മംഗളൂരുവില്‍ ആള്‍ക്കൂട്ട ആക്രമണം.. വയനാട് പുല്‍പ്പള്ളി സ്വദേശിയാണ് കൊല്ലപ്പെട്ടത്, മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി

മംഗളൂരുവില്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ മലയാളിയായ വയനാട് പുല്‍പ്പള്ളി സ്വദേശി അഷ്‌റഫ് (38) ആണ് കൊല്ലപ്പെട്ടത്. മാനസിക പ്രശ്‌നമുള്ളയാളാണ് അഷ്‌റഫ് എന്നും കുടുംബം. ബന്ധുക്കളുമായി അഷ്‌റഫ് ബന്ധം പുലര്‍ത്തിയിരുന്നില്ല. മാനസിക പ്രശ്‌നത്തെത്തുടര്‍ന്ന് അഷ്‌റഫ് പലയിടങ്ങളില്‍ ചികിത്സ തേടിയിരുന്നുവെന്ന് കുടുംബം .
പാകിസ്ഥാന്‍ അനുകൂല മുദ്രാവാക്യം വിളിച്ചെന്ന് ആരോപിച്ചാണ് ഒരു സംഘം ആളുകള്‍ ചേര്‍ന്ന് കഴിഞ്ഞദിവസം അഷ്‌റഫിനെ മര്‍ദ്ദിച്ചത്. മംഗളൂരു കുടുപ്പുവിലെ ഒരു മൈതാനത്ത് വച്ച് ഇന്നലെ വൈകുന്നേരമായിരുന്നു ആക്രമണം നടന്നത്. സംഭവത്തില്‍ 15 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ക്രിക്കറ്റ് ബാറ്റ് കൊണ്ടും സ്റ്റമ്പ് കൊണ്ടും അഷ്‌റഫിനെ ഒരു സംഘം മര്‍ദ്ദിക്കുകയായിരുന്നു.
തുടര്‍ന്ന് അവശനായ യുവാവിനെ വഴിയില്‍ ഉപേക്ഷിച്ചു. ആള്‍ക്കൂട്ടം ചേര്‍ന്നുള്ള ആക്രമണവും സമയത്തിന് ചികിത്സ ലഭിക്കാത്തതുമാണ് മരണത്തിന് കാരണമായതെന്ന് പൊലീസ് . ഇയാള്‍ മലയാളം സംസാരിച്ചിരുന്നുവെന്നും പൊലീസ് . അഷ്‌റഫിന്റെ കുടുംബം മംഗളൂരുവിലെത്തി മൃതദേഹം ഏറ്റുവാങ്ങി.
"
https://www.facebook.com/Malayalivartha