ഇംഗ്ലീഷറിയാത്ത എഞ്ചിനീയര്‍മാര്‍
ഇംഗ്ലീഷറിയാത്ത എഞ്ചിനീയര്‍മാര്‍
ഇന്ത്യയില്‍ എഞ്ചിനീയറിംഗ് പഠനം പൂര്‍ത്തിയാക്കുന്ന പത്തില്‍ നാലു പേര്‍ക്കും ഇംഗ്ലീഷ് ഭാഷയില്‍ പ്രാവീണ്യമില്ലെന്ന് ഉദ്യോഗാര്‍ത്ഥികളുടെ യോഗ്യതാനിര്‍ണയം നടത്തുന്ന സ്ഥാപനമായ `അസ്‌പെയറിംഗ് മൈന്‍ഡ്‌സ്' നടത്തിയ പഠനങ്ങളില്‍ നിന്നും വ്യക്തമായിരിക്കുന്നു. ഇംഗ്ലീഷില്‍ ആശയവിനിമയം നടത്താനോ തെറ്റില്ലാതെ എഴുതാനോ കഴിയാത്തത്ര ശോചനീയമാണ് ഇവരുടെ നിലവാരം.
ഇന്ത്യയൊട്ടാകെയുള്ള 250 എഞ്ചിനീയറിംഗ് കോളജുകളില്‍ നിന്നായി 55000 എഞ്ചിനീയര്‍മാരുടെ ഇംഗ്ലീഷ് പരിജ്ഞാനം സര്‍വ്വേയ്‌ക്കു വിധേയമാക്കിയപ്പോള്‍ അതില്‍ നാലിലൊന്നുപേര്‍ അവരുടെ ടെക്‌സ്റ്റ് ബുക്കുകള്‍ വായിച്ചു മനസ്സിലാക്കാന്‍ പോലും കെല്‌പില്ലാത്തവരായിരുന്നു എന്നാണു സര്‍വ്വേ തെളിയിച്ചത്. ഏതാണ്ടു മൂന്നിലൊന്നോളം എഞ്ചിനീയറിംഗ് ബിരുദധാരികള്‍ ഔദ്യോഗിക റിപ്പോര്‍ട്ടുകളോ രേഖകളോ വായിച്ച് ആശയം ഗ്രഹിക്കാന്‍ കഴിവില്ലാത്തവരാണെന്നും കണ്ടെത്തി. വളരെ സ്‌പഷ്‌ടമായ ആശയങ്ങള്‍ പോലും ഉള്‍ക്കൊള്ളാന്‍ ഇവര്‍ ക്ലേശിക്കുന്നു.
റിക്രൂട്ടിംഗ് ഏജന്‍സികള്‍ എഞ്ചിനീയര്‍മാരെ തെരഞ്ഞെടുക്കാന്‍ ഇന്റര്‍വ്യൂ നടത്തുമ്പോള്‍ പ്രത്യേകം പരിശോധിക്കുന്ന ഒരു ഘടകമാണ് ഉദ്യോഗാര്‍ത്ഥിയുടെ ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം. 57 ശതമാനത്തിനു മാത്രമേ ഇംഗ്ലീഷില്‍ തെറ്റുകൂടാതെ എഴുതാന്‍ കഴിഞ്ഞുള്ളു എന്നാണു സര്‍വ്വേ ഫലം. അതേപോലെ 48 ശതമാനത്തിനുമാത്രമേ അല്‌പം കട്ടിയായ ഇംഗ്ലീഷ് പദങ്ങള്‍ മനസ്സിലാക്കാനും സാധിച്ചുള്ളു. സര്‍വ്വേയില്‍ പങ്കെടുത്ത 70 ശതമാനം പേര്‍ക്കും `exhaust' എന്ന ഇംഗ്ലീഷ് പദം പരിചയമുണ്ടായിരുന്നില്ലത്രെ!
എന്നാല്‍, ഇംഗ്ലീഷ് പ്രാവീണ്യമുള്ളവര്‍ക്കു കൂടുതല്‍ തൊഴിലവസരങ്ങള്‍ ലഭിക്കുന്നതായും അവര്‍ക്കു മറ്റുള്ളവരേക്കാള്‍ അന്‍പതുശതമാനം വരെ ശമ്പളക്കൂടുതല്‍ ലഭിക്കുന്നതായും സര്‍വ്വേയില്‍ കണ്ടെത്തി.ഇംഗ്ലീഷ് പരിജ്ഞാനം മെച്ചപ്പെടുത്താനായി ആദ്യ സെമസ്റ്ററുകളിലും സെമസ്റ്റര്‍ ഇടവേളകളിലും പ്രത്യേകം ബ്രിഡ്‌ജ് കോഴ്‌സുകള്‍ നടത്തണമെന്നാണ് ഇതിനു പരിഹാരമായി ശുപാര്‍ശ ചെയ്‌തിട്ടുള്ളത്.
https://www.facebook.com/Malayalivartha