സാമുദായിക ഐക്യം തകര്‍ക്കാനും പുരോഗതി തടയാനുമുള്ള ദുഷ്ട പദ്ധതികളെ പരാജയപ്പെടുത്താന്‍ ദൃഢനിശ്ചയത്തോടെ പോരാടും.... പഹല്‍ഗാം ഭീകരാക്രമണത്തെ അപലപിച്ച് ജമ്മു കശ്മീര്‍ നിയമസഭ...

പഹല്‍ഗാം ഭീകരാക്രമണത്തെ അപലപിച്ച് ജമ്മു കശ്മീര്‍ നിയമസഭ ഏകകണ്ഠമായി പ്രമേയം പാസാക്കി. സാമുദായിക ഐക്യം തകര്‍ക്കാനും പുരോഗതി തടയാനുമുള്ള ദുഷ്ട പദ്ധതികളെ പരാജയപ്പെടുത്താനായി ദൃഢനിശ്ചയത്തോടെ പോരാടും. പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ ഉപമുഖ്യമന്ത്രി സുരീന്ദര്‍ ചൗധരി് പ്രമേയം അവതരിപ്പിച്ചു.
ജമ്മു കശ്മീരിലെ ക്രമസമാധാനം തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന്റെ പരിധിയിലല്ലെങ്കിലും വിനോദ സഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കാനാകാത്തതിന്റെ ഉത്തരവാദിത്വമേറ്റെടുക്കുന്നുവെന്ന് മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള . 'പഹല്‍ഗാം ആക്രമണം സംസ്ഥാനപദവി ആവശ്യപ്പെടാനുള്ള അവസരമായി ഉപയോഗിക്കില്ല. രാജ്യമാകെ ഈ ആക്രമണം ബാധിച്ചു. ഉറ്റവരെ നഷ്ടമായവരോട് മാപ്പുചോദിക്കാനായി വാക്കുകളില്ല. എന്നാല്‍ നിരവധി വര്‍ഷത്തിനുശേഷം എല്ലാവരും ഒറ്റക്കെട്ടായുള്ള പ്രതിഷേധത്തിന് സാക്ഷ്യംവഹിച്ചു. അത് ഒരു രാഷ്ട്രീയപാര്‍ട്ടിയോ സംഘടനയോ സംഘടിപ്പിച്ചതല്ല. അത് ജനങ്ങളുടെ ഹൃദയങ്ങളില്‍ നിന്ന് നേരിട്ടുവന്നതാണ്.' അദ്ദേഹം പറഞ്ഞു.ഭീകരാക്രമണത്തെ അപലപിക്കുന്നതായും ഭീകരവാദത്തെ കൂട്ടായി ചെറുത്തുതോല്‍പ്പിക്കണമെന്നും സിപിഐ എം എംഎല്‍എ മുഹമദ് യൂസഫ് തരിഗാമി പറയുകയുണ്ടായി.
"
https://www.facebook.com/Malayalivartha