ഇന്ത്യന്‍ നാവികസേനയ്ക്കു വേണ്ടി 26 റഫാല്‍ പോര്‍വിമാനങ്ങള്‍.. വാങ്ങാനുള്ള കരാറില്‍ ഇന്ത്യയും ഫ്രാന്‍സും ഇന്ന് ഒപ്പിടും..63,000 കോടി രൂപയുടെ കരാർ..

ഇന്ത്യന്‍ നാവികസേനയ്ക്കു വേണ്ടി 26 റഫാല്‍ പോര്‍വിമാനങ്ങള്‍ വാങ്ങാനുള്ള കരാറില്‍ ഇന്ത്യയും ഫ്രാന്‍സും ഇന്ന് ഒപ്പിടും. 63,000 കോടി രൂപയുടെ കരാറിന് കാബിനറ്റ് സമിതി ഈ മാസമാദ്യം അംഗീകാരം നല്‍കിയിരുന്നു. 26 റഫാല്‍ മറീന്‍ ജെറ്റുകള്‍, ആയുധങ്ങള്‍, പരിശീലന സിമുലേറ്ററുകള്‍,സ്‌പെയര്‍ പാര്‍ട്‌സുകള്‍, ലോജിസ്റ്റിക്കല്‍ പിന്തുണ എന്നിവയെല്ലാം ഉള്‍പ്പെടുന്നതാണു കരാര്‍.
ഫ്രാന്‍സുമായുള്ള ഇന്ത്യയുടെ ഏറ്റവും വലിയ പ്രതിരോധ കരാറാണിത്. 37 മാസത്തിനുള്ളില്‍ ആദ്യ റഫാല്‍ കൈമാറും.6 വര്‍ഷത്തിനുള്ളില്‍ മുഴുവന്‍ വിമാനങ്ങളും ലഭ്യമാക്കും.ഏപ്രില്‍ ഒമ്പതിന് വിമാന ഇടപാടിന് സുരക്ഷാ കാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാ സമിതി അംഗീകാരം നല്‍കിയിരുന്നു. കരാര്‍ പ്രകാരം 22 സിംഗിള്‍ സീറ്റ് വിമാനങ്ങളും നാല് ഇരട്ട സീറ്റ് വിമാനങ്ങളുമാണ് ഇന്ത്യയ്ക്ക് നല്‍കുക. അറ്റകുറ്റപ്പണി, ലോജിസ്റ്റിക് സപ്പോര്‍ട്ട്, പരിശീലനം, തദ്ദേശീയമായി ഉപകരണങ്ങള്‍ നിര്‍മിക്കാനുള്ള സാങ്കേതികവിദ്യ എന്നിവയടക്കമുള്ള പാക്കേജാണ് കരാറിലുള്ളത്.
നാവികസേനയുടെ പ്രതിരോധ, ആക്രമണ ശേഷി വര്‍ധിപ്പിക്കുന്ന ഇടപാടായാണ് ഇതിനെ വിലയിരുത്തുന്നത്.നിലവിലുള്ള മിഗ്-29കെ യുദ്ധവിമാനങ്ങള്‍ കാലപ്പഴക്കം മൂലം ഒഴിവാക്കേണ്ടി വരുന്ന സാഹചര്യത്തിലാണ് റഫാല്‍ വിമാനങ്ങള്‍ വാങ്ങാനൊരുങ്ങുന്നത്. കരാര്‍ ഒപ്പിട്ട് നാലുവര്‍ഷത്തിനുള്ളില്‍ 26 വിമാനങ്ങളും ഇന്ത്യയ്ക്ക് നിര്‍മിച്ച് കൈമാറും. മുഴുവന്‍ വിമാനങ്ങളും 2031-നകം ഇന്ത്യയ്ക്ക് കൈമാറുമെന്നാണ് ഉറപ്പ് നല്‍കിയിരിക്കുന്നത്.
ഫ്രഞ്ച് കമ്പനിയായ ദാസോ ഏവിയേഷനാണ് റഫാൽ വിമാനങ്ങൾ നിർമിക്കുന്നത്. 2016 ൽ 59,000 കോടി രൂപയ്ക്ക് വ്യോമസേനയ്ക്കായി 36 റഫാൽ യുദ്ധവിമാനങ്ങൾ ഇന്ത്യ വാങ്ങിയിരുന്നു. ഇതിനുള്ള സാങ്കേതിക സഹായവും പുതിയ കരാറിൽ ഉൾപ്പെടുന്നുണ്ട്.
https://www.facebook.com/Malayalivartha