ചില്ലറ വ്യാപാരരംഗത്തെ വിദേശ നിക്ഷേപം : നാമനിര്‍ദേശം ചെയ്യപ്പെട്ട എല്ലാ രാജ്യസഭാ അംഗങ്ങളോടും വോട്ടെടുപ്പില്‍ പങ്കെടുക്കണമെന്ന് പ്രധാനമന്ത്രി
ചില്ലറ വ്യാപാരരംഗത്തെ വിദേശ നിക്ഷേപം : നാമനിര്‍ദേശം ചെയ്യപ്പെട്ട എല്ലാ രാജ്യസഭാ അംഗങ്ങളോടും വോട്ടെടുപ്പില്‍ പങ്കെടുക്കണമെന്ന് പ്രധാനമന്ത്രി ന്യൂഡല്‍ഹി : ചില്ലറ വ്യാപാരമേഖലയിലെ വിദേശ നിക്ഷേപം സംബന്ധിച്ച വോട്ടെടുപ്പിന് മായാവതിയുടെ ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടി പിന്തുണ പ്രഖ്യാപിച്ചതോടെ രാജ്യസഭയിലും സര്‍ക്കാര്‍ വിജയം ഉറപ്പിച്ചു. കൂടാതെ നാമനിര്‍ദേശം ചെയ്യപ്പെട്ട എല്ലാ അംഗങ്ങളും വോട്ടെടുപ്പില്‍ പങ്കെടുക്കണമെന്ന പ്രധാനമന്ത്രിയുടെ നിര്‍ദേശം വിജയം അരക്കിട്ട് ഉറപ്പിക്കുകയാണ്. സമാജ്‌വാദി പാര്‍ട്ടി വോട്ടെടുപ്പില്‍ പങ്കെടുക്കാതെ സഭയില്‍ നിന്ന് ഇറങ്ങിപ്പോകുമെന്നും വ്യക്തമാക്കിക്കഴിഞ്ഞു. ഇതും സര്‍ക്കാരിന് ഗുണകരമാകും. കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചയില്‍ ബിഎസ്‌പി തങ്ങളുടെ പിന്തുണ സര്‍ക്കാരിനെ അറിയിക്കുകയും ബിജെപിയെ കണക്കറ്റ് വിമര്‍ശിക്കുകയും ചെയ്‌തു. ലോക്‌സഭയിലെ വോട്ടെടുപ്പില്‍ എതിര്‍ക്കുകയും ഇന്ന് രാജ്യസഭയില്‍ അനുകൂലിക്കുകയും ചെയ്‌ത മായാവതിയുടെ ഇരട്ടത്താപ്പിനെ ബിജെപി നേതാവ് രവിശങ്കര്‍ പ്രസാദ് ചോദ്യം ചെയ്‌തു. ഒറ്റ രാത്രി കൊണ്ട് എന്താണ് സംഭവിച്ചതെന്ന് മായാവതി വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യസഭയില്‍ ചര്‍ച്ച തുടരുകയാണ്. ഉച്ചയ്‌ക്ക് ശേഷം രണ്ട് മണിയോടെ വോട്ടെടുപ്പ് നടക്കുമെന്നാണ് പ്രതീക്ഷ
https://www.facebook.com/Malayalivartha