ഇന്ത്യന്‍ സൈന്യത്തെ പേടിച്ച് കൊടുങ്കാട്ടില്‍ നിന്ന് പുറത്തിറങ്ങാതെ ഹാഷിം മൂസ ; പാക് പാരാ കമാന്‍ഡോയെ ജീവനോടെ തൂക്കും

തെക്കന്‍ കശ്മീരിലെ കൊടുങ്കാടുകള്‍ നാല് വഴിക്കൂടെയും വളഞ്ഞ് ഇന്ത്യന്‍ സൈന്യം. പഹല്‍ഗാമില്‍ ചോരവീഴ്ത്തി ഇന്ത്യയുടെ നെഞ്ചുലച്ച ആ കൊടും ഭീകരന്‍ വനത്തിനുള്ളിലെന്ന് റിപ്പോര്‍ട്ട്. പാക് പട്ടാളത്തിന്റെ സകല പിന്തുണയോടെയും കശ്മീര്‍ കടന്നെത്തിയ ഹാഷിം മൂസയെ വളഞ്ഞിരിക്കുകയാണ് സൈന്യം. ഹാഷിം മൂസ അതിര്‍ത്തി കടന്ന് പാക്കിസ്ഥാനിലേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ക്കിടെ ഇയാളെ ജീവനോടെ പിടികൂടാന്‍ സമഗ്ര നീക്കം. കൈയ്യില്‍ കിട്ടിയാല്‍ തലയ്ക്ക് വെടിവെക്കരുത് കാല്‍മുട്ട് നോക്കി മാത്രം വെടിവെയ്ക്കുക. ഭീകര നേതാവിനെ ജീവനോടെ പിടികൂടണമെന്ന് ഉത്തരവിട്ടിരിക്കുകയാണ് കരസേന മേധാവി. പഹല്‍ഗാം ആക്രമണത്തില്‍ പാകിസ്ഥാന്റെ പങ്കിന് എന്ത് തെളിവാണുള്ളതെന്ന് ചോദിക്കുകയാണ് പാക് പ്രതിറോധ മന്ത്രി. അവര്‍ക്കുള്ള മറുപടി കൊടുക്കാന്‍ ഹാഷിമിനെ ജീവനോടെ പിടികൂടണമെന്ന് നിര്‍ദ്ദേശം. എന്നാല്‍ സൈന്യം കേറി വളഞ്ഞതോടെ സൈന്യത്തിന്റെ കൈയ്യില്‍ അകപ്പെടുമെന്ന ഘട്ടത്തില്‍ ഹാഷിം സ്വയം വെടിയുതിര്‍ത്ത് ചാകാനും സാധ്യതയുണ്ട്.
പഹല്‍ഗാം ആക്രമണത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന പാക് പട്ടാളത്തിന്റെ പൊള്ളത്തരം പൊളിച്ചടുക്കിയിട്ടുണ്ട് ഇന്ത്യന്‍ ഇന്റ്‌ലിജന്റ്‌സ്. ഹാഷിം മൂസ പാക് പട്ടാളത്തിന്റെ പാരാ കമാന്‍ഡോ ആണ്. സൈനിക പരിശീലനം കിട്ടിയ ആളാണ് ഇയാള്‍. പിന്നീട് ഭീകരസംഘടനായ ലഷ്‌കറെ തയിബയില്‍ ചേര്‍ന്ന് നിരവധി ഭീകരാക്രമണങ്ങളില്‍ പങ്കാളിയായി. 2023 ലാണ് ഇയാള്‍ ഇന്ത്യയിലേക്ക് കടന്നതെന്നാണ് വിവരം. ഹാഷിം മൂസയെ ജീവനോടെ തൂക്കിയാല്‍ ഭീകരര്‍ പാകിസ്ഥാനില്‍ നിന്ന് എത്തിയവരാണെന്ന് ലോക രാഷ്ട്രങ്ങള്‍ക്ക് മുന്‍പില്‍ സ്ഥാപിക്കാന്‍ ഇന്ത്യയ്ക്ക് ഇതിലൂടെ കഴിയും. മുംബയ് ആക്രമണത്തില്‍ അജ്മല്‍ കസബ് പിടിയിലായതോടെ പാകിസ്ഥാന്‍ പ്രതിരോധത്തിലായിരുന്നു. ഇത് മുന്‍നിര്‍ത്തിയാണ് ഇന്ത്യയുടെ ഇപ്പോഴത്തെ നീക്കം.
കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ജമ്മു കശ്മീരിലെ ഗന്ദര്‍ബാല്‍ ജില്ലയില്‍ ഏഴു പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിലും ഹാഷിം മൂസ ഉള്‍പ്പെട്ടിരുന്നു. ബാരാമുള്ളയില്‍ നാല് സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ട ആക്രമണത്തിലും ഇയാള്‍ക്ക് പങ്കുണ്ട്. കശ്മീരില്‍ നടന്ന ആറു ഭീകരാക്രമണങ്ങളില്‍ ഹാഷിം മൂസ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് സുരക്ഷാ ഏജന്‍സികളുടെ കണക്ക്. ഹാഷിം മൂസയെ കൂടാതെ ആദില്‍ തോക്കര്‍, ആസിഫ് ഷെയ്ഖ് എന്നിവരാണ് ഭീകരാക്രമണത്തില്‍ നേരിട്ട് പങ്കെടുത്തത്. ഇവരെയും കണ്ടെത്താന്‍ ഊര്‍ജിത ശ്രമം നടക്കുന്നുണ്ട്. വിവരം നല്‍കുന്നവര്‍ക്ക് 20 ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്.
അതേ സമയം പഹല്‍ഗാമില്‍ വിനോദ സഞ്ചാരികള്‍ക്ക് നേരെ ആക്രമണം നടത്തിയ തീവ്രവദികള്‍ ഉപയോഗിച്ചത് ചൈനീസ് വാര്‍ത്താവിനിമയ സംവിധാനമാണെന്ന് എന്‍ഐഎ കണ്ടെത്തിയിരുന്നു. ആശയ വിനിമയത്തിനായി ഉപയോഗിച്ച സാറ്റലൈറ്റ് ഫോണ്‍ അടക്കം ചൈനീസ് നിര്‍മ്മിതമാണെന്നാണ് എന്‍ഐഎയുടെ കണ്ടെത്തല്‍. പരസ്പരം ആശയവിനിമയം നടത്താന്‍ ചൈനീസ് സാറ്റലൈറ്റ് ഫോണുകളും ഇന്ത്യയില്‍ നിരോധിച്ച നിരവധി ചൈനീസ് മൊബൈല്‍ ആപ്ലിക്കേഷനുകളും, ഭീകരര്‍ ഉപയോഗിക്കുന്നതായാണ് എന്‍ഐഎ കണ്ടെത്തിയത്. ഏപ്രില്‍ 22 ന് പഹല്‍ഗാമില്‍ ചൈനീസ് സാറ്റലൈറ്റ് ഫോണിന്റെ സ്ഥാനം എന്‍ഐഎ കണ്ടെത്തിയിട്ടുണ്ട്. ഒന്നരക്കൊല്ലം മുമ്പാണ് പഹല്‍ഗാമില്‍ ആക്രമണം നടത്തിയ ഭീകരര്‍ അതിര്‍ത്തിയിലെ മുള്ളുവേലി മുറിച്ച് ഇന്ത്യയിലേക്ക് കടന്നത്. കാടിനുള്ളിലാണ് ഇവര്‍ കഴിഞ്ഞിരുന്നത്. ഇവരങ്ങനെ ഇന്ത്യന്‍ ഏജന്‍സികളെ കബളിപ്പിച്ച് ആശയവിനിമയം നടത്തിയെന്നാണ് അന്വേഷിച്ചത്. ഈ അന്വേഷണത്തിലാണ് ചൈനീസ് നാഷണല്‍ സ്‌പേസ് ഏജന്‍സിയുടെ ഉപകരണങ്ങളാണ് ഉപയോഗിച്ചതെന്ന് കണ്ടെത്തിയത്. പെഹല്‍ഗാമില്‍ നിന്നും കിട്ടിയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണ ഏജന്‍സികള്‍ ഇക്കാര്യം വ്യക്തമാക്കുന്നത്.
2020 ല്‍ ഗാല്‍വാനില്‍ നടന്ന ചൈനീസ് ആക്രമണത്തെത്തുടര്‍ന്ന് തീവ്രവാദികള്‍ ഇപ്പോള്‍ ഉപയോഗിക്കുന്ന ചൈനീസ് മൊബൈല്‍ ആപ്ലിക്കേഷനുകളില്‍ പലതും ഇന്ത്യയില്‍ നിരോധിച്ചിരുന്നു. ഈ ആപ്ലിക്കേഷനുകള്‍ ഹാക്ക് ചെയ്യുന്നത് വളരെ പ്രയാസമാണ്. എന്‍ഡ്ടുഎന്‍ഡ് എന്‍ക്രിപ്ഷനുള്ള ആപ്ലിക്കേഷനുകളായതിനാല്‍ സന്ദേശം അയയ്ക്കുന്നയാളും സ്വീകരിക്കുന്നയാളും തമ്മിലുള്ള ആശയവിനിമയം സുരക്ഷിതമായിരിക്കും. അതിനാല്‍ ഭീകരവാദികള്‍ പരസ്പര ആശയവിനിമയത്തിനായി ചൈനീസ് ആപ്ലിക്കേഷനുകള്‍ ഉപയോഗിച്ചുവരുന്നുണ്ട്.
ഇത് കണ്ടെത്തിയതോടെയാണ് ഇന്ത്യ ഇത് നിരോധിച്ചത്. ഒപ്പം ഈ ആപ്പുകളെല്ലാം സ്റ്റെഗനോഗ്രാഫി സാങ്കേതികവിദ്യ ഉപയോഗിക്കുന്നു. സാങ്കേതികവിദ്യ ഉപയോഗിച്ച് സന്ദേശങ്ങള്‍ ഫോട്ടോകള്‍ക്കും വീഡിയോകള്‍ക്കും ഉള്ളില്‍ മറച്ച് അയക്കാന്‍ കഴിയും. ഇത് കണ്ടെത്താനും ബുദ്ധിമുട്ടാണ്. ആപ്പുകള്‍ പതിവായി അവയുടെ റേഡിയോ ഫ്രീക്വന്‍സി മാറ്റുകയും ചെയ്യുന്നു. ഇത് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വെല്ലുവിളിയാണ്.
ഹമാസ് ആക്രമണത്തില്‍ ഇസ്രയേലിന് സംഭവിച്ചത് പോലെ ഒരു പിഴവ് ഇന്ത്യയ്ക്കും സംഭവിച്ചുവെന്ന വിവരങ്ങളാണ് ഇപ്പോള്‍ പരുറത്ത് വന്നിരിക്കുന്നത്. മാര്‍ച്ച് മൂന്നിന് ബ്രിട്ടന്‍ നല്‍കിയ പഹല്‍ഗാമിലെക്കുള്ള യാത്ര വിലക്കിന് ഇന്ത്യന്‍ ഇന്റലിജന്‍സ് വേണ്ടത്ര ഗൗരവത്തിലെടുത്തില്ല.
പ്രശ്‌ന ബാധിത പ്രദേശങ്ങളിലേക്ക് അതാതിടത്തെ പ്രാദേശിക സംഭവങ്ങള്‍ വിലയിരുത്തിയാണ് ബ്രിട്ടീഷ് വിദേശകാര്യ വകുപ്പ് സഞ്ചാരികളായ തങ്ങളുടെ പൗരന്മാര്‍ക്ക് ഇത്തരം നിര്‍ദേശങ്ങള്‍ നല്‍കുന്നത്. ഇന്ത്യയില്‍ മണിപ്പൂരില്‍ 2023 മെയ് മുതല്‍ പ്രശ്‌നബാധിതം ആയതോടെ തുടര്‍ച്ചയായി ബ്രിട്ടന്‍ സഞ്ചാരികള്‍ക്ക് യാത്ര നിര്‍ദേശം നല്‍കുന്നതാണ്. ശബരിമല വിവാദ സമയത്തും കേരളം സന്ദര്‍ശിക്കുന്നതും സുരക്ഷിതം അല്ലെന്നു ബ്രിട്ടന്‍ മുന്നറിയിപ്പ് നല്‍കിയതാണ് .ഇത്തരത്തില്‍ ഉള്ള വിലക്കുകള്‍ ബ്രിട്ടന്‍ സാധാരണമായി നല്‍കുന്നതിനാല്‍ ആയിരിക്കാം ഇത്തവണ മാര്‍ച്ച് മൂന്നിന് പഹല്‍ഗാമിനെ കുറിച്ച് ബ്രിട്ടന്‍ ആശങ്ക പങ്കുവച്ചപ്പോള്‍ ഇന്ത്യന്‍ നിരീക്ഷണ സേനയും ഇന്റലിജന്‍സ് വിഭാഗവും ഒക്കെ അതിനു വേണ്ടത്ര ശ്രദ്ധ നല്‍കാതെ പോയത്. മാത്രമല്ല അന്ന് തന്നെ മണിപ്പൂരിനെ കുറിച്ചും ബ്രിട്ടന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഒരു പക്ഷെ തുടര്‍ച്ചയായി നല്‍കുന്ന മുന്നറിയിപ്പ് കൊണ്ടായിരിക്കണം പഹല്‍ഗാം സന്ദര്‍ശനം ഒഴിവാക്കണം എന്ന മട്ടില്‍ മാര്‍ച്ച് മൂന്നിന് ബ്രിട്ടന്‍ നല്‍കിയ മുന്നറിയിപ്പിന് ഇന്ത്യന്‍ സേന വിഭാഗങ്ങളും സുരക്ഷാ ഏജന്‍സികളും വേണ്ടത്ര ശ്രദ്ധ നല്‍കാതെ പോയത്. എന്നാല്‍ കൃത്യം ആറാഴ്ച പിന്നിട്ടപ്പോള്‍ ഏപ്രില്‍ 22 നു 26 മുസ്ലിം ഇതര പുരുഷന്മാരെ തെരഞ്ഞുപിടിച്ചു വെടിവച്ചു കൊന്ന പൈശാചിക തീവ്രവാദി ആക്രണമത്തിനു ശേഷം ലോകമെങ്ങും ചര്‍ച്ചയായത് ഇന്ത്യയുടെ സുരക്ഷാ പാളിച്ചകള്‍ തന്നെയാണ്. അതിര്‍ത്തി ഗ്രാമങ്ങള്‍ വേണ്ടത്ര സുരക്ഷാ കൂടാതെ പ്രാദേശിക സര്‍ക്കാര്‍ തുറന്നു കൊടുത്തതാണ് തീവ്രവാദികള്‍ക്ക് സഹായകം ആയതെന്നു കേന്ദ്ര സര്‍ക്കാര്‍ തടിതപ്പാന്‍ വാദിക്കുന്നുണ്ടെങ്കിലും ഇന്ത്യയ്ക്ക് വെളിയില്‍ എങ്കിലും കാശ്മീര്‍ ഏതു പാര്‍ട്ടിയാണ് ഭരിക്കുന്നത് എന്ന് നോക്കാതെ ഇന്ത്യയുടെ സുരക്ഷാ പാളിച്ചയായാണ് പഹല്‍ഗാം ആക്രമണം വിലയിരുത്തപ്പെടുന്നത്.
ഇപ്പോള്‍ പഹല്‍ഗാം ആക്രമണ ശേഷവും മുന്‍പ് നല്‍കിയ മുന്നറിയിപ്പ് ബ്രിട്ടന്‍ അതേവിധം തുടരുകയാണ്. കാശ്മീര്‍ താഴ്വര ഏറെനാളായി ശാന്തമായി തുടരുക ആണെങ്കിലും ഇന്ത്യയെയും ലോകത്തെയും ഞെട്ടിച്ച ആക്രമണത്തിന് ആറു ആഴ്ച മുന്‍പേ പഹല്‍ഗാമിന്റെ പേരെടുത്തു പറഞ്ഞു മുന്നറിയിപ് നല്കാന്‍ ബ്രിട്ടന് സാധിച്ചത് എങ്ങനെ എന്ന ചോദ്യത്തിന് ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള സൈനിക രഹസ്യ കൈമാറ്റത്തില്‍ മാത്രമേ എന്തെങ്കിലും സൂചന ലഭിക്കാന്‍ ഇടയുള്ളൂ. സാധാരണ ഇത്തരം രഹസ്യങ്ങള്‍ പുറത്തു വരാറുമില്ല. അതല്ലെങ്കില്‍ ഏതെങ്കിലും സൈനിക മേധാവി ജോലിയില്‍ നിന്നും വിരമിച്ച ശേഷം പുസ്തകമോ മറ്റോ എഴുതുമ്പോള്‍ മാത്രമാണ് ഇത്തരം വിവരങ്ങളുടെ സൂചനകള്‍ പോലും പുറത്തു വരാറുള്ളൂ.
https://www.facebook.com/Malayalivartha