ക്ഷേത്രത്തിലെ ഭണ്ഡാരപ്പെട്ടിയില്‍ നിന്ന് പണം കവരാന്‍ കൈയിട്ട കള്ളന്റെ കൈ ഉള്ളില്‍ കുടുങ്ങി... ഒടുവില്‍ സംഭവിച്ചത്

രക്ഷകരയായത് ഫയര്‍ഫോഴ്‌സ്.... കൈയിട്ട കള്ളന്റെ കൈ ഉള്ളില്‍ കുടുങ്ങിപ്പോയി. എത്ര ശ്രമിച്ചിട്ടും കൈ തിരികെ എടുക്കാനായി കഴിയാത്തതോടെ നേരം പുലരാന്‍ കാക്കുകയും പിന്നീട് ഫയര്‍ഫോഴ്‌സെത്തി രക്ഷിക്കുകയുമായിരുന്നു.
സേഷ്യപെട്ടി ഗ്രാമത്തിലെ പെരിയാണ്ടിയച്ചി അമ്മന്‍ കോവിലില്‍ രാത്രിയാണ് സംഭവം. നല്ലമ്പള്ളി സ്വദേശി തങ്കരാജ് ആണ് ഭണ്ഡാരപ്പെട്ടിയില്‍ കൈയിട്ട് കുടുങ്ങിയത്.
ഭണ്ഡാരപ്പെട്ടി തകര്‍ത്ത് പണമെടുത്ത് മുങ്ങാനായിരുന്നു പദ്ധതി. എ്ന്നാല്‍ ഇരുമ്പ് കൊണ്ടുള്ള ഭണ്ഡാരപ്പെട്ടി തകര്‍ക്കാനാകാതെ വന്നതോടെ ദ്വാരത്തിലൂടെ കൈ അകത്തേക്ക് ഇട്ടു. ഒന്നും കിട്ടാത്തതിനെതുടര്‍ന്ന് കൈ തിരികെ എടുക്കാന്‍ നോക്കിയപ്പോഴാണ് സാധിക്കുന്നില്ലെന്ന് മനസ്സിലായത്.ഇതോടെ മറ്റുമാര്‍ഗങ്ങളില്ലാതെ രാവിലെ വരെ അവിടെ തന്നെ നിന്നു.
സംഭവം രാവിലെ നാട്ടുകാര്‍ കണ്ടതോടെ ചോദ്യം ചെയ്യലായി. ഫയര്‍ഫോഴ്‌സിനെ വിളിച്ച് കൈ എടുക്കാന്‍ സഹായിക്കണമെന്നായിരുന്നു തങ്കരാജിന്റെ അപേക്ഷ. ഒടുവില്‍ നാട്ടുകാര്‍ ഫയര്‍ഫോഴ്‌സിനെ വിളിക്കുകയും അവര്‍ സ്ഥലത്തെത്തി കൈ പുറത്തെടുക്കുകയും ചെയ്തു. തുടര്‍ന്ന് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. 500 രൂപ മാത്രമായിരുന്നു ഭണ്ഡാരപ്പെട്ടിയില്‍ ആകെയുണ്ടായിരുന്നത്.
"
https://www.facebook.com/Malayalivartha