രാജ്യത്ത് എടിഎമ്മുകള്‍ വഴി കളളനോട്ടുകള്‍ വ്യാപിക്കുന്നതില്‍ ലോക്‌സഭയ്‌ക്ക് ഉത്‌കണ്‌ഠ
ന്യൂഡല്‍ഹി : രാജ്യത്ത് എടിഎമ്മുകള്‍ വഴി വ്യാപിക്കുന്ന കളളനോട്ടുകളുടെ ഉറവിടത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ലോക്‌സഭ. ശൂന്യവേളയില്‍ ആര്‍എസ്‌പി അംഗം പ്രശാന്താ കെ.മജുംദാറാണ് ഇക്കാര്യം ഉന്നയിച്ചത്. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ മാത്രമല്ല കളളനോട്ടുകള്‍ തിരിച്ചറിയാനാകാത്ത സാധാരണക്കാരെയും ഇത് ബാധിക്കുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ ധനമന്ത്രാലയം അടിയന്തര നടപടി കൈക്കൊളളണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.
രാജ്യത്തെ വിധവകള്‍ അനുഭവിക്കുന്ന കഷ്‌ടതകളിലേക്ക് കോണ്‍ഗ്രസ് അംഗം സജ്ജന്‍സിംഗ് വര്‍മ്മ സഭയുടെ ശ്രദ്ധ ക്ഷണിച്ചു. ഇതിന് പരിഹാരം ഉണ്ടാക്കാന്‍,സംസ്ഥാന സര്‍ക്കാരിന്റെ പെന്‍ഷന് പുറമെ കേന്ദ്രത്തില്‍ നിന്ന് അവര്‍ക്ക് ആയിരം രൂപവരെയെങ്കിലും പെന്‍ഷന്‍ അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
രാജ്യത്തിന്റെ വിവിധ സ്ഥലങ്ങളില്‍ മനുഷ്യരും മൃഗങ്ങളും തമ്മിലുളള പോരാട്ടത്തില്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നായിരുന്നു കോണ്‍ഗ്രസ് അംഗം എം.ഐ.ഷാനവാസിന്റെ ആവശ്യം. ജനവാസ കേന്ദ്രങ്ങളിലേക്ക് ഇറങ്ങി വരുന്ന കാട്ടുമൃഗങ്ങള്‍ ജനങ്ങളുടെ ജീവനും വളര്‍ത്തുമൃഗങ്ങള്‍ക്കും ഉണ്ടാക്കുന്ന കഷ്‌ടനഷ്‌ടങ്ങളെക്കുറിച്ചും ഷാനവാസ് ചൂണ്ടിക്കാട്ടി.
https://www.facebook.com/Malayalivartha