ചില്ലറ വ്യാപാര മേഖലയിലെ വിദേശ നിക്ഷേപം : സര്‍ക്കാരിന് രാജ്യസഭയില്‍ അഗ്നിപരീക്ഷണം
ന്യൂഡല്‍ഹി : സമാജ്‌വാദിപാര്‍ട്ടിയും ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടിയും ഇറങ്ങിപ്പോയി സഹായിച്ചതിലൂടെ ലോക്‌സഭയില്‍ അവിശ്വാസ പ്രമേയം പരാജയപ്പെട്ടെങ്കിലും രാജ്യസഭയില്‍ ഇത് മന്‍മോഹന്‍സിംഗിനെ മുള്‍മുനയിലാക്കും. പ്രമേയത്തിന്‍ മേല്‍ ഇന്ന് രാജ്യസഭയില്‍ ചര്‍ച്ച തുടങ്ങും. ചട്ടം 168 പ്രകാരം നാളെയാണ് വോട്ടെടുപ്പ്. രാജ്യസഭയിലെ വോട്ടെടുപ്പ് ഭരണപക്ഷത്തിന് ഏറെ ദുഷ്‌ക്കരമാകും. .
സര്‍ക്കാരിന് ഭൂരിപക്ഷമില്ലാത്ത രാജ്യസഭയില്‍ എസ്‌പിയും ബിഎസ്‌പിയും വിട്ട് നിന്നാലും ജയം ഉറപ്പിക്കാനാകാത്ത അവസ്ഥയാണ്.തൃണമൂല്‍ കോണ്‍ഗ്രസും സര്‍ക്കാരിനെതിരെ വോട്ട് ചെയ്യാനാണ് സാധ്യത. 244അംഗ രാജ്യസഭയില്‍ യുപിഎയ്‌ക്ക് 95 അംഗങ്ങള്‍ മാത്രമാണുളളത്. ഈ സാഹചര്യത്തില്‍ പ്രതിസന്ധി മറികടക്കാന്‍ യുപിഎ ക്യാമ്പ് തീവ്രശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്.
മായാവതിയെ ഒപ്പം കൂട്ടാനാണ് ഭരണപക്ഷത്തിന്റെ ശ്രമം. മായാവതിയ്‌ക്ക് രാജ്യസഭയില്‍ 15 അംഗങ്ങളുണ്ട്. ഇവരെക്കൊണ്ട് സര്‍ക്കാരിന് അനുകൂലമായി വോട്ട് ചെയ്യിക്കാനാണ് ശ്രമം. ഒപ്പം സമാജ്‌വാദി പാര്‍ട്ടി അംഗങ്ങള്‍ ഇറങ്ങിപ്പോകുക കൂടി ചെയ്‌താല്‍ സര്‍ക്കാരിന് രക്ഷപ്പെടാം.
ആര്‍ജെഡി,എല്‍ജെപി,സ്വതന്ത്രര്‍,ഏകാംഗ കക്ഷികള്‍ എന്നിവരെ ഒപ്പം നിര്‍ത്താനും ശ്രമം നടക്കുന്നുണ്ട്. കണക്ക് കൂട്ടലുകളിലെ നേരിയ പിഴ പോലും സര്‍ക്കാരിനെ ബാധിക്കും. വിജയം ഉറപ്പാക്കാനാകാത്ത സാഹചര്യത്തില്‍ സഭ അലങ്കോലപ്പെടുത്തി വോട്ടെടുപ്പ് ഇല്ലാതാക്കാനും ശ്രമം നടന്നേക്കാം. ലോക്‌പാല്‍ വോട്ടെടുപ്പ് സമയത്തെപ്പോലെ സഭ ബഹളത്തില്‍ അമര്‍ന്നേക്കും. പുറത്ത് നിന്ന് സര്‍ക്കാരിനെ പിന്തുണയ്‌ക്കുന്ന പാര്‍ട്ടികളില്‍ നിന്ന് ഇത്തരം ഒരു നീക്കം നടക്കാനുളള സാധ്യത തളളിക്കളയാനാകില്ല.
ഇന്ന് ഉച്ചയോടെ തുടങ്ങുന്ന ചര്‍ച്ചയ്‌ക്ക് രാജ്യസഭ പ്രതിപക്ഷ നേതാവ് അരുണ്‍ ജെയ്‌റ്റ്‌ലി നേതൃത്വം നല്‍കും.
https://www.facebook.com/Malayalivartha