കൊല്‍ക്കത്തയില്‍ ഫാല്‍പട്ടി മച്ചുവയ്ക്ക് സമീപമുള്ള ഹോട്ടലില്‍ തീപിടിത്തം...

കൊല്‍ക്കത്തയില്‍ ഫാല്‍പട്ടി മച്ചുവയ്ക്ക് സമീപമുള്ള ഹോട്ടലില്‍ തീപിടിത്തം. 14പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകളുള്ളത്. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഋതുരാജ് ഹോട്ടല്‍ രാത്രി 8.15ഓടെയാണ് തീപിടിത്തം ഉണ്ടായത്. തീ നിയന്ത്രണവിധേമാണെന്നും രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്നും കൊല്‍ക്കത്ത പൊലീസ് കമ്മീഷണര്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു.14 മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്നും സംഭവത്തില്‍ അന്വേഷണം നടത്തുകയാണെന്നും കമ്മീഷണര്‍ അറിയിച്ചു.
തീപിടിത്തിന്റെ കാരണം ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. കേന്ദ്രമന്ത്രിയും പശ്ചിമ ബംഗാള്‍ ബിജെപി പ്രസിഡന്റുമായ സുകാന്ത മജുംദാര്‍ സംഭവത്തില്‍ ഉടന്‍ നടപടിയെടുക്കാനും ദുരിതബാധിതരെ രക്ഷപ്പെടുത്താനും സംസ്ഥാന ഭരണകൂടത്തിന് നിര്‍ദേശം നല്‍കി.
https://www.facebook.com/Malayalivartha