങളില്‍നിന്ന് വെടിയുതിര്‍ത്തെന്നാണ് ദൃക്സാക്ഷികളുടെ മൊഴി.
https://www.facebook.com/Malayalivartha