അതിര്‍ത്തിയില്‍ വീണ്ടും പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു... ഇന്ത്യ ശക്തമായ തിരിച്ചടി നല്‍കി

അതിര്‍ത്തിയില്‍ വീണ്ടും പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് വെടിനിര്‍ത്തല്‍ കരാര്‍ ലംഘനമുണ്ടായത്. ഇതിന് ഇന്ത്യ ശക്തമായ തിരിച്ചടി നല്‍കുകയും ചെയ്തു. യഥാര്‍ഥ നിയന്ത്രണരേഖയില്‍ നൗഷേരയില്‍ പാകിസ്താന്‍ ആര്‍മി പോസ്റ്റുകളില്‍ നിന്ന് ഒരു പ്രകോപനവും ഉണ്ടാകാതെ വെടിവെപ്പുണ്ടാകുകയായിരുന്നുവെന്ന് ഇന്ത്യന്‍ സൈന്യം.
നൗഷേരക്ക് പുറമേ സുന്ദര്‍ബാനി, അഖ്‌നൂര്‍ സെക്ടറുകളിലും വെടിനിര്‍ത്തല്‍ കരാര്‍ ലംഘനമുണ്ടായി. പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യയും പാകിസ്താനും തമ്മില്‍ സംഘര്‍ഷസാധ്യത നിലനില്‍ക്കുകയാണ്. ഇതിനെ തുടര്‍ന്ന് നിരന്തരമായി പാകിസ്താന്‍ അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു കൊണ്ടിരിക്കുന്നു.
"
https://www.facebook.com/Malayalivartha