സങ്കടക്കാഴ്ചയായി... ആന്ധ്രാപ്രദേശില്‍ ക്ഷേത്രമതില്‍ക്കെട്ട് തകര്‍ന്നുവീണ് എട്ടുമരണം...

ആന്ധ്രാപ്രദേശില്‍ ക്ഷേത്രമതില്‍ക്കെട്ട് തകര്‍ന്നുവീണ് എട്ടുമരണം. വിശാഖപട്ടണത്തെ ശ്രീ വരാഹലക്ഷ്മി നരസിംഹസ്വാമി ക്ഷേത്രത്തിലെ ചന്ദനോത്സവത്തോട് അനുബന്ധിച്ച് ദര്‍ശനത്തിനായി വരിനിന്നവരുടെ മുകളിലേക്കാണ് മതില്‍ ഇടിഞ്ഞുവീണത്.
ഇന്ന് പുലര്‍ച്ച 2:30 ഓടെയാണ് അപകടമുണ്ടായത്. പുതുതായി പണികഴിപ്പിച്ച ക്ഷേത്രത്തിന്റെ 20 അടി നീളമുള്ള മതിലാണ് ഇടിഞ്ഞുവീണത്. പ്രദേശത്തുണ്ടായ ശക്തമായ മഴയില്‍ കുതിര്‍ന്നാണ് മതില്‍ ഇടിഞ്ഞുവീണത് എന്നാണ് പ്രാഥമിക വിവരമുള്ളത്.
സംഭവത്തില്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ഖേദം പ്രകടിപ്പിച്ചു. വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 24 ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് മൂന്നുലക്ഷം രൂപയും നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി എക്സിലൂടെ വ്യക്തമാക്കി.
.'സംഭവസ്ഥലത്ത് വെളുപ്പിനെ 2:30-നും 3:30-നും ഇടയില്‍ കനത്ത മഴ പെയ്തിരുന്നു. ഇതാവാം അപകടം ഉണ്ടാകാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനത്തിലുള്ളത്. സംഭവത്തെ തിരുപ്പതിയില്‍ ഉണ്ടായ അപകടവുമായി താരതമ്യപ്പെടുത്താനായി കഴിയുകയില്ല. സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha