വിദേശ നിക്ഷേപം : ലോക്‌സഭയില്‍ ചര്‍ച്ച തുടങ്ങി
ന്യൂഡല്‍ഹി : ചില്ലറ വ്യാപാരമേഖലയിലെ വിദേശനിക്ഷേപം സംബന്ധിച്ച് ചട്ടം 184 പ്രകാരം ചര്‍ച്ച തുടങ്ങി. ചില്ലറ വ്യാപാരമേഖലയില്‍ വിദേശനിക്ഷേപത്തിന് അനുമതി നല്‍കും മുമ്പ് എല്ലാ രാഷ്‌ട്രീയ കക്ഷികളുമായി ചര്‍ച്ച നടത്തുമെന്ന ഉറപ്പ് കേന്ദ്രസര്‍ക്കാര്‍ ലംഘിച്ചതായി പ്രതിപക്ഷ നേതാവ് സുഷമാസ്വരാജ് ചൂണ്ടിക്കാട്ടി. ഇത് സംബന്ധിച്ച് പ്രണബ്‌കുമാര്‍ മുഖര്‍ജി ധനമന്ത്രിയായിരിക്കെ അവതരിപ്പിച്ച പ്രമേയം ഉദ്ധരിച്ചാണ് സുഷമ സംസാരിച്ചത്. പ്രതിപക്ഷ നേതാക്കളെ ഫോണില്‍ വിളിച്ച് പോലും ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ തയാറായില്ല. മന്ത്രിസഭാ തീരുമാനം വരുമ്പോഴാണ് കാര്യങ്ങള്‍ അറിയുന്നത്. ചില്ലറ വ്യാപാരമേഖലയിലെ വിദേശനിക്ഷേപം ഉപഭോക്താക്കളെ ഏറെ ബാധിക്കുമെന്നും അവര്‍ ചൂണ്ടിക്കാട്ടി.
https://www.facebook.com/Malayalivartha