പഹല്‍ഗാമില്‍ കൂട്ടക്കൊല നടത്തിയ ഭീകരരുടെ ഒളിയിടത്തിലേക്ക് സുരക്ഷാ സേന അടുത്തതായി റിപ്പോര്‍ട്ടുകള്‍...

പഹല്‍ഗാമില്‍ കൂട്ടക്കൊല നടത്തിയ ഭീകരരുടെ ഒളിയിടത്തിലേക്ക് സുരക്ഷാ സേന അടുത്തതായി റിപ്പോര്‍ട്ട്. അനന്ത്നാഗിന്റെ മുകള്‍ ഭാഗത്ത് സൈന്യം, രാഷ്ട്രീയ റൈഫിള്‍സ്, അര്‍ദ്ധസൈനിക വിഭാഗങ്ങള്‍ എന്നിവര്‍ സംയുക്തമായി നടത്തുന്ന തിരച്ചില്‍ തുടരുന്നു.
പ്രാദേശിക ഗോത്ര സമൂഹങ്ങളില്‍ നിന്നുള്ള വിവരങ്ങളെയും സാങ്കേതിക തെളിവുകളെയും ആശ്രയിച്ചാണ് ഭീകരരെ തിരയുന്നതെന്ന് ജമ്മു കശ്മീര്‍ പൊലീസിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു. അതേസമയം, നിയന്ത്രണ രേഖയില്‍ പാക് സൈന്യം തുടര്‍ച്ചയായ അഞ്ചാം ദിവസവും വെടിനിര്‍ത്തല്‍ ലംഘിച്ചു.
വെടിവെപ്പുണ്ടായതോടെ സുരക്ഷാ സേന തിരിച്ചടി നല്‍കുകയും ചെയ്തു. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.കുപ്വാര, ബാരാമുല്ല ജില്ലകള്‍ക്ക് എതിര്‍വശത്തെ പ്രദേശങ്ങളിലും അഖ്‌നൂര്‍ സെക്ടറിലുമാണ് വെടിവെപ്പ് നടന്നതെന്ന് സൈനിക വക്താവ് .
https://www.facebook.com/Malayalivartha