മണ്ടത്തരം മാത്രം വിളമ്പുന്ന പാകിസ്ഥാൻ ..ഇന്ത്യയുമായുള്ള സംഘര്‍ഷം തുടങ്ങിയ സാഹചര്യത്തില്‍ പണ്ടേ തളര്‍ന്നിരിക്കുന്ന പാക്കിസ്ഥാന്റെ സമ്പദ്വ്യവസ്ഥയ്ക്ക് വീണ്ടും തിരിച്ചടി കിട്ടി... വീണ്ടും പണി ഇരന്നു വാങ്ങും ...പാകിസ്താന്റെ ഇതുവരെയുള്ള ചരിത്രം അതാണ്

1947-ലെ വിഭജനത്തിനുശേഷം ഇന്ത്യയും പാക്കിസ്ഥാനും നിരവധി യുദ്ധങ്ങളിലും, സംഘർഷങ്ങളിലും അകപ്പെട്ടിട്ടുണ്ട്. നടന്ന യുദ്ധങ്ങളിലൊക്കെ തന്നെ കേന്ദ്ര ബിന്ദു ആയത് ജമ്മു കശ്മീരാണ്. ജമ്മു കശ്മീർ നാട്ടുരാജ്യത്തെ ഇന്ത്യയോട് കൂട്ടിച്ചേർക്കുന്നതിനെച്ചൊല്ലി തന്നെയാണ് ആദ്യ യുദ്ധവും നടന്നത്.
1947 ന് മുമ്പ് ജമ്മു കശ്മീർ എന്നത് ഒരു നാട്ടുരാജ്യമായിരുന്നു. കശ്മീരിന്റെ ഭരണാധികാരിയായിരുന്ന മഹാരാജ ഹരി സിംഗ് ഇന്ത്യയുമായോ പാക്കിസ്ഥാനുമായോ ലയിക്കാൻ അന്ന് ആഗ്രഹിച്ചില്ല, മറിച്ച് തന്റെ സംസ്ഥാനത്തിന് ഒരു സ്വതന്ത്ര പദവി വേണമെന്നാണ് അദ്ദേഹം ആഗ്രഹിച്ചത്. തങ്ങളെ പാക്കിസ്ഥാനികളോ ഇന്ത്യക്കാരോ ആയിട്ടല്ല, മറിച്ച് കശ്മീരികളായി കണ്ടാൽ മതിയെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. ഈ വികാരം കശ്മീരികളുടെ ഇടയിലും പ്രചാരത്തിലുണ്ടായിരുന്നു.
അങ്ങനെയിരിക്കെ, കശ്മീർ പിടിച്ചെടുക്കാൻ 1947 ഒക്ടോബറിൽ, പാക്കിസ്ഥാൻ ഗോത്ര നുഴഞ്ഞുകയറ്റക്കാരെ അങ്ങോട്ട് അയച്ചു. ജമ്മു കശ്മീരിൽ പൊട്ടിപ്പുറപ്പെട്ട പ്രതിസന്ധി കാരണം, മഹാരാജ ഹരി സിംഗ് പ്രതിസന്ധിയിലായി. സംസ്ഥാനത്തെ സംഭവവികാസങ്ങൾ ഇന്ത്യൻ സർക്കാർ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടായിരുന്നു.
1947 ഒക്ടോബർ 24 ന് രാത്രി 11:00 മണിയോടെ മഹാരാജ ഹരി സിംഗ് ഇന്ത്യൻ സർക്കാരിന് അടിയന്തര അഭ്യർത്ഥന നൽകി, ആക്രമണകാരികളിൽ നിന്ന് കശ്മീരിനെ സംരക്ഷിക്കാൻ അദ്ദേഹം ഇന്ത്യൻ സൈന്യത്തെ അയയ്ക്കാൻ ഇന്ത്യൻ ഗവൺമെന്റിനോട് ആവശ്യപ്പെട്ടു. കാബിനറ്റ് പ്രതിരോധ സമിതി നിരവധി റൗണ്ട് ചർച്ചകൾക്ക് ശേഷം, ഇന്ത്യയിൽ കശ്മീർ ഔപചാരികമായി ചേർന്നതിനുശേഷം മാത്രമേ ഇന്ത്യൻ സൈന്യത്തെ കശ്മീരിലേക്ക് അയയ്ക്കൂ എന്ന തീരുമാനം ഇന്ത്യ എടുക്കുകയായിരുന്നു.
അതേ തുടർന്ന്, 1947 ഒക്ടോബർ 25 ന് ഇന്ത്യാ ഗവൺമെന്റിന്റെ സെക്രട്ടറിയായിരുന്ന വി പി മേനോൻ ജമ്മുവിലേക്ക് പോകുന്നു, മഹാരാജ ഹരി സിംഗ് ഒപ്പിട്ട ഇൻസ്ട്രുമെന്റ് ഓഫ് അക്സഷനുമായാണ് മേനോൻ തിരിച്ചെത്തുന്നത്.
ഒടുവിൽ,1947 ഒക്ടോബർ 26 ന് വൈകുന്നേരം ഇന്ത്യൻ ഗവർണർ ജനറൽ ഈ നിയമപരമായ രേഖ അംഗീകരിച്ചതോടെ, ജമ്മു കശ്മീർ എന്ന സംസ്ഥാനം നിയമപരമായും, ധാർമ്മികമായും, ഭരണഘടനാപരമായും ഇന്ത്യൻ ആധിപത്യത്തിന്റെ അവിഭാജ്യ ഘടകമായിമാറി. ജമ്മു കശ്മീർ സംസ്ഥാനം ഇന്ത്യയോട് ചേർന്നുകഴിഞ്ഞാൽ, സ്വാഭാവികമായും, പാക്കിസ്ഥാൻ ഈ തീരുമാനം അംഗീകരിക്കുകയും അവരുടെ അധിനിവേശ സേനയെ ആക്രമണത്തിൽ നിന്ന് തടയുകയും ചെയ്യണമായിരുന്നു. പക്ഷെ, അതിന് വിപരീതമായി, പാക്കിസ്ഥാൻ അധിനിവേശക്കാർക്ക് സാധ്യമായ എല്ലാ സഹായവും നൽകുന്നത് തുടരുകയാണ് ഉണ്ടായത്.
ഇന്ത്യയുടെ താൽപര്യങ്ങൾക്ക് നേർ വിപരീതമായി പ്രവർത്തിക്കുന്ന പാക്കിസ്ഥാന്റെ, സ്ഥാപകനും ആദ്യത്തെ ഗവർണർ ജനറലുമായ മുഹമ്മദ് അലി ജിന്നയാണ് സംഘർഷങ്ങൾക്ക് തുടക്കമിട്ടത് . ദക്ഷിണേഷ്യയിലെ മുസ്ലീങ്ങളുടെ അവകാശങ്ങൾക്കും പാക്കിസ്ഥാനും വേണ്ടി വാദിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചരൊളാണ് മുഹമ്മദ് അലി ജിന്ന. രാജ്യത്തിന്റെ സുരക്ഷയ്ക്കും പ്രത്യേക മുസ്ലീം മാതൃരാജ്യം എന്ന ദർശനം പൂർത്തീകരിക്കുന്നതിനും കശ്മീർ പാക്കിസ്ഥാനിലേക്ക് ചേർക്കുന്നത് നിർണായകമാണെന്നായിരുന്നു ജിന്നയുടെ വാദം. കാശ്മീരിന്റെ നിയന്ത്രണം പിടിച്ചെടുക്കാൻ ഗോത്ര സായുധ സംഘങ്ങളെയും പാക്കിസ്ഥാൻ സൈനിക സേനയെയും അണിനിരത്തുകയായിരുന്നു അദ്ദേഹം.
അന്ന് തുടങ്ങിയ സംഘർഷം എത്തി നിൽക്കുന്നത് 2025 ഏപ്രിൽ 22 ന് പഹൽഗാമിലുണ്ടായ ഭീകരവാദം വരെയാണ്. അതിനിടയിലുണ്ടായ 1989 ലെ സംഘർഷവും, 2016 സെപ്റ്റംബറിലെ ആക്രമണവും, 2019 ലെ പുൽവാമ ആക്രമണവും എല്ലാം സംഘർഷത്തിന്റെ വ്യാപ്ത് കൂട്ടുകയാണുണ്ടായത്. പക്ഷെ സംഘർഷം വർധിക്കുന്നതിന് അനുസരിച്ച് മറുപക്ഷമായ പാക്കിസ്ഥാൻ ക്ഷയിച്ചുകൊണ്ടിരിക്കുകയാണ്.
ഇന്ത്യയുമായുള്ള സംഘര്‍ഷം തുടങ്ങുന്ന സാഹചര്യത്തില്‍ തന്നെ, തളര്‍ന്നിരിക്കുന്ന പാക്കിസ്ഥാന്റെ സമ്പദ്വ്യവസ്ഥയ്ക്ക് വീണ്ടും തിരിച്ചടി കിട്ടിയിരിക്കുകയാണ്.
അട്ടാരിയിലെ അതിര്‍ത്തി അടച്ചതൊക്കെ സാമ്പത്തികമായി പാക്കിസ്ഥാന് കിട്ടിയ വലിയ അടിയായിരുന്നു. സാമ്പത്തിക അടിത്തറ ഇല്ലാതാകുന്ന സാഹചര്യത്തില്‍ ഇതിനുമപ്പുറം ഇന്ത്യയുമായി സാമ്പത്തികമായി പിടിച്ചു നില്‍ക്കാന്‍ പാക്കിസ്ഥാന് സാധിക്കുമോ എന്നത് സംശയം തന്നെയാണ്.
പാക്കിസ്ഥാന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ഇടിഞ്ഞു, കാര്‍ഷിക സ്ഥിരതയ്ക്ക് ഭീഷണിയായി, അന്താരാഷ്ട്ര സാമ്പത്തിക സഹായം അനിശ്ചിതത്വത്തിലേക്ക് എത്തി, ഇതൊക്കെ ഇന്ത്യയോട് മല്ലിടാനിറങ്ങിയാല്‍ ഇനിയും വെള്ളത്തിലാക്കുമെന്ന കാര്യവും ഉറപ്പാണ്. ദാരിദ്രം കാലെടുത്ത് കുത്തിയ പാക്കിസ്ഥാനില്‍ സര്‍ക്കാരിനെതിരെ ഒരു വശത്ത് ജനങ്ങള്‍ തന്നെ തിരിയുകയും, മറു വശത്ത് ബലൂചിസ്ഥാനായുള്ള പ്രക്ഷോഭങ്ങള്‍ നടക്കുകയുമാണ്. ഇതിനിടയിലാണ് ശക്തരായ ഇന്ത്യയുമായുള്ള പോര്‍വിളി പാക്കിസ്ഥാന്‍ മുഴക്കിയിരിക്കുന്നത്. എപ്പോള്‍ വേണമെങ്കിലും പൊട്ടാവുന്ന ഒരു ബലൂണായിരിക്കുന്ന പാക്കിസ്ഥാന്റെ പ്രതാപം തന്നെ മങ്ങിയിരിക്കുന്ന സമയത്താണ് ഇന്ത്യയുമായുള്ള പിരിമുറുക്കങ്ങള്‍ തുടങ്ങുന്നത്.
ലോകരാഷ്ട്രങ്ങള്‍ക്ക് മുന്നില്‍ ഞങ്ങള്‍ ഇവിടെയൊക്കെ തന്നെ ഉണ്ട് എന്ന് അറിയിക്കാനുള്ള ഒരു അവസരമായാണ് പാക്കിസ്ഥാന്‍ ഇതിനെ കാണുന്നത്. അതേസമയം, സാമ്പത്തിക ഭദ്രത അശേഷം ഇല്ലാത്ത പാക്കിസ്ഥാന്റെ കടവും കുമിഞ്ഞ് കൂടുകയാണ്. വിദേശനാണ്യ ശേഖരം ഏറ്റവും താഴ്ന്ന നിലയിലാണ്.
ഇന്ത്യയ്ക്ക് പിന്തുണയുമായി റഷ്യ, അമേരിക്ക തുടങ്ങിയ വമ്പന്‍ ശക്തികള്‍ രംഗത്തെത്തിയപ്പോള്‍ പക്ഷെ, പാക്കിസ്ഥാന്‍ സഹായ ഹസ്തവുമായി എത്താന്‍ നിലവിലാണെങ്കില്‍ ചൈന മാത്രമെ ഒള്ളുതാനും. അടുത്ത കാലം വരെ സഹായിച്ച സൗദി അറേബ്യ പോലും ഇപ്പോള്‍ കാര്യമായി പാക്കിസ്ഥാനെ തിരിഞ്ഞ് നോക്കുന്നില്ല. നേരത്തെ ജോ ബൈഡനായിരുന്നപ്പോള്‍ പാക്കിസ്ഥാനോട് അമേരിക്ക ഒരു സഹതാപമൊക്കെ കാണിച്ചിരുന്നെങ്കിലും ട്രംപ് വന്നപ്പോള്‍ അതും പോയി. പണ്ടേ ട്രംപിന് പാക്കിസ്ഥാനോട് വല്യ താല്‍പര്യമൊന്നുമില്ല.
50 വര്‍ഷം മുന്‍പ് ദക്ഷിണേഷ്യയിലെ തന്നെ ഏറ്റവും സമ്പന്നമായ രാജ്യമായിരുന്നു പാക്കിസ്ഥാന്‍. മോശം ഭരണം, സൈനിക സ്വേച്ഛാധിപത്യം, ഭീകരതയ്ക്ക് നല്‍കുന്ന അമിതമായ പ്രോത്സാഹനം എന്നിവയാണ് പാക്കിസ്ഥാനെ ദാരിദ്യത്തിലേക്കും നാശത്തിലേക്കും തള്ളിയിട്ടത്.
കോവിഡിന് ശേഷമുള്ള വര്‍ഷങ്ങളില്‍ പാക്കിസ്ഥാന്റെ സമ്പദ്വ്യവസ്ഥ തകര്‍ന്നടിഞ്ഞിരുന്നു. മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ ജയിലിലടച്ചതും ബലൂചിസ്ഥാനിലെ കലാപവും, രാഷ്ട്രീയ അസ്ഥിരതയും പാക്കിസ്ഥാന് മേല്‍ വീണ ഇടിത്തീകളായിരുന്നു. 350 ബില്യണ്‍ ഡോളറിന്റെ പാക്കിസ്ഥാന്‍ സമ്പദ്‌വ്യവസ്ഥ 2023 കാലത്ത് നേരിട്ടിരുന്നത് കനത്ത തിരിച്ചടികളായിരുന്നു. 2023 മേയില്‍ 38.50 ശതമാനമാണ് പാക്കിസ്ഥാനില്‍ പണപ്പെരുപ്പം ഉയര്‍ന്നത്. വിദേശനാണ്യ ശേഖരം നന്നെ കുറഞ്ഞു. പലിശ നിരക്ക് 22 ശതമാനത്തിലേക്ക് കുതിച്ചു. 3.7 ബില്യണ്‍ ഡോളറിന്റെ കരുതല്‍ ശേഖരം മാത്രമേ അക്കാലത്ത് പാക്കിസ്ഥാന്റെ പക്കലുണ്ടായിരുന്നുള്ളൂ.
അയല്‍ക്കാരെ ഒക്കെ നന്നായി വെറുപ്പിച്ചകൊണ്ടായിരുന്നു പാക്കിസ്ഥാന്റെ പോക്ക് ഇന്ത്യ മാത്രമല്ല, ഇക്കൂട്ടത്തില്‍, ഇറാനും അഫ്ഗാനിസ്ഥാനും ഉണ്ടായിരുന്നു. ഇവരെ പ്രകോപിപ്പിച്ചാല്‍ അതിന്റെ ഇരട്ടി ശക്തിയില്‍ തന്നെ തിരിച്ചടികള്‍ പാക്കിസ്ഥാന് എപ്പോഴും കിട്ടാറുണ്ട്. അയല്‍ക്കാരില്‍ ചൈനയായി മാത്രമെ പാക്കിസ്ഥാന് നല്ല ബന്ധമൊള്ളു. രാജ്യത്തിന്റെ പ്രധാന സ്ഥലങ്ങളെല്ലാം ചൈനയുടെ കീഴിലാണെന്ന് തന്നെ വേണമെങ്കല്‍ പറയാം. തീവ്രവാദത്തിന് ധനസഹായം നല്‍കുന്നതിനാല്‍ അഞ്ച് വര്‍ഷത്തോളം ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സിന്റെ ഗ്രേ ലിസ്റ്റിലും പാക്കിസ്ഥാന്‍ നിലയുറപ്പിച്ചിട്ടുണ്ട്.
ഇത് എവിടെ നിന്നും കടംകിട്ടാത്ത അവസ്ഥിയിലേക്ക് പാക്കിസ്ഥാനെ കൊണ്ടെത്തിച്ചു. അങ്ങനെ, സര്‍ക്കാര്‍ വരുമാനത്തിന്റെ പകുതിയും പലിശ തിരിച്ചടവിലേക്ക് പോകുന്ന അവസ്ഥയിലേക്ക് വരെ കാര്യങ്ങളെത്തിയിരുന്നു. ആകെ സാമ്പത്തികമായി ഞെരുങ്ങിയ നിലയില്‍ നിന്നും കരകയറാനുള്ള പെടാപാടിലാണ് ഇപ്പോഴും പാക്കിസ്ഥാന്‍.
കഴിഞ്ഞ മാസവും ഐഎംഎഫ് പാക്കിസ്ഥാനുമായി 1.3 ബില്യണ്‍ ഡോളറിന്റെ പുതിയ വായ്പ കരാറില്‍ ഒപ്പുവച്ചിട്ടുണ്ട്. വിദേശനാണ്യ കരുതല്‍ ശേഖരം മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും വരും വര്‍ഷങ്ങളിലും പാക്കിസ്ഥാന് കടം വാങ്ങല്‍ തുടരേണ്ടി വരുമെന്ന് ഫിച്ച് റേറ്റിംഗ്‌സ് ഫെബ്രുവരിയില്‍ വ്യക്തമാക്കിയിരുന്നു. സാര്‍ക് രാജ്യങ്ങളില്‍ ഏറ്റവും ദയനീയാവസ്ഥയിലാണ് പാക്കിസ്ഥാന്റെ സമ്പദ്വ്യവസ്ഥ.
2025 സാമ്പത്തിക വര്‍ഷത്തില്‍ പാക്കിസ്ഥാന് 22 ബില്യണ്‍ ഡോളറിന്റെ കടം തിരിച്ചടയ്‌ക്കേണ്ടതുണ്ട്. സിന്ധു നദീജല കരാറില്‍ നിന്നും ഇന്ത്യ പിന്മാറിയതിനാല്‍ പാക്കിസ്ഥാന്റെ ഗ്രാമീണ സമ്പദ്വ്യവസ്ഥ തളരുമെന്നതില്‍ സംശയമില്ല. കാര്‍ഷിക വിപണിയെ കാര്യമായി പിടിച്ചുകുലുക്കാന്‍ സാധ്യതയുള്ള പണിയാണ് ഇന്ത്യ കൊടുത്തത്. അത് കയറ്റുമതിയെ ബാധിച്ച് വ്യാപാരത്തെ ബാധിച്ചാല്‍ പാക്കിസ്ഥാന്‍ സമ്പദ്വവ്യവസ്ഥ പിന്നെ എങ്ങനെ രക്ഷപ്പെടുമെന്ന് പറയാന്‍ പറ്റില്ല.
അതിനിടിയല്‍ തന്നെ ഇന്ത്യയുമായി ഒരു സംഘര്‍ഷം നടന്നാല്‍ അത് വലിയ രീതിയിലേക്ക് കൊണ്ടു പോകാനുള്ള വിഭവങ്ങളൊന്നും പാക്കിസ്ഥാന് ഇല്ലെന്ന് മാത്രമല്ല, ആ യുദ്ധം അധികകാലത്തേക്ക് നീട്ടികൊണ്ട് പോകാനും പാക്കിസ്ഥാന് സാധിക്കില്ല. അതുമാത്രമല്ല, യുദ്ധം കഴിഞ്ഞാല്‍ പിന്നെ ആ രാജ്യത്തിന്റെ ഗതി വളരെ ദയനീയമായിരിക്കുമെന്നതും ഉറപ്പാണ്..!
https://www.facebook.com/Malayalivartha